കെഎസ്ആര്‍ടിസിയുടെ പുതിയ സംരംഭമായ കെ-സ്വിഫ്റ്റ് യാത്ര ആരംഭിച്ചപ്പോള്‍ തന്നെ പേരുദോഷങ്ങളുടെ ബഹളം. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം നിര്‍വഹിച്ചതിനു ശേഷമുള്ള ആദ്യയാത്രയില്‍ തന്നെ ബസ് അപകടത്തില്‍പ്പെട്ടിരുന്നു. തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29 ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസിന്റെ സൈഡ് മിറര്‍ ഫിറ്റ് ചെയ്താണ് യാത്ര തുടര്‍ന്നത്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസ് മലപ്പുറം ചങ്കുവെട്ടില്‍ സ്വകാര്യ ബസ്സുമായി ഉരസിയാണ് രണ്ടാമത്തെ അപകടം. ഒരു വശത്തെ പെയിന്റ് പോയി. കെഎസ്ആര്‍ടിസി സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമായിരുന്നു. കെ-സ്വിഫ്റ്റ് കോട്ടയ്ക്കലിന് അടുത്ത് വച്ച് തടി ലോറിയെ കയറ്റത്തില്‍ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് മൂന്നാമത്തെ…
Read MoreTag: pinarayi vijayan
പാട്ട് പിണറായി സ്തുതി അല്ലെന്ന് രചയിതാവ് ! പാർട്ടി പറഞ്ഞതനുസരിച്ച് പാട്ടെഴുതിയെന്ന് കെവിപി നന്പൂതിരി…
തിരുവനന്തപുരം: സിപിഎം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടത്തിയ മെഗാ തിരുവാതിരയിലുള്ള പാട്ട് പിണറായി സ്തുതികളല്ലെന്ന് ഗാനം എഴുതിയ പൂവരണി കെ.വി.പി നന്പൂതിരി. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പാട്ടെഴുതാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി ചെയ്ത കാര്യങ്ങളാണ് വരികളിലുള്ളത്. പാർട്ടിയെ കുറിച്ചു പാട്ടെഴുതാനാണ് സിപിഎം ആവശ്യപ്പെട്ടതെന്നും ഇപ്പോഴുയർന്നിരിക്കുന്ന വിവാദം അനാവശ്യമാണെന്നും കെ.വി.പി നന്പൂതിരി ഒരു ചാനലിനോടു പറഞ്ഞു. സിപിഎം ജില്ലാ സമ്മേളനത്തിനു മുന്നോടിയായി അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തി മെഗാ തിരുവാതിര നടത്തിയത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് കേസുകൾ കുത്തനെ വർധിച്ചതിനെ തുടർന്ന് ആൾക്കൂട്ടവും പൊതുപരിപാടികളും സർക്കാർ നിയന്ത്രിക്കുന്നതിനിടെയാണ് ഭരണകക്ഷിയിലെ മുതിർന്ന നേതാക്കൾ വരെ പങ്കെടുത്ത പരിപാടിയിൽ നിയന്ത്രണങ്ങളുടെ ലംഘനമുണ്ടായത്. ഇതിനെതിരേ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റ് എം. മുനീർ നൽകിയ പരാതിയിൽ 550 ഓളം പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
Read Moreപുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ ! കോവിഡ്ക്കാലത്ത് 1500 രൂപയുടെ തെര്‍മല്‍ സ്കാനര്‍ സര്‍ക്കാര്‍ വാങ്ങിയത് 5400 രൂപയ്ക്ക്; പുറത്തു വരുന്നത് വന്‍ അഴിമതിക്കഥകള്‍…
കോവിഡ്കാല അഴിമതിക്കഥകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ കേരളം ഞെട്ടുകയാണ്. ഒരു ദുരന്തത്തെപ്പോലും മുതലെടുക്കുന്നവരെ എങ്ങനെ വിശ്വസിക്കും എന്നാണ് ജനം ഒന്നടങ്കം ചോദിക്കുന്നത്. പിപിഇ കിറ്റ് വാങ്ങിയതിലെ അഴിമതിയുടെ കഥകള്‍ പുറത്തു വന്നതിനു പിന്നാലെ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ വാങ്ങിയതിലെ അഴിമതിയുടെ വിവരങ്ങളും പുറത്തു വരികയാണ്. കോവിഡ് പ്രതിരോധത്തിനായി ഒന്നാം പിണറായി സര്‍ക്കാര്‍ വാങ്ങിയ ഇന്‍ഫ്രാറെഡ് തെര്‍മര്‍ സ്കാനറിന്റെ മറവില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്. 1500 മുതല്‍ 2000 രൂപ വരെ വിലയ്ക്ക് തെര്‍മോമീറ്റര്‍ വാങ്ങാമെന്നിരിക്കെ ഒന്നിന് 5400 രൂപ നിരക്കിലാണ് സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ വാങ്ങിയതെന്നും ഏറ്റവും മികച്ച തെര്‍മല്‍ സ്കാനര്‍ 1500 രൂപയ്ക്ക് കിട്ടുമെന്ന് കരാറിലേര്‍പ്പെട്ട സര്‍ജിക്കല്‍ സ്ഥാപനം സമ്മതിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് കാലത്ത് ആളുകളുടെ ശരീരോഷ്മാവ് പരിശോധിച്ച് കടത്തിവിടുന്നതിനായി ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനറാണ് ആശുപത്രികളിലും സര്‍ക്കാര്‍ സ്വകാര്യ…
Read Moreഅങ്ങനെ വരട്ടെ ! അപ്പോള്‍ ചുമ്മാതല്ല ഹര്‍ഷ് ഗോയങ്ക പിണറായിയെ പുകഴ്ത്തിയത്; സര്‍ക്കാര്‍ ഭൂമി ഉത്തരേന്ത്യന്‍ മുതലാളി കൊണ്ടുപോകുന്നതിങ്ങനെ…
കേരള സര്‍ക്കാരിന്റെ ഭൂമി കൈവിട്ടു പോകുന്നതിന് ഒത്താശ ചെയ്ത് ഗവണ്മെന്റ്. ഹാരിസണ്‍ കമ്പനി എട്ടു ജില്ലകളിലായാണ് സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാനുള്ള സിവില്‍ കേസ് നല്‍കിയത് നാല് ജില്ലകളില്‍ മാത്രമാണ്. നാല് ജില്ലകളിലായി മൊത്തം 29,426.50 ഏക്കര്‍ ഭൂമിയുടെ അവകാശമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ മൊത്തം 49 ഇടങ്ങളിലാണ് ഭൂമി കണ്ടെത്തിയിട്ടുള്ളത്. എല്ലാ ജില്ലകളിലും ജില്ലാ കളക്ടര്‍മാരെയാണ് കേസിന് ചുമതലപ്പെടുത്തിയതെങ്കിലും നാലിടത്ത് ഇപ്പോഴും പ്രാഥമിക റിപ്പോര്‍ട്ട് പോലുമായിട്ടില്ല. ഇതിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. സര്‍ക്കാര്‍ അവകാശം ഉന്നയിച്ചതില്‍ നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമിയും ഉള്‍പ്പെടും. 2263.80 ഏക്കര്‍ ഭൂമിയാണ് ചെറുവള്ളി എസ്റ്റേറ്റിലുള്ളത്. ഹാരിസണ്‍ കൈവശം വെച്ചിരുന്നതും പിന്നീട് വിറ്റതുമായ ഭൂമികളിലാണ് പാട്ടക്കാലാവധി കഴിഞ്ഞതിന് സര്‍ക്കാര്‍ അവകാശം ഉന്നയിക്കുന്നത്. പല ജില്ലകളിലും അട്ടിമറി…
Read Moreപിണറായി കെ കരുണാകരനെപ്പോലെ ! ഏതഭ്യാസവും വഴങ്ങുന്ന ആളാണ് പിണറായിയെന്ന് കെ മുരളീധരന്…
കേരള മുഖ്യമന്ത്രി പിണറായി വിജയന് കെ കരുണാകരന്റെ ശൈലിയെന്ന് കെ മുരളീധരന് എംപി. ഏത് നിലപാടും സ്വീകരിക്കാന്‍ കഴിവുള്ളയാണ് പിണാറായി. കരുണാകരന് ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതൃത്വ ക്യാംപില്‍ സംസാരിക്കുമ്പോഴാണ് മുരളധരന് ഇങ്ങനെ പറഞ്ഞത്. ഇന്ത്യ മുഴുവന്‍ ജനാധിപത്യവിരുദ്ധമായ രീതിയില്‍ സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് ബിജെപി ചെയ്യുന്നത്. ബിജെപി അധികാരത്തിലെത്തിയാലും കോണ്‍ഗ്രസ് തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. ഇവര്‍ രണ്ടുപേരെയും നേരിടണമെങ്കില്‍ ഇന്നലെയുള്ള ആയുധങ്ങളുമായി പോയാല്‍ ശരിയാവില്ല. യുദ്ധം ജയിക്കണമെങ്കില്‍ മൂര്‍ച്ചയുള്ള ആയുധം വേണം. അതുകൊണ്ട് ആദ്യം വേണ്ടത് നമുക്കിടയില്‍ യോജിപ്പാണ്. അങ്ങനെ മുന്നോട്ട് പോയാല്‍ നമ്മള് ജയിക്കും. അതിന് ഏറെ പണിയെടുക്കണം. പാര്‍ട്ടിക്ക് പാര്‍ട്ട് ടൈം പ്രവര്‍ത്തകരെ ആവശ്യമില്ല. ഫുള്‍ ടൈമറര്‍ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ലൈനില്‍ പോകണം.…
Read Moreഇവര്‍ മന്ത്രിമാരല്ല ‘രാജാക്കന്മാര്’ ! കോണ്‍സല്‍ ജനറലിന് സംസ്ഥാനത്തെ മന്ത്രിമാരുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നെന്ന് കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍…
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കസ്റ്റംസ്. സ്വപ്നയെയും സരിത്തിനെയും ഉപയോഗിച്ച് സംസ്ഥാനത്തെ മന്ത്രിമാരുമായി യുഎഇ കോണ്‍സല്‍ ജനറല്‍ വഴിവിട്ട ബന്ധം സ്ഥാപിച്ചെന്നാണ് വെളിപ്പെടുത്തല്‍. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികള്‍ക്ക് കസ്റ്റംസ് നല്കിയ ഷോക്കോസ് നോട്ടീസിലാണ് ഗുരുതരമായ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഇവര്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോലും യോഗങ്ങള്‍ നടന്നു. ചില മന്ത്രിമാരും ഇവരുടെ വലയില്‍ വീണതായുള്ള സൂചനയും കസ്റ്റംസിന്റെ നോട്ടീസിലുണ്ട്. മൂന്ന് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് 260 പേജുള്ള ഷോക്കോസ് നോട്ടീസാണ് കസ്റ്റംസ് പ്രതികള്‍ക്ക് അയച്ചത്. മാത്രമല്ല യാതൊരു സുരക്ഷാഭീഷണിയും ഇല്ലാതിരുന്നിട്ടു കൂടി പ്രോട്ടോക്കോള്‍ ഓഫീസിനെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍…
Read Moreമന്ത്രിസഭ രൂപീകരിക്കാൻ പിണറായി വിജയനെ നേതാവായി തെരഞ്ഞെടുത്തതിന്റെ ഔദ്യോഗിക രേഖകൾ ഗവർണർക്ക് സമർപ്പിച്ച് പിണറായി വിജയൻ
തിരുവനന്തപുരം: പുതിയ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശം ഉന്നയിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. സിപിഎം, എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗങ്ങൾ പിണറായി വിജയനെ നേതാവായി തെരഞ്ഞെടുത്തതിന്റെ ഔദ്യോഗിക രേഖകൾ പിണറായി വിജയൻ കൈമാറി. തുടർന്നു മന്ത്രിസഭ രൂപീകരിക്കാനായി പിണറായി വിജയനെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഔപചാരികമായി ക്ഷണിച്ചു.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി ഗവർണറെ കണ്ടത്. മുഖ്യമന്ത്രി ഉൾപ്പെടെ പുതിയ 21 മന്ത്രിമാരുടെ പട്ടികയും ഗവർണർക്കു കൈമാറി. 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് നടത്തിക്കൊടുക്കണമെന്ന് അഭ്യർഥിക്കുന്ന ക്ഷണക്കത്ത് നൽകി. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു നിന്നു. പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം സത്യപ്രതിജ്ഞയ്ക്കു ശേഷം ഗവർണർ ഇറക്കും.
Read Moreമന്ത്രിസഭയിലേക്ക് കണ്ണൂരിൽനിന്നും മുഖ്യനും കെ.കെ.ശൈലജയും എം.വി. ഗോവിന്ദനും; ജലീൽ ഇല്ലെങ്കിൽ ഷംസീർ..?
റെനീഷ് മാത്യുകണ്ണൂർ: ഘടകകക്ഷികളായ എൽജെഡിക്കും കോണ്‍ഗ്രസ് എസിനും ഇത്തവണ മന്ത്രിസ്ഥാനം നൽകാൻ സാധ്യത ഇല്ലാത്തതിനാൽ കണ്ണൂരിൽ മന്ത്രിമാരുടെ എണ്ണത്തിൽ കുറവുണ്ടാകും. കഴിഞ്ഞ മന്ത്രിസഭയിൽ കണ്ണൂരിൽ നിന്നും അഞ്ചുപേർ ഉണ്ടായിരുന്നു. കോണ്‍ഗ്രസ് എസിൽ നിന്ന് കടന്നപ്പള്ളി രാമചന്ദ്രനും എൽജെഡിയിൽ നിന്നും കെ.പി.മോഹനനും ഇത്തവണ മന്ത്രി സ്ഥാനം ലഭിക്കുന്നില്ലെന്നാണ് സൂചന. കഴിഞ്ഞ പിണറായി മന്ത്രിസഭയിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രിയായിരുന്നു കടന്നപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് ചേക്കേറിയ എൽജെഡിയിൽ കെ.പി. മോഹനൻ മാത്രമേ ജയിച്ചിട്ടുള്ളൂ. അതിനാൽ മന്ത്രിസ്ഥാനം ലഭിച്ചേക്കില്ല. കണ്ണൂരിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.കെ.ശൈലജയും എം.വി. ഗോവിന്ദനും മന്ത്രി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. കെ.ടി.ജലീലിന് ഇത്തവണ മന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിൽ തലശേരിയിൽ നിന്നും രണ്ടാം തവണയും വിജയിച്ച എ.എൻ.ഷംസീറിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് നിർദേശം ഉയർന്നിട്ടുണ്ട്. ഷംസീറിൻറെ പേര് ഇതിനകം തന്ന മന്ത്രിമാരുടെ സാധ്യത പട്ടികയിൽ…
Read Moreആരൊക്കെ മന്ത്രിമാർ? 21 അംഗ മന്ത്രിസഭ എന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ധാരണ; കോവൂർ കുഞ്ഞുമോന്റെ കാര്യത്തിൽ പുറത്തുവരുന്ന സൂചന ഇങ്ങനെ…
തിരുവനന്തപുരം: ഈ മാസം 20ന് സത്യപ്രതിജ്ഞ നടത്തുകയെന്ന ലക്ഷ്യത്തോടെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഇടതു മുന്നണിയിൽ പുരോഗമിക്കുന്നു. ഇന്ന് ഉഭയ കക്ഷി ചർച്ച വീണ്ടും ആരംഭിക്കും. സിപിഐ നേതൃത്വവുമായി രണ്ടാം ഘട്ട ചർച്ചയും എൻസിപി, ജെഡിഎസ് എന്നീ കക്ഷികളുമായി ആദ്യഘട്ട ചർച്ചയും നടക്കും. 21 അംഗ മന്ത്രിസഭ എന്ന കാര്യത്തിൽ സിപിഎമ്മും സിപിഐയും ധാരണയിലെത്തിയിരുന്നു. ജെഡിഎസിനും എല്‍ജെഡിക്കും കൂടി മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്നും ഇരുപാര്‍ട്ടികളും ലയിക്കണമെന്നുമാണ് സിപിഎം നിർദേശം. കഴിഞ്ഞ മന്ത്രിസഭയിലുള്ളവർ മാറി നിൽക്കണമെന്നാണ് സിപിഎം മുന്നോട്ടു വച്ച നിർദേശം. അതേ സമയം പുതുതായി മുന്നണിയിലെത്തിയ കക്ഷികളിൽ കേരള കോൺഗ്രസിന് മാത്രം മന്ത്രി സ്ഥാനം ലഭിച്ചേക്കും. ഒറ്റ അംഗമുള്ള കക്ഷികളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് (ബി) എന്നിവയ്ക്കും മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്. പത്തനാപുരത്തു നിന്ന് വിജയിച്ച കെ.ബി ഗണേഷ് കുമാറും തിരുവനന്തപുരത്തു നിന്ന് വിജയിച്ച ആന്റണി…
Read More‘ഉറപ്പാണ്’, പിണറായിക്ക് സംശയമൊന്നുമില്ല, സത്യപ്രതിജ്ഞ തിങ്കളാഴ്ച..! പൊതുഭരണവകുപ്പിന് നിർദേശം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഞായറാഴ്ച വരാനിരിക്കെ തുടർഭരണം ഉണ്ടായാൽ സത്യപ്രതിജ്ഞക്കുള്ള ഒരുക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച തന്നെ പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന് നിർദേശം നൽകിയതായും വാർത്തകളുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് എത്രയും വേഗത്തിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. രാജ്ഭവനിൽ ലളിതമായ ചടങ്ങായിരിക്കും സംഘടിപ്പിക്കുക. ആത്മവിശ്വാസത്തിൽ നാളെ വോട്ടെണ്ണൽ നടക്കാനിരിക്കെ മുന്നണികൾ ആത്മവിശ്വാസത്തിൽ. തുടർഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് നേതൃത്വം. എക്സിറ്റ് പോൾ ഫലങ്ങൾ എൽഡിഎഫിനു തുടർഭരണം ലഭിക്കുമെന്ന പ്രവചനവും എൽഡിഎഫ് നേതാക്കളുടെ ആത്മവിശ്വാസം ഇരട്ടിയാക്കി. 72 മുതൽ 85 വരെ സീറ്റ് ലഭിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. കാര്യമാക്കുന്നില്ലഎന്നാൽ, എക്സിറ്റ് പോൾ ഫലപ്രവചനം കാര്യമാകുന്നില്ലെന്നാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കുന്നത്. മികച്ച ഭൂരിപക്ഷത്തോടെ…
Read More