കൈതോലപ്പായയില്‍ പണം കടത്തിയവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടതിനു പിന്നാലെ സിപിഎമ്മിനും മന്ത്രി പി രാജീവിനുമെതിരേ വിമര്‍ശനവുമായി ജി ശക്തിധരന്. ”എന്റെ ഭാവനാ സൃഷ്ടിയാണ് ‘ഞാന്‍ എഫ് ബി എഴുതിയതെന്ന് ഒരു മന്ത്രി പി രാജീവ് പച്ചയ്ക്ക് ടെലിവിഷന്‍ ക്യാമറയില്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഞാനോര്‍ക്കുകയായിരുന്നു ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന കാലത്തു ദേശാഭിമാനിയില്‍ പത്രാധിപസമിതി അംഗമാകാന്‍ എഴുതിയ പരീക്ഷയില്‍ ജയിക്കാതെ പുറത്തായ ആളാണ് ഈ ബുദ്ധിജീവി മന്ത്രി ! എന്നത് മറക്കണ്ട, എങ്ങിനെ ദേശാഭിമാനിയില്‍ കടന്നുകൂടി എന്ന് ചോദിച്ചാല്‍ സാന്മാര്ഗികമായി ഇവിടെ എഴുതാനാകില്ല. ശക്തിധരന് ഫേസ്ബുക്കില്‍ കുറിച്ചു ശക്തിധരന്റെ കുറിപ്പ്… ‘ പുലരാത്തഒരു രാവും ഇല്ലല്ലോ ‘.സി രാധാകൃഷ്ണന്ജനശക്തിയെ ഒറ്റരാത്രികൊണ്ട് കഴുത്തുഞെരിച്ചു കൊന്നുകളയാമെന്ന് കരുതുന്ന മൂഢന്മാരുടെ കയ്യിലായിപ്പോയല്ലോ ഭരണത്തിന്റെ കടിഞ്ഞാണ്‍ ! ഞങ്ങള്‍ നാളത്തെ പകല്‍ കൊണ്ട് ഈ ജന്മവാര്ഷിക ഓണപ്പതിപ്പിന്റെ ജോലികള്‍ പൂര്‍ത്തിയാക്കണമെന്ന് കരുതിയതാണ്. പക്ഷെ ഞങ്ങള്‍ക്ക്…
Read MoreTag: pinarayi
ആകാശവാണി വിജയന് ! മുഖ്യമന്ത്രിയെ ഓട്ടച്ചങ്കന്‍ എന്നു വിളിച്ച് വി ഡി സതീശന്; സച്ചിദാനന്ദന് പറഞ്ഞത് കേരളത്തിന്റെ മനസ്സെന്നും പ്രതിപക്ഷ നേതാവ്
കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ച്ചയായ മൂന്നാംതവണയും അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ഥിക്കണമെന്ന് പറഞ്ഞ കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ. സച്ചിദാനന്ദന്റെ പ്രസ്താവന കേരളത്തിന്റെ മനസ്സെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സമൂഹത്തേയും ഭരണകൂടത്തേയും നോക്കിക്കാണുന്ന ഏതൊരാള്‍ക്കും തോന്നുന്ന സാമാന്യ വികാരമാണ് അദ്ദേഹം പ്രകടിപ്പിച്ചതെന്നും പുതുപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വി.ഡി. സതീശന് കൂട്ടിച്ചേര്‍ത്തു. കവിയും എഴുത്തുകാരനുമൊക്കെയായതുകൊണ്ട് അദ്ദേഹം ഹൃദയത്തില്‍ തട്ടിപ്പറഞ്ഞ വാക്കുകളാണ്. ഇതാണ് കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ പറയുന്നത്. ഈ സര്‍ക്കാരാണ് തുടരുന്നതെങ്കില്‍ എന്തായിരിക്കും കേരളത്തിന്റെ സ്ഥിതിയെന്ന് ഭയന്നിരിക്കുകയാണ്. കേരളം തകര്‍ന്നുതരിപ്പണമായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിയെ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് യു.ഡി.എഫ്. പുതുപള്ളി ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ സതീശന് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഓര്‍മകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വര്‍ഗീയതയ്ക്കും ഫാസിസത്തിനും അഴിമതിക്കെതിരേയും ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയ ഇരുസര്ക്കാരുകള്ക്കെതിരേയുമുള്ള പോരാട്ടത്തിന്റെ പ്ലാറ്റ്ഫോമാണ് പുതുപ്പള്ളി…
Read Moreപണം ഉള്‍ക്കടലില്‍ നിന്ന് ഉയര്‍ന്നു വന്ന ശതകോടീശ്വരനായ വ്യവസായിയുടേത് ! പുതിയ വെളിപ്പെടുത്തലുമായി ജി ശക്തിധരന്
കേരളാ രാഷ്ട്രീയത്തില്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കൈതോലപ്പായ വിവാദത്തിനു പിന്നാലെ പുതിയ ആരോപണവുമായി ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്. കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടു പോയ പണം എവിടെപ്പോയെന്ന് ഒരു ധാരണയുമില്ലെന്ന് ശക്തിധരന് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിക്കുന്നു. കേരളത്തിലെ ഒരു ദേശീയ പാര്‍ട്ടിയുടെ ഇരട്ടച്ചങ്കനായ നേതാവ് ഒറ്റയ്ക്ക് രണ്ടു കേന്ദ്രങ്ങളില്‍ നിന്ന് രസീതോ രേഖയോ ഇല്ലാതെ കോടികള്‍ കീശയിലാക്കിയ സംഭവം താന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത് ശരിയായോ എന്ന് ചിന്തിക്കുന്ന ലക്ഷക്കണക്കായ നിഷ്ക്കളങ്കരായ സഖാക്കള്‍ ഉണ്ടെന്നത് ശരിയാണെന്നും ശക്തിധരന് പറയുന്നു. ഇതഃപര്യന്തം പാര്‍ട്ടിയെ നയിച്ചവരുടെ ത്യാഗങ്ങള്‍, ജീവന് ബലിയര്‍പ്പിച്ചവര്‍. വര്‍ഷങ്ങളോളം കാരാഗൃഹങ്ങളിലെ ഇരുട്ടില്‍ കഴിഞ്ഞവര്‍ അവരുടെയെല്ലാം അര്‍പ്പണബോധത്തിനുമുന്നില്‍ ഈ അശുപോലുള്ള താന്‍ ഒന്നുമല്ല. ഇതുപോലുള്ള കോടിക്കണക്കിന് ജി ശക്തിധരന്മാര്, മൗനം ഭജിച്ചിരുന്നതുകൊണ്ടാണ് കേരളത്തില്‍ തുടര്‍ഭരണം എന്ന മിഥ്യയുടെ ഇലകള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നതെന്നും ശക്തിധരന് പറയുന്നു. ഉള്‍ക്കടലില്‍ നിന്ന്…
Read Moreപിണറായിയെയും ജയരാജനെയും വധിക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന ! പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് ഇങ്ങനെ…
സിപിഎം നേതാക്കളായ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇപി ജയരാജന് എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുമായി പോലീസ് ഹൈക്കോടതിയില്‍. ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് നല്കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അന്തിമ വാദത്തിനായി ഈ മാസം 27ലേക്കു മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുധാകരന്റെ ഹര്‍ജിയില്‍ 2016 ഓഗസ്റ്റ് 10നാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മൂന്നു സിപിഎം നേതാക്കളെയും വധിക്കാന്‍ സുധാകരന് മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയരാജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിണറായിയെയും കോടിയേരിയെയും സാക്ഷികളായാണ് ഉള്‍പ്പെടുത്തിയത്.…
Read Moreഫൈസർ മേധാവികളുമായി മുഖ്യമന്ത്രി അമേരിക്കയിൽ കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: അമേരിക്കയിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ഫൈസറിന്റെ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോർക്കിലെ മാരിയറ്റ് മർക്വേ ഹോട്ടലിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഫൈസറിന്റെ ഭാഗത്തു നിന്ന് സീനിയർ വൈസ് പ്രസിഡന്റുുമാരായ ഡോ.രാജാ മൻജിപുടി, ഡോ.കണ്ണൻ നടരാജൻ, ഡോ.സന്ദീപ് മേനോൻ എന്നിവരാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്. ചെന്നൈയിലുള്ള ഫൈസറിന്റെ ഗവേഷണ കേന്ദ്രത്തിന്റെ ഒരു ശാഖ കേരളത്തിൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ട പ്രാരംഭ ചർച്ചകൾ നടന്നു. പ്രീ ക്ലിനിക്കൽ ഗവേഷണ രംഗത്ത് കേരളത്തിന് നൽകാവുന്ന സംഭാവനകളെ പറ്റി ഫൈസർ ചോദിച്ചു മനസിലാക്കിയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. ബയോടെക്നോളജി, ബയോ ഇൻഫോമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലയിലുള്ള കേരളത്തിലെ ഗവേഷണ സമ്പത്ത് ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നും സംഘം ചർച്ച ചെയ്തു. ആരോഗ്യ രംഗത്തെ കേരളത്തിന്റെ നേട്ടങ്ങൾ യോഗത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന്…
Read Moreമഴ പ്രവചനാതീതമായേക്കും ! രക്ഷാപ്രവര്‍ത്തന ഉപകരണങ്ങള്‍ ശേഖരിക്കണം; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
കേരളത്തില്‍ ഇത്തവണ മഴ പ്രവചനാതീതമായേക്കുമെന്നും മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ജൂണ്‍ 4ന് മണ്‍സൂണ്‍ തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയ്യാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യആഴ്ചയില്‍ പ്രത്യേകമായി നടത്തണം. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെയോ ജില്ലാകളക്ടര്‍മാരുടെയോ നേതൃത്വത്തില്‍ ഇത്തരത്തില്‍ യോഗം ചേരണം. അതില്‍ ഓരോപ്രവര്‍ത്തികളുടെയും പുരോഗതി അവലോകനം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. ആപതാമിത്ര, സിവില്‍ ഡിഫന്‍സ്, സന്നദ്ധസേന എന്നിങ്ങനെ പരിശീലനം സിദ്ധിച്ചവര്‍ക്ക് പ്രാദേശികമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഒരുസ്ഥലം/കെട്ടിടം കണ്ടെത്തുകയും രക്ഷാപ്രവര്‍ത്തിന് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ വാങ്ങിയോ, മഴക്കാലത്തേക്ക് വാടകയ്ക്ക് എടുത്തോ…
Read Moreനിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട് ! താഴ്ന്ന പദവിയെങ്കിലും ഇരട്ടി ശമ്പളമായിരിക്കും;ശിവശങ്കരന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്ത്…
നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നല്കാന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരുന്നതായി വിവരം. മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കരന് ഇക്കാര്യം സ്വപ്നയെ അറിയിക്കുന്ന വാട്സാപ് ചാറ്റാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഈ ചാറ്റ് തെളിവായി ചേര്‍ത്താണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിമാന്‍ഡ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. ‘നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും’ എന്നാണ് ശിവങ്കരന് ചാറ്റില്‍ പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങള്‍ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍-സ്വപ്നയും തമ്മിലുള്ള വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടല്‍ വെളിവാക്കുന്ന ചാറ്റ് ഇഡി സമര്‍പ്പിച്ചതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചേര്‍ത്തിരിക്കുന്ന വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അറസ്റ്റിനു…
Read Moreമുസ്ലിം സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുവെന്ന വാദം ശരിയല്ല ! ശരീയത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് കേരള സര്‍ക്കാര്‍…
മുസ്ലിം വ്യക്തി നിയമത്തിന് അടിസ്ഥാനമായ ശരിഅത്ത് നിയമത്തിന് ഭരണഘടനാ സാധുതയുണ്ടെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍. ഈ നിലപാട് അരക്കിട്ടുറപ്പിച്ചു കൊണ്ട് സുപ്രീം കോടതിയില്‍ ഉടന്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി, വി പി സുഹ്റ തുടങ്ങിയവര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സ്പെഷ്യല്‍ ലീവ് പെറ്റിഷനിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. മുസ്ലിം സ്ത്രീകളുടെ പിന്തുടര്ച്ചാവകാശ കാര്യത്തില്‍ ഇസ്ലാമിക നിയമം വിവേചനം കാട്ടുന്നുവെന്നും, ആ വിവേചനം ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ ലംഘിക്കുന്നുവെന്നുമാണ് പരാതിക്കാരുടെ വാദം. ശരീഅത്ത് നിയമത്തില്‍ അടങ്ങിയിരിക്കുന്ന മുസ്ലിം വ്യക്തിനിയമവുമായി ബന്ധപ്പെട്ട പിന്തുടര്ച്ചാവകാശ നിയമവും മറ്റെല്ലാ നിയമശാഖകളും ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസൃതമാണെന്ന് വ്യക്തമാക്കിയാകും സംസ്ഥാനം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുക. മുസ്ലിം സ്ത്രീകളുടെ പിന്തുടര്ച്ചാവകാശം സംബന്ധിച്ച് മുസ്ലിങ്ങള്‍ പിന്തുടരുന്ന രീതി ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്ന പരാതിക്കാരുടെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.…
Read More‘മദ്യ’തിരുവതാംകൂര്കാര്ക്ക് ഇനി ‘മലബാര്‍’ ബ്രാണ്ടി അടിച്ചു പൂസാകാം ! വര്‍ഷങ്ങളായി പൂട്ടിക്കിടന്ന പാലക്കാട്ടെ മലബാര്‍ ഡിസ്റ്റിലറീസില് നവീകരണം തുടങ്ങി…
സംസ്ഥാനത്തെ കുടിയന്മാരുടെ ഒരു പ്രധാന പരാതിയാണ് വിലകുറഞ്ഞ മദ്യം കിട്ടാനില്ലെന്നത്. ആകെയുള്ള ജവാന് ആകട്ടെ മിക്കവാറും സ്ഥലങ്ങളില്‍ ഔട്ട് ഓഫ് സ്റ്റോക്കും. ഇതേത്തുടര്‍ന്നാണ് ജവാന് റമ്മിന്റെ ഉത്പാദനം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇപ്പോഴിതാ അഷ്ടിയ്ക്കു വകയില്ലാത്ത കുടിയന്മാര്ക്കായി സര്‍ക്കാരിന്റെ സ്വന്തം ബ്രാണ്ടി എത്തുകയാണ്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്നാണ് മലബാര്‍ ബ്രാണ്ടി എന്ന പേരില്‍ മദ്യം ഉത്പ്പാദിപ്പിക്കുക. പുതിയ ബ്രാണ്ടിയുടെ ഉല്പാദനത്തിനാവശ്യമായ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു. പാലക്കാട് മേനോന്‍പാറയിലാണ് മലബാര്‍ ഡിസ്റ്റിലറീസ്. പ്രതിദിനം പതിമൂവായിരം കെയ്സ് മദ്യം ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ബോട്ട്ലിംഗ് പ്ലാന്റ് ഉള്‍പ്പടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനായാല്‍ ഇത്തവണത്തെ ഓണത്തിന് മലബാര്‍ ബ്രാണ്ടി വിപണിയിലെത്തും. ഇതിനായി നാലു ഘട്ടങ്ങളിലുള്ള പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തിയാകേണ്ടത്. ആദ്യഘട്ടത്തില്‍ 70,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നവീകരണത്തിനായി ആറേകാല്‍ കോടി അനുവദിച്ചിട്ടുണ്ട്. കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്പറേഷന്…
Read Moreഎന്റെ കാറല്‍ മാക്സ് മുത്തപ്പാ ! മുഖ്യമന്ത്രിയും സംഘവും ലണ്ടനില്‍ തങ്ങിയതിന്റെ ചെലവ് 43.14 ലക്ഷം രൂപ…
മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ ടൂറിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായിയും ലണ്ടനില്‍ തങ്ങിയപ്പോള്‍ ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചെലവഴിച്ചത് 43.14 ലക്ഷം രൂപ. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ പുറത്തുവിടാത്ത കണക്ക് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് വെളിപ്പെട്ടത്. ഹോട്ടല്‍ താമസത്തിന് 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും വിമാനത്തവാളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്. ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനാണ് ഈ തുക ചെലവിട്ടത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മിഷന് കൈപ്പറ്റി. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ വി.ശിവന്‍കുട്ടി, പി.രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് വി.കെ.രാമചന്ദ്രന്, ചീഫ് സെക്രട്ടറി വി.പി.ജോയി, ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി സുമന് ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്,…
Read More