തിരുവനന്തപുരം: അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത വയനാട് ദുരന്തത്തെ സങ്കുചിത താത്പര്യങ്ങൾക്കു വേണ്ടി ചിലരെങ്കിലും ഉപയോഗിക്കുന്നതു ദൗർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമുണ്ടായപ്പോൾ ആദ്യം വിളിച്ചത് രാഹുൽ ഗാന്ധിയാണ്. രണ്ടാമതു പ്രധാനമന്ത്രി നരേന്ദ്ര മോദിയും പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായും വിളിച്ചു കാര്യങ്ങൾ അന്വേഷിച്ചു. കേന്ദ്രത്തിനുവേണ്ടി വിളിച്ച രണ്ടു പേരും എന്തു സഹായവും നൽകാൻ സന്നദ്ധരാണെന്ന രീതിയിലായിരുന്നു സംസാരിച്ചത്. എന്നാൽ, പിന്നീടു ചിലരുടെ നിലപാട് മാറി”. കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവിന്റെ പ്രസ്താവന ദുരന്തത്തിനിരയായ മനുഷ്യരെ അപമാനിക്കലാണെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. അനേകം പേരുടെ ജീവനും ജീവിതവുമെടുത്ത ദുരന്തമാണിത്. മാനസികാഘാതത്തിൽനിന്നു കേരളമാകെ മോചിതമായിട്ടില്ലെന്നതാണു വസ്തുത. ഈ ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ സംയുക്തമായി നടപടിയെടുക്കുകയാണു വേണ്ടത്. അതിജീവനമാണു പ്രശ്നം. ഈ ഘട്ടത്തിൽ ഒന്നിച്ചു നിൽക്കണം. മന്ത്രിയുടെ പ്രസ്താവന, ദൗർഭാഗ്യവശാൽ അത്തരത്തിലുള്ളതാണ്. പ്രാദേശിക ഭരണസംവിധാനത്തിന്റെ ഒത്താശയോടെ നടക്കുന്ന അനധികൃത…
Read MoreTag: pinarayi vijayan
കാമ്പസുകളിൽ കൊല്ലപ്പെട്ടത് 35 എസ്എഫ്ഐ പ്രവർത്തകർ; കെഎസ്യുവിന് ഇത്തരം ചരിത്രം പറയാനുണ്ടോ? ഡിവൈഎഫ്ഐക്കാർ ചെയ്തത് രക്ഷപ്രവർത്തനം തന്നെയെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കാമ്പസുകളിൽ സംഘർഷം ഉണ്ടാകുന്പോൾ ഒരു വിദ്യാർഥി പ്രസ്ഥാനത്തെ താറടിച്ച് കാണിക്കുന്ന പ്രതിപക്ഷ നിലപാട് ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. 35 എസ്എഫ്ഐ പ്രവർത്തകർ കാമ്പസുകളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കെഎസ് യു നടത്തിയ അക്രമങ്ങളെ ചെറുത്താണ് എസ്എഫ്ഐ വളർന്നത്. തെറ്റുണ്ടെങ്കിൽ തിരുത്തുന്ന ശൈലിയാണ് എസ്എഫ്ഐക്ക് ഉള്ളതെന്നും മുഖ്യമന്ത്രി. നവകേരള സദസ്സിൽ ബസിന് നേരെ പാഞ്ഞടുത്തവരെ രക്ഷിക്കുന്ന രക്ഷാപ്രവർത്തനമാണ് ഡിവൈഎഫ്ഐക്കാർ ചെയ്തതെന്ന കാര്യത്തിൽ ഇപ്പോഴും ഉറച്ച് നിൽക്കുകയാണ്. താൻ കണ്ട കാര്യമാണ് പറഞ്ഞതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളുകയായിരുന്നു.
Read Moreകേജരിവാളിന്റെ അറസ്റ്റ്; എതിർശബ്ദങ്ങളെ തുറുങ്കിലടയ്ക്കാനുള്ള ത്വരയുടെ ഭാഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: ജനാധിപത്യ പ്രക്രിയയെ ഭയപ്പെടുന്നവരുടെ ഭീരുത്വം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗമാണ് ഈ നടപടിയെന്നും പിണറായി വിജയൻ പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേജരിവാളിന്റെ അറസ്റ്റിൽ ശക്തമായി അപലപിക്കുന്നതായി സിപിഎമ്മും അറിയിച്ചു . തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ശേഷവും കേന്ദ്ര ഏജൻസികൾ പരസ്യമായി ബിജെപിയുടെ ചട്ടുകങ്ങളായി പ്രവർത്തിക്കുകയാണ്. ഇത്തരം ഗൂഢനീക്കങ്ങളെ ജനങ്ങൾ ചെറുത്ത് തോൽപ്പിക്കുമെന്നത് ഉറപ്പാണെന്നും സിപിഎം വ്യക്തമാക്കി.
Read Moreകൈകൾ ശുദ്ധം, ആരോപണങ്ങൾ കേൾക്കുമ്പോൾ ഉള്ളാലെ ചിരിക്കും, മനസമാധാനം പ്രധാനം; ഇത് അഹംഭാവം പറച്ചിലല്ലെന്ന് തലയുയർത്തി പറയുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മകൾ വീണയ്ക്കും എക്സാലോജിക് കന്പനിക്കുമെതിരായ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തന്റെ കൈകൾ ശുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മകൾ വീണ ബംഗളൂരുവിൽ കന്പനി തുടങ്ങിയത് ഭാര്യ കമല ജോലിയിൽനിന്നു വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും ബിരിയാണി ചെമ്പ്, സ്വർണക്കടത്ത്, കൈതോലപ്പായ എന്നൊക്കെ പ്രതിപക്ഷം പറയുന്നുണ്ട്. അതിനു മുൻപും പല കാര്യങ്ങളും അവർ പറഞ്ഞിരുന്നു. നൂറു തവണ സിംഗപ്പൂർ യാത്ര നടത്തി, ടെക്നിക്കാലിയ, കമല ഇന്റർനാഷണൽ, കൊട്ടാരം പൊലത്തെ വീട്, നാട് നിറയെ നിക്ഷേപങ്ങൾ തുടങ്ങി തനിക്കെതിരേ എന്തെല്ലാം കഥകൾ പറഞ്ഞുനടന്നു. അതൊക്കെ കേൾക്കേണ്ടിവന്നിട്ടുണ്ട്. നേരത്തേ ആരോപണങ്ങൾ ഭാര്യയെക്കുറിച്ചായിരുന്നു. ഇപ്പോൾ അത് മകളിലേക്ക് എത്തിയിട്ടുണ്ട്. ഇതൊക്കെ കേൾക്കുന്പോൾ തനിക്ക് ഒരു മാനസിക കുലുക്കവും ഉണ്ടാവില്ല. അതൊന്നും തന്നെ…
Read Moreഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആംപ്ലിഫയര്‍ ! ഇങ്ങനെ ചിരിപ്പിച്ച് ജനങ്ങളെ കൊല്ലരുതെന്ന് വി.ഡി സതീശന്
ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനിടെ മൈക്ക് കേടായ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസ് എടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആപ്ലിഫയര്‍, ഇത്രയും വിചിത്രമായ ഒരു കേസ് കേരളത്തിന്റെയോ രാജ്യത്തിന്റേയോ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നും സതീശന് പരിഹസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് കുറേ ആളുകള്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് ഇത്തരത്തില്‍ ഒരു അബദ്ധം കാണിക്കുമോ എന്നും ചോദിച്ചു. ‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അടക്കമുള്ളവരാണ് പോലീസ് ഭരിക്കുന്നത്. കേസെടുക്കുന്നത് അവര്‍ക്കൊരു ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോള്‍ അവര്‍ മൈക്കിന് എതിരായിട്ടും ആംപ്ലിഫയറിനെതിരായിട്ടും കേസെടുത്തിരിക്കുന്നത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ കൊല്ലല്ലേ’ എന്നും വി.ഡി. സതീശന് പറഞ്ഞു. കേസെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പറഞ്ഞിട്ടാണെന്ന് ആരോപിച്ച അദ്ദേഹം, എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ മൈക്കിന് എന്ത് സംഭവിച്ചു എന്ന്…
Read More‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേള്‍ഫ്രണ്ട്’ എന്ന് പരാമര്‍ശം ! കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശമം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥന് പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടാണ് എന്ന് പ്രസംഗിച്ചതിനാണ് കേസ്. ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഡിസിസി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിശ്വനാഥന് പെരുമാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിശ്വനാഥന് പെരുമാള്‍. പെരുമാളിന്റെ പ്രസംഗം ഇങ്ങനെ…’പിണറായി സര്, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ഫ്രണ്ടായ സ്വപ്നാ സുരേഷിന് എങ്ങനെയുണ്ട് ? മുഖ്യമന്ത്രിക്കും കാബിനറ്റിലുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെതിരെ തുടര്‍ച്ചയായി വെളിപ്പെടുത്തല്‍ നടത്തുകയാണ്. ലൈംഗികപീഡന ആരോപണം വരെയുണ്ടായി. ടണ്‍ കണക്കിനു സ്വര്‍ണം കടത്തിയതു പിണറായിയുടെ ഉത്തരവാദിത്തത്തിലാണ്. ഇഡിയും സിബിഐയും ഇന്‍കം…
Read Moreരണ്ടു കോടി 35 ലക്ഷം കൈതോലപ്പായയില്‍ പൊതിഞ്ഞ് കൊണ്ടുപോയ നേതാവ് ഇന്ന് ടൈം സ്ക്വയര്‍ വരെ പ്രശസ്തന്‍ ! ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു…
ഉന്നതനായ സിപിഎം നേതാവ് കൈതോലപ്പായയില്‍ രണ്ടു കോടി 35 ലക്ഷം കെട്ടിപ്പൊതിഞ്ഞ് ഇന്നോവ കാറില്‍ കൊണ്ടുപോയെന്ന വെളിപ്പെടുത്തലുമായി ദേശാഭിമാനി മുന്‍ എഡിറ്റര്‍ ജി ശക്തിധരന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇപ്പോള്‍ മന്ത്രിസഭയിലുള്ള ഒരു നേതാവിന്റെ ഇന്നോവ കാറിന്റെ ഡിക്കിയില്‍ വച്ചാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് ജി ശക്തിധരന് തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നത്. കൊച്ചിയിലെ തന്റെ ഓഫീസിലെ ഒരു മുറിയില്‍ താമസിച്ചാണ് വന്‍ തോക്കുകള്‍ നല്കിയ പണം ഈ നേതാവ് ശേഖരിച്ചത്. ഈ നേതാവ് ജനിച്ചത് വളരെ ദരിദ്രമായ പശ്ചാത്തലത്തില്‍ ആണ്. ഇന്ന് ശതകോടീശ്വരനായിരിക്കുന്ന അദ്ദേഹത്തിന്റെ പിതാവ് ഒരു കള്ളു ചെത്തുകാരനായിരുന്നുവെന്നും ഇന്ന് തിരുവനന്തപുരം മുതല്‍ അമേരിക്കയിലെ ടൈം സ്ക്വയര്‍ വരെ അദ്ദേഹം പ്രശസ്തനാണെന്നും ശക്തിധരന് പറയുന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സാധനമായിരുന്നത്രെ ഈ കൈതോലപ്പായയെന്നും…
Read Moreപറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്; ഏഴ് വര്‍ഷമായി സംസ്ഥാനത്ത് നടക്കുന്നതെല്ലം മാതൃകാഭരണമെന്ന് മുഖ്യമന്ത്രി
ന്യൂയോര്‍ക്ക്: പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്ന് പിണറായി വിജയന്. ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ നടന്ന ലോക കേരള സഭയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനത്ത് മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2016ന് ശേഷമാണ് നടക്കില്ലെന്ന് കരുതിയ കാര്യങ്ങളെല്ലാം സംസ്ഥാനത്ത് നടന്നത്. അത് വരെ നിരാശയിലായിരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യാശയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്. ഗെയ്ല്, കെ ഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
Read More‘ഡിന്നറും ബെല്ലി ഡാൻസും മതിയാക്കി മുഖ്യമന്ത്രി വായ തുറക്കണം’; കെ ഫോണ്‍ പദ്ധതിക്കെതിരേ സ്വപ്ന സുരേഷ്
തിരുവനന്തപുരം: കെ ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്നു സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെ ഫോണ്‍ പദ്ധതിക്കെതിരേ ഫേസ്ബുക്കിലൂടെയാണ് സ്വപ്ന സുരേഷ് രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്. ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. തന്റെ മുൻ ഭർത്താവ് ജയശങ്കർ ലോജിസ്റ്റിക്സ് മാനേജരായി ഇതിൽ ജോലി ചെയ്തിരുന്നുവെന്നും തന്നെപ്പോലെത്തന്നെ വിനോദ് എന്നയാളും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തുവെന്നും സ്വപ്ന പറയുന്നു. കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ബന്ധുവാണ് വിനോദ് എന്നും സ്വപ്ന ആരോപണമുന്നയിക്കുന്നു. പ്രീപെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും മുഖ്യമന്ത്രി ദയവായി വായ തുറക്കണമെന്നും സ്വപ്ന ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ നിർമിത ഉത്പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച്, കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളാണെന്ന വാർത്തകൾ പുറത്തു…
Read Moreമുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി; 11ന് മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും
ന്യൂയോർക്ക്: ലോക കേരളസഭ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല, സ്പീക്കർ എ.എൻ.ഷംസീർ, ധനമന്ത്രി കെ.എൻ.ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവർ സംഘത്തിലുണ്ട്. നാളെ പത്തിന് ലോക കേരള സഭാ സെഷൻ നടക്കും. ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് 3 മണിയോടെയാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘം എത്തിയത്. മുഖ്യമന്ത്രിയെയും സംഘത്തെയും വിമാനത്താവളത്തിൽ നോർക്ക സയറക്ടർ ഡോ. എം. അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. തുടര്‍ന്ന് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മാർകീ ഹോട്ടലിലേക്ക് സംഘം പോയി.മൂന്നു ദിവസങ്ങളിലായാണ് അമേരിക്കയിൽ ലോക കേരള സഭയുടെ മൂന്നാം സമ്മേളനം. പതിനൊന്നിന് ബിസിനസ് ഇൻവെസ്റ്റ് മീറ്റിനൊപ്പം സംരംഭകർ,…
Read More