വിവര സാങ്കേതിക വിദ്യകളുടെയും സമൂഹമാധ്യമങ്ങളുടെയും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള നവലോക കോണ്‍ഗ്രസ് പ്ലാറ്റ്ഫോം ഒരുങ്ങുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) കീഴിലുള്ള റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിനാണ് കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മുഖം കൂടുതല്‍ മിനുക്കുന്നതിനുള്ള ചുമതല. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിരവധി നൂതന പദ്ധതികള്‍ ഇതിനോടകം ഈ ഡിപ്പാര്‍ട്ട്മെന്റ് ആവിഷ്കരിച്ചുകഴിഞ്ഞു. തുടക്കത്തില്‍ നാലു ഘട്ടങ്ങളിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണതലത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിച്ചും പഠിച്ചും ജനങ്ങള്‍ക്കു മുന്നില്‍ എത്തിക്കുക എന്നതാണ് ആദ്യത്തേത്. ഇതിന്റെ ഭാഗമായി എക്സ്പോസിങ് പിണറായി A to Z എന്ന വീഡിയോ കാംപെയ്ന് നാളെ ആരംഭിക്കും. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് നാളെ രാവിലെ 10ന് ഇന്ദിരാ ഭവനില്‍ വച്ച് വീഡിയോ പരമ്പരയുടെ…
Read More