പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഏറ്റവും കൂടുതല്‍ കോളടിച്ചത് പ്രമുഖ അഭിഭാഷകര്ക്കാണെന്ന് നിസ്സംശയം പറയാം. കേസു കെട്ടുകള്‍ക്ക് കുറവില്ലാത്തതിനാല്‍ ഹരീഷ് സാല്‍വെ, രാം ജഠ്മലാനി,കപില്‍ സിപല്‍ തുടങ്ങിയ മഹാമേരുക്കളായ അഭിഭാഷകര്‍ക്കായി കോടികളാണ് പിണറായി സര്‍ക്കാര്‍ ഒഴുക്കിയത്. ഇപ്പോള്‍ നറുക്കു വീണിരിക്കുന്നതാവട്ടെ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ ഫാലി എസ് നരിമാനും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കോടതിയെ സമീപിക്കുന്നതിനുള്ള നിയമോപദേശം തേടുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ വന്‍ തുക നരിമാന് നല്‍കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ക്കെതിരെ നിയമോപദേശം തേടാന്‍ 46.9 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കുന്നത്. ഇതില്‍ 30 ലക്ഷം രൂപ ഫാലി എസ് നരിമാന്റെ മാത്രം ഫീസാണ്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സംസ്ഥാന നിയമ വകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. നരിമാന്റെ ജൂനിയര്‍ സുഭാഷ് ചന്ദ്രയ്ക്ക് 9.9 ലക്ഷം…
Read MoreTag: pinarayi
മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല ! ഭരണമുള്ളതു കൊണ്ടു മാത്രമാണ് മര്യാദയ്ക്കിരിക്കുന്നതെന്ന് എംഎം മണി…
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തുന്ന സമരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ മന്ത്രി എംഎം മണി. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാന്‍ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാന്‍ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയ്ക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി പറഞ്ഞു.ഭരണമുള്ളതുകൊണ്ടാണ് ഞങ്ങള്‍ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കില്‍ വിഡി സതീശനെ നേരിടാന്‍ ഞങ്ങള്‍ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു.
Read Moreമുഖ്യമന്ത്രി മഹാ പേടിത്തൊണ്ടന്‍ ! ഭയം മാറാന്‍ പിണറായിയെ ഹൊറര്‍ സിനിമ കാണിക്കണമെന്ന് ചെന്നിത്തല…
മുഖ്യമന്ത്രി പിണറായി വിജയന് മഹാ പേടിത്തൊണ്ടന്‍ ആണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ജീവന് സംരക്ഷിക്കാന്‍ അദ്ദേഹം യാത്ര ഒഴിവാക്കണം. പണ്ട് രാഹുകാലം നോക്കി പുറത്തിറങ്ങിയവര്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ സമയം നോക്കിയാണ് പുറത്തിറങ്ങുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ‘കറുപ്പിനോട് മുഖ്യമന്ത്രിക്ക് ഇത്ര ഭയമാണോ? മുഖ്യമന്ത്രിയെ ഒരു ‘ഫോബിയ’ പിടികൂടിയിരിക്കുകയാണ്. ഈ ഭയം മാറാന്‍ അദ്ദേഹത്തെ ഹൊറര്‍ സിനിമ കാണിക്കണം. എന്തിനാണ് ഇത്രയും വലിയ പോലീസ് സന്നാഹം. കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ഇത്രയും വലിയ പോലീസ് സന്നാഹം ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പേടിത്തൊണ്ടന്‍ ആയി മാറിയിരിക്കുന്നു’ ചെന്നിത്തല പറഞ്ഞു.
Read Moreഏഴരക്കൊല്ലത്തെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കിയത് മുഖ്യമന്ത്രി ! തുറന്നു പറച്ചിലുമായി മല്ലിക സുകുമാരന്‍…
മല്ലികാ സുകുമാരന്റെ കുടുംബം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മല്ലികയുടെ ഭര്‍ത്താവ് സുകുമാരന്‍ മലയാളത്തിലെ അതുല്യ നടനായിരുന്നു. പിന്നീട് മക്കളായ ഇന്ദ്രജിത്തിലൂടെയും പൃഥിരാജിലൂടെയും കുടുംബത്തിന്റെ മഹിമ ഉയര്‍ന്നു. മല്ലികയും സിനിമ രംഗത്ത് സജീവമാണ്. സുകുമാരന്റെ വിയോഗ ശേഷം മക്കളുടെ അമ്മയും അച്ഛനുമായി നടി മാറുകയായിരുന്നു. സുകുമാരന്‍ പകര്‍ന്ന് നല്കിയ ജീവിതത്തിലൂടെ മക്കളേയും കൊണ്ട് ഈ അമ്മ സഞ്ചരിച്ച് വിജയം കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു. ജിവിതം എന്താണെന്ന് തന്നെ പഠിപ്പിച്ചത് സുകുമാരന്‍ ആണെന്ന് മല്ലിക പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഏഴരകൊല്ലമായി താന്‍ അനുഭവിച്ച ബുദ്ധിമുട്ടിന് ശമനമുണ്ടാക്കിയതെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ് എന്ന് തുറന്നു പറയുകയാണ് മല്ലിക സുകുമാരന്‍. പ്രളയകാലത്ത് വീടിനകത്തേക്ക് വെള്ളം കയറിയ അവസ്ഥയുണ്ടായത് വീടിന് പിന്നിലുള്ള കനാല്‍ കൈയേറിയതിനെ തുടര്‍ന്നാണ്. ഇതിന് കാരണം കനാല്‍ കൈയേറി ചില വ്യക്തികള്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് മല്ലിക പറയുന്നു. കോണ്‍ഗ്രസ് ഭരിച്ചപ്പോഴും…
Read Moreനവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നു ! പിണറായിക്കെതിരേ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്…
മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവും എംപിയുമായ കൊടിക്കുന്നില്‍ സുരേഷ് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. പിണറായി വിജയന് നവോത്ഥാന നായകനായിരുന്നുവെങ്കില്‍ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചുകൊടുക്കണമായിരുന്നു. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു. എസ്സി-എസ്ടി ഫണ്ട് തട്ടിപ്പ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു കൊടിക്കുന്നില്‍. പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും ഉദ്യോഗസ്ഥ നിയമനവും പിഎസ് സി നിയമനവും അതിന്റെ തെളിവാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രിതന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും കൊടിക്കുന്നില്‍ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന് നവോത്ഥാന നായകനാണെങ്കില്‍ മകളെ പട്ടികജാതിക്കാരന് വിവാഹം ചെയ്തു നല്‍കണമായിരുന്നു. സിപിഎമ്മില്‍ എത്രയോ നല്ല പട്ടികജാതിക്കാരായ ചെറുപ്പക്കാരുണ്ടെന്നും അവര്‍ക്കാര്‍ക്കെങ്കിലും മകളെ വിവാഹം ചെയ്താല്‍ അത് നവോത്ഥാനമാകുമായിരുന്നു.…
Read Moreശശീന്ദ്രന് സ്വാധീനിക്കാന്‍ ശ്രമിച്ചു ! പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി ശ്രമിച്ചെന്ന് മൊഴി നല്കി യുവതി; മുഖ്യമന്ത്രിയ്ക്കെതിരേയും ആരോപണം…
പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന് ശ്രമിച്ചുവെന്ന ആരോപണത്തില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. മന്ത്രി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കിയതായി യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി. മന്ത്രി ഫോണ്‍ വിളിച്ച കാര്യങ്ങളും ഇടപെടലും വ്യക്തമായി പറഞ്ഞിട്ടുണ്ട്. വോയിസ് ക്ലിപ്പ് റെക്കോര്‍ഡ് ചെയ്യാന്‍ ഇടയായ സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ആരോപണവിധേയനായ ജി പത്മാകരനെതിരെയും സ്ഥാപനത്തിലെ ജീവനക്കാരനെതിരേയും പോലീസിന് മൊഴി നല്‍കിയെന്നും പരാതിക്കാരി പറഞ്ഞു. ശശീന്ദ്രനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും യുവതി വ്യക്തമാക്കി. അന്വേഷണത്തിന് സഹകരിച്ചില്ലെന്ന വാദം തെറ്റാണെന്നും മുഖ്യമന്ത്രി കണ്ണടച്ച് മന്ത്രിയെ സംരക്ഷിക്കുകയാണെന്നും യുവതി ആരോപിച്ചു.
Read Moreജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്ക്കുമ്പോള് അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് ! വിമര്‍ശനവുമായി ജോയ് മാത്യു…
മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും തമ്മിലുള്ള വാഗ്വാദമാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയം. നിരവധി ആളുകള്‍ കോവിഡും അതിന്റെ അനന്തര ഫലങ്ങളും മൂലം നട്ടംതിരിയുമ്പോള്‍ പല മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ രാഷ്ട്രീയ നേതാക്കളുടെ വീരസ്യങ്ങള്‍ പൊലിപ്പിച്ചു കൊടുക്കുന്നതില്‍ താല്പര്യം കാട്ടുന്നു എന്നതാണ് യാഥാര്‍ഥ്യം. ഈ അവസരത്തില്‍ പിണറായി-സുധാകരന് പോരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ് സംവിധായകനും നടനുമായ ജോയ് മാത്യു. ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്ക്കുമ്പോള് അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത് എന്നാണ് ജോയ് മാത്യുവിന്റെ വിമര്‍ശനം. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… ജീവിക്കാന്‍ വഴികാണാതെ ജനം നട്ടം തിരിഞ്ഞു മേലോട്ട് നോക്കി നില്ക്കുമ്പോള് അമ്പത് കൊല്ലം മുമ്പത്തെ പിച്ചാത്തിയുടെ പഴങ്കഥ വിളമ്പുന്നവരെ പരിഹസിക്കരുത്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെ ലഭിക്കും. ഇന്ത്യന്‍ ജനതയ്ക്ക് മൊത്തത്തിലാണെങ്കിലും…
Read Moreകുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന് ഒക്കെ ആയിരിക്കാം !പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം;പിണറായിക്കെതിരേ ആഞ്ഞടിച്ച് പിസി ജോര്‍ജ്…
ലോകം ഇന്ന് നഴ്സസ് ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ മലയാളികള്‍ക്ക് വേദനയാകുകയാണ് ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി ഹോംനഴ്സ് സൗമ്യ സന്തോഷ്. ഈ അവസരത്തില്‍ സൗമ്യയുടെ മരണത്തില്‍ ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി പിണറായിയെ നിശിതമായി വിമര്‍ശിക്കുന്നത്. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്. പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു. ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല. ഒരു മലയാളി പെണ്‍കുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന് മുഖ്യമന്ത്രി…. നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി വിജയന്. നാല് വോട്ടിനു…
Read Moreപിണറായിക്കെതിരേ ധര്‍മടത്ത് മത്സരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ! മനസാക്ഷിയുടെ വോട്ട് ജനങ്ങള്‍ ആര്‍ക്ക് ചെയ്യും…
വാളയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മല്‍സരിക്കും. തൃശൂരിലായിരുന്നു ഇവരുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം. വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ പീഡനത്തിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിന്റെ അന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അമ്മ ജനുവരി 26 മുതല്‍ പാലക്കാട് വഴിയോരത്ത് സത്യഗ്രഹ സമരം നടത്തുകയാണ്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുന്‍പെങ്കിലും പൊലീസിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ തൊട്ടടുത്ത ദിവസം തല മുണ്ഡനം ചെയ്ത് കേരളത്തിലെ അമ്മമാര്‍ക്കിടയിലേക്ക് ഇറങ്ങുമെന്നു കുട്ടികളുടെ അമ്മ അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു പാലക്കാട്ടെ സമരപ്പന്തലില്‍ വച്ച് അമ്മ തല മുണ്ഡനം ചെയ്തത്. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. തന്റെ കുഞ്ഞുങ്ങള്‍ക്കു മരണശേഷവും…
Read Moreസ്വപ്നയെ മാപ്പുസാക്ഷിയാക്കാമെന്ന്! സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ഉൾപ്പെടുത്താൻ ഇഡിയുടെ ഭാഗത്തു ശ്രമമുണ്ടായെന്നു മൊഴി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ കൂടി ഉൾപ്പെടുത്താൻ ഇഡിയുടെ ഭാഗത്തു നിന്നു ബോധപൂർവ ശ്രമമുണ്ടായെന്നു മൊഴി. സ്വപ്ന ഇഡി കസ്റ്റഡിയിലായിരിക്കെ അവരുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥയാണ് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ശിവശങ്കർ സ്വപ്നയ്ക്ക് നൽകിയതാണെന്നും ആ തുക മുഖ്യമന്ത്രിയാണ് ശിവശങ്കറിന് നൽകിയതെന്നും പറയിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്.രാജിമോൾ മൊഴി നൽകി. ഇത്തരത്തിൽ മൊഴി നൽകിയാൽ സ്വപ്നയെ കേസിൽ മാപ്പുസാക്ഷിയാക്കാമെന്ന് ചോദ്യം ചെയ്യലിനിടെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിവൈഎസ്പി രാധാകൃഷ്ണൻ പറഞ്ഞത് കേട്ടെന്നും പോലീസ് ഉദ്യോഗസ്ഥയുടെ മൊഴിയിലുണ്ട്. സ്വപ്നയുടേതെന്ന പേരിൽ പുറത്തുവന്ന ശബ്ദ സന്ദേശം സംബന്ധിച്ച അന്വേഷണ സംഘത്തിനാണ് രാജിമോൾ മൊഴി നൽകിയത്. കഴിഞ്ഞ ഓഗസ്റ്റ് 13ന് രാത്രിയിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഇഡി ഉദ്യോഗസ്ഥനിൽ നിന്ന് സ്വപ്നയ്ക്ക് വാഗ്ദാനം ലഭിച്ചതെന്ന് രാജിമോളുടെ…
Read More