തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആശുപത്രികളിൽ ചികിത്സയ്ക്കായെത്തുന്ന മറ്റു രോഗികളേയും ശ്രദ്ധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സയും ശസ്ത്രക്രിയകളും ക്രമപ്പെടുത്തി വരുന്ന ഘട്ടമായിരുന്നു ഇത്. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മിക്ക ആശുപത്രികളും വീണ്ടും കോവിഡ് ആശുപത്രികളായി മാറുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ് പ്രാധാന്യം കുറക്കാതെ മറ്റ് രോഗികളെയും ശ്രദ്ധിക്കാനാകണം. മറ്റു ചികിത്സാ സൗകര്യങ്ങൾ ഇല്ലാതാക്കരുത്. മാറ്റിവെച്ച ശസ്ത്രക്രിയ ഉൾപ്പെടെ ഇപ്പോൾ നടത്താൻ തീരുമാനിച്ചിരിക്കുന്നവരാണ് പലരും. അത്തരം ചികിത്സ കൂടി തുടരാൻ ഉള്ള ക്രമീകരണം കൂടി ഏർപ്പെടുത്തും. ജില്ലാ കളക്ടർമാരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഇത് നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ടാസ്ക് ഫോഴ്സ് അതത് ഇടങ്ങളിലെ സൗകര്യങ്ങൾ വിലയിരുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികൾ വ്യത്യസ്ത നിരക്കുകൾ കോവിഡ് ചികിത്സയ്ക്ക് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്.…
Read MoreTag: pinarayi vijayan
കൈയ്യടികിട്ടാന്‍ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിര്‍ത്തി പോകൂ സാര്‍ ! രണ്ടു ലക്ഷം കോടിയാണ് കേരളത്തിന്റെ കടം; പിണറായിക്കെതിരേ അബ്ദുള്ളക്കുട്ടി…
സംസ്ഥാനത്ത് എല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്സിന് നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തിനെതിരേ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. അര്‍ഹരായ പാവങ്ങളില്‍ പാവങ്ങള്‍ക്കു മാത്രം വാക്സിന് സൗജന്യമായി നല്കിയാല് മതിയെന്നും താനും ഭാര്യയും സൗജന്യ വാക്സിന് അര്‍ഹരല്ല എന്നു ബോധ്യമുള്ളതു കൊണ്ട് മാംഗ്ലൂരിലെ ആശുപത്രിയില്‍ നിന്ന് 250 രൂപ മുടക്കിയാണ് വാക്സിന് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ലമെന്റില്‍ ചോദിച്ചത് കുക്കിംഗ് ഗ്യാസ് സബ് സിഡി എല്ലാവര്ക്കും നല്‍കേണ്ടതുണ്ടോ എന്നായിരുന്നുവെന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം… കോവിഡ് വാക്സിൻ സൗജന്യമായി നൽകണം ഇതാണെല്ലൊപിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്!ഇതിനോട് വിയോജിപ്പോടെയാണ്ഈ കുറിപ്പ്മുമ്പ് ഞാൻ MP ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ… ഡോ: മൻമോഹൻ സിംങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾപാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു.” കുക്കിംങ്ങ്…
Read Moreപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തലസ്ഥാനത്തേക്ക്; പ്രതിദിന രോഗികളുടെ എണ്ണം 40,000 കടക്കുമെന്ന്
എം.ജെ ശ്രീജിത്ത്തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ഏകോപിപ്പിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തേക്ക്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ക്വാറന്റൈൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് തലസ്ഥാനത്തെ ഔദ്യോഗിക വസതിയിൽ എത്തും. തുടർന്ന് മുഖ്യമന്ത്രി ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ ഉൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥതല മീറ്റിംഗ് നടത്തും. ഓൺലൈനായി നടക്കുന്ന യോഗത്തിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയും പങ്കെടുക്കും.രോഗവ്യാപനം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ കൂടുതൽ പരിശോധന ഉണ്ടാകും. രോഗവ്യാപനം കൂടുതൽ ഉള്ള മേഖലകളെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളായി തിരിച്ച് കർശന പരിശോധനയും നിയന്ത്രണങ്ങളും ഏർപ്പെടുത്തും. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരേ ഒരു തരത്തിലുള്ള ശിക്ഷാ ഇളവും ഉണ്ടാകില്ല . സംസ്ഥാനത്ത് രോഗികളുടെ എണ്ണം പ്രതിദിനം നാൽപതിനായിരം കടക്കുമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മറ്റിയുടെ വിലയിരുത്തൽ. കണ്ണൂർ, മലപ്പുറം, തൃശൂർ,…
Read Moreഅദീബിന്റെ നിയമനം മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയോടെ ! യോഗ്യതയില്‍ ഇളവു വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതിന്റെ രേഖകള്‍ പുറത്ത്…
മന്ത്രി കെ ടി ജലീലിന്റെ ബന്ധുവിനെ നിയമിക്കാനായി യോഗ്യതയില്‍ ഇളവ് വരുത്താനുള്ള ഫയലില്‍ മുഖ്യമന്ത്രിയും ഒപ്പിട്ടതിന്റെ രേഖകള്‍ പുറത്ത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ അദീബിന്റെ നിയമനത്തെ ന്യൂനപക്ഷവകുപ്പിലെ ഉദ്യോഗസ്ഥര്‍ പല തവണ എതിര്‍ത്തിരുന്നു. അദീബിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിലെല്ലാം കാണുന്നത് ജലീലിന്റെ അമിതമായ താല്പര്യമാണ്. വിവാദമുണ്ടായപ്പോള്‍ ജലീലിനെ പൂര്‍ണ്ണമായും പിന്തുണച്ച മുഖ്യമന്ത്രി ജലീലിന്റെ നിര്‍ദ്ദേശപ്രകാരം അദീബിനായുള്ള യോഗ്യതാ മാറ്റത്തെ അനുകൂലിക്കുകയും ചെയ്തു. ന്യൂനപക്ഷ വികസന കോര്പ്പറേഷന് ജനറല്‍ മാനേജര്‍ നിയമനത്തിനുള്ള യോഗ്യത അദീബിന്റെ യോഗ്യതക്ക് അനുസരിച്ച് മാറ്റാന്‍ ജലീല്‍ നിര്‍ദ്ദേശിച്ച കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. പിന്നാലെ വകുപ്പിലെ ഉദ്യോഗസ്ഥര്‍ യോഗ്യതാ മാറ്റത്തിന് മന്ത്രിസഭയുടെ അനുമതി വേണ്ടേ എന്ന് ചോദിക്കുന്നു. ജനറല്‍ മാനേജര്‍ തസ്തികക്കുള്ള യോഗ്യത നേരത്തെ നിശ്ചയിച്ചത് മന്ത്രിസഭ ആണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഇത് ആവശ്യമില്ലെന്ന് ഫയലില്‍ എഴുതിയ ജലീല്‍ ഫയല്‍ മുഖ്യമന്ത്രിക്ക്…
Read Moreപിണറായി ക്യാപ്റ്റൻ തന്നെ; കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണാണ് മുഖ്യമന്ത്രിയെന്ന് കടകംപള്ളി
തിരുവനന്തപുരം: ക്യാപ്റ്റൻ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പിണറായി വിജയൻ ക്യാപ്റ്റൻ തന്നെയാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പിണറായി വിജയൻ കേരളത്തിന്റെയും ജനങ്ങളുടെയും ക്യാപ്റ്റനാണ്. അദ്ദേഹത്തിന് ആ പേര് ആരെങ്കിലും സ്വയം തീരുമാനിച്ച് നൽകിയതല്ല. ജനങ്ങൾ ചാർത്തിക്കൊടുക്കുന്ന പേരാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Read Moreഅടിമുടി നുണയില്‍ കെട്ടിപ്പൊക്കിയ ഒരു ഗീബല്‍സിയന്‍ ഭരണകൂടമാണിത് ! ഇടതുപക്ഷ സുഹൃത്തുക്കളെ വിശ്വസിക്കാന്‍ കഴിയാതായിട്ടുണ്ട്; സര്‍ക്കാരിനെതിരേ തുറന്നടിച്ച് സനല്‍കുമാര്‍ ശശിധരന്…
പിണറായി സര്‍ക്കാരിന്റെ ചെയ്തികളെ വിമര്‍ശ് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. അടിമുടി നുണയില്‍ കെട്ടിപ്പൊക്കിയ ഒരു ഗീബല്‍സിയന്‍ ഭരണകൂടമാണ് നാം കണ്ടതെന്നും മനുഷ്യാവകാശത്തെ സംബന്ധിച്ച ഒരു പാരാതിയെയും പരിഗണിക്കാത്ത,പരിഹരിക്കാന്‍ ശ്രമിക്കാത്ത ഒരു നുണയന് സര്‍ക്കാരാണിതെന്നും സനല്‍കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… പിണറായി സര്‍ക്കാര്‍ ചെയ്ത കൊള്ളരുതായ്മകളെ കുറിച്ച് ഒരു ഇടതുപക്ഷ സുഹൃത്തിനോട് സംസാരിച്ചാല്‍ അയാള്‍ പറയും. ഒക്കെ ശരിയാണ് അവയെ ഒക്കെ ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. അതെ അവരുടെ ചടങ്ങ് വിമര്‍ശനങ്ങള്‍ അടവ് നയമാണ്. വിമര്‍ശനങ്ങള്‍ കടുത്തതാണെങ്കില്‍ പിണറായി സര്‍ക്കാരും ഒരു അടവ് നയവുമായി വരും. ജനങ്ങളോട് പത്രസമ്മേളനം നടത്തി കള്ളം പറയാന്‍ മടിയില്ലാത്ത മുഖ്യമന്ത്രി ജനവികാരം ഒന്ന് തണുപ്പിക്കാന്‍ എന്തെങ്കിലും ഒരു വാഗ്ദാനം നടത്തും. സമരക്കാര്‍ പിരിഞ്ഞുപോകും. വാഗ്ദാനത്തിനപ്പുറത്തേക്ക് ഒന്നും നടക്കില്ല. ഒരിക്കല്‍ പിരിഞ്ഞുപോയ സമരം പിന്നെ ട്രാക്കിലാവാതിരിക്കാന് വലുതും ചെറുതുമായ…
Read Moreഎന്തോ കാര്യമായി “ചെന്നിത്തലയ്ക്ക് സംഭവിച്ചിട്ടുണ്ട്”; താൻ പറഞ്ഞ നുണ ബോംബുകളിൽ ഒന്നാണിത്; ചെന്നിത്തലയുടെ വാക്കുകൾക്ക് പരിഹാസവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കോർപ്പറേറ്റ് ഭീമൻ അദാനിയിൽനിന്നും സർക്കാർ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കരാറുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതാ വിരുദ്ധമായി കാര്യങ്ങൾ പറയുന്ന ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.കേന്ദ്ര സർക്കാർ സ്ഥാപനവുമായാണ് കെഎസ്ഇബി കരാർ ഒപ്പിട്ടത്. എവിടെ നിന്നു വൈദ്യുതി വാങ്ങുന്നുവെന്ന് നോക്കേണ്ട കാര്യമില്ല. അദാനിയുമായി നേരിട്ട് കരാറില്ലെന്ന് കെഎസ്ഇബി വ്യക്തമാക്കിയതാണ്. പുതിയ കരാർ ഉണ്ടെങ്കിൽ ചെന്നിത്തല രേഖകൾ പുറത്തുവിടണം. താൻ പറഞ്ഞ നുണ ബോംബുകളിൽ ഒന്നാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. മോദി വർഗീയതയുടെ ഉപാസകനും വാഗ്ദാനലംഘനത്തിന്റെ അപ്പോസ്തലനുമാണ്. ഇത്തരക്കാരെ കേരളം പടിക്ക് പുറത്ത് നിർത്തും. ശബരിമലയിൽ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാലാകും മോദി ശരണം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയകാലത്ത് തന്ന അരിക്ക് അണാ പൈ കണക്കുപറഞ്ഞ്…
Read Moreബംഗാളിലെയും ത്രിപുരയിലെയും അക്കൗണ്ടുകള്‍ പൂട്ടിച്ചു ! കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാന്‍ എത്ര സമയം എടുക്കുമെന്നു മാത്രം സംശയം;മുഖ്യമന്ത്രിയ്ക്കു മറുപടിയുമായി കെ. സുരേന്ദ്രന്…
നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. ന്യൂനപക്ഷവോട്ടുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രി വിലകുറഞ്ഞ പ്രചാരണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സുരേന്ദ്രന് ആരോപിച്ചു. ബിജെപി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം സംസ്ഥാനത്ത് കോലീബി സഖ്യമാണെന്നും നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്നുമാണ് മുഖ്യമന്ത്രി എല്ലായിടത്തും പറയുന്നത്്. പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകള്‍ പൂട്ടിച്ചവരാണ് ഞങ്ങള്‍. ത്രിപുരയിലെയും ബംഗാളിലെയും അക്കൗണ്ട് ക്ലോസ് ചെയ്ത ശേഷം കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാനാണ് ബിജെപി പ്രവര്‍ത്തകര്‍ ഇറങ്ങിപ്പുറപ്പെട്ടത്. അതിന് കാലതമാസം എത്ര ഏടുക്കുമെന്നത് മാത്രമാണ് സംശയമുള്ളതെന്നും കെ സുരേന്ദ്രന് പറഞ്ഞു. പിണറായിയില്‍ തുടങ്ങിയ പാര്‍ട്ടി പിണറായിയില്‍ തന്നെ അവസാനിക്കുമെന്നും പിണറായി വിജയന്റെ കൈകള്‍ കൊണ്ടു തന്നെ അതിന്റെ ഉദകക്രിയ പൂര്‍ത്തിയാവുമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. സ്വര്‍ണക്കടത്തുകാരെയും ഡോളര്‍ കടത്തുകാരെയും മുഖ്യമന്ത്രി വഴി വിട്ടു…
Read More2018ലെ മഹാപ്രളയവും പിണറായി സര്‍ക്കാരിന്റെ ‘ഭരണനേട്ടം’ എന്ന് കണ്ടെത്തല്‍ ! സിഎജി നിര്‍ദ്ദേശത്തില്‍ നടത്തില്‍ പഠനത്തില്‍ പുറത്തു വരുന്നത് സര്‍ക്കാരിനെ വെട്ടിലാക്കുന്ന വിവരങ്ങള്‍…
2018ലെ പ്രളയകാലം മുതല്‍ തുടങ്ങിയതാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റന്‍ ആക്കിക്കൊണ്ടുള്ള സൈബര്‍ തള്ളുകള്‍. പ്രളയകാലത്തെ കേരളത്തെ രക്ഷിച്ച രക്ഷകനായാണ് സൈബര്‍ സഖാക്കള്‍ പിണറായിയെ വാഴ്ത്തുന്നത്. എന്നാല്‍ പ്രളയം മനുഷ്യസൃഷ്ടിയാണെന്നും പിണറായിയുടെ ഭരണത്തിന്റെ പിടിപ്പു കേടുകൊണ്ട് സംഭവിച്ചതാണെന്നുമുള്ള ആക്ഷേപങ്ങളും അന്നേയുണ്ടായിരുന്നു. ഡാം മാനേജ്മെന്റിലെ വീഴ്ച്ചയാണ് ഇതിന് ഇടയാക്കിയത് എന്നായിരുന്നു പ്രധാനപ്പെട്ട ആക്ഷേപം. എന്തായാലും തെരഞ്ഞെടുപ്പു കാലത്ത് പിണറായി വിജയനെ വീണ്ടും തള്ളിത്തള്ളി ‘ക്യാപ്റ്റന്‍’ ആക്കുമ്പോള്‍ വെള്ളിടിപോലെ സര്‍ക്കാരിനു മേല്‍ പതിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാര്‍ അവകാശവാദങ്ങളെ എല്ലാം തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.കേരളത്തില്‍ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കണ്ട്രോളര് ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പഠനം. ഒരു പ്രമുഖ മാധ്യമമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.…
Read Moreഇത്തവണ ബിജെപി നേമത്തും ജയിക്കില്ല ! ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന് പിണറായി വിജയന്…
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി പച്ചതൊടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 2016ല്‍ അവര്‍ വിജയിച്ച നേമം സീറ്റും ഇത്തവണ പിടിച്ചെടുക്കുമെന്ന് കാസര്‍ഗോഡ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പിണറായി പറഞ്ഞു. ”കഴിഞ്ഞ തവണ കോണ്‍ഗ്രസ് സഹായത്തോടെയാണ് ബിജെപി അക്കൗണ്ട് തുറന്നത്. ഇത്തവണ ഞങ്ങള്‍ ആ അക്കൗണ്ട് ക്ളോസ് ചെയ്യും,” പിണറായി പറഞ്ഞു. ബിജെപിയുടെ വോട്ടു ശതമാനത്തിലും വലിയ കുറവുണ്ടാമെന്ന് പിണറായി പറഞ്ഞു. കേരളത്തില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുകയില്ലെന്നും പിണറായി ആവര്‍ത്തിച്ചു. കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ വാദവും പിണറായി തള്ളിക്കളഞ്ഞു. കന്യാസ്ത്രീകളാണ് എന്ന ഒറ്റക്കാരണത്താലാണ് ആക്രമണം നടന്നതെന്നും പിണറായി പറഞ്ഞു. കോണ്‍ഗ്രസ് സംഘപരിവാര്‍ നയങ്ങള്ക്കൊപ്പമാണെന്നും ബിജെപിക്കൊപ്പം ചേര്‍ന്ന് എല്‍ഡിഎഫിനെ ആക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് പിണറായി പറഞ്ഞു. രാഷ്ട്രീയ വിരോധം കൊണ്ട് പ്രതിപക്ഷത്തിനു അന്ധത ബാധിച്ചെന്നും പിണറായി പറഞ്ഞു. എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പാണെന്ന് പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലെല്ലാം…
Read More