കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ ജയിലില്‍ തൂങ്ങിമരിച്ചതോടെ അവശേഷിക്കുന്നത് ഒരു പിടി ചോദ്യങ്ങള്‍ അവശേഷിപ്പിച്ച്. തന്റെ വഴിവിട്ട ജീവിതത്തിനു തടസമാകാതിരിക്കാന്‍ മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. സംഭവത്തില്‍ സൗമ്യയെ മാത്രമാണ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യക്ക് പുറമെ മറ്റാര്‍ക്കെങ്കിലും കൂട്ടക്കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചിരുന്നു. അഞ്ചു ഫോണുകളാണ് സൗമ്യ ഉപയോഗിച്ചിരുന്നത്. ഫോണുകള്‍ പരിശോധിച്ച സൈബര്‍ സെല്‍ ഇവര്‍ അഞ്ചിലധികം കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട സംഭാഷണം നടത്തിയതിന്റെ തെളിവുകളും കണ്ടെത്തിയിരുന്നു. ഇതോടെ സൗമ്യയുടെ കാമുകന്മാരില് ചിലരും പ്രതികളായേക്കുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും അതുണ്ടായില്ല.. കൊലപാതകത്തിന് ആരുടെയും പ്രേരണയില്ലെന്നായിരുന്നു സൗമ്യ മൊഴി നല്‍കിയത്. എന്നിരുന്നാലും അടുത്ത ദിവസങ്ങളില്‍ ഇവര്‍ കാമുകന്മാരുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് കാമുകന്മാരെ ചോദ്യം ചെയ്തുവെങ്കിലും പ്രതി ചേര്‍ക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ആറുവര്‍ഷം മുമ്പ് മരിച്ചുപോയ…
Read MoreTag: pinarayi
ഗുരുതര സുരക്ഷ വീഴ്ച! പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കണ്ണൂര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വനിതാ സബ്ജയിലിലായിരുന്നു സൗമ്യയെ പാര്‍പ്പിച്ചിരുന്നത്. അച്ഛനും അമ്മയും മകളുമടക്കം മൂന്നുപേരെയാണ് സൗമ്യ വിഷം നല്കി കൊലപ്പെടുത്തിയത്. രാവിലെ 10 മണിയോടെ സൗമ്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന് കുഞ്ഞിക്കണ്ണന്, അമ്മ കമല, മകള്‍ ഐശ്വര്യ എന്നിവരെ കൊലപ്പെടുത്തിയെന്നാണ് കേസ്. സ്വാഭാവിക മരണമാണെന്ന് വരുത്തി തീര്‍ത്ത് ആസൂത്രിതമായി നടത്തിയ കൂട്ടക്കൊലപാതകം നാട്ടുകാര്‍ മരണത്തില്‍ സംശയം ഉന്നയിച്ചതോടെ നടത്തിയ അന്വേഷണമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതക പരമ്പര വെളിച്ചത്തുകൊണ്ടുവന്നത്.ഭക്ഷണത്തില്‍ വിഷം കൊടുത്താണ് നാല് പേരെയും കൊലപ്പെടുത്തിയത് എന്നാണ് ഒടുവില്‍ സൗമ്യ പോലീസിനോട് സമ്മതിച്ചത്. കൊലപാതക ആരോപണങ്ങള്‍ സൗമ്യ ആദ്യം നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മൂത്ത മകള്‍ കീര്‍ത്തനയുടെ മരണം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനും സൗമ്യ ശ്രമിച്ചിരുന്നു. എല്ലാവരെയും എലിവിഷം കൊടുത്താണ് സൗമ്യ കൊലപ്പെടുത്തിയത്. മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്(80), ഭാര്യ…
Read Moreകാലാവസ്ഥ വില്ലനായി ! മുഖ്യമന്ത്രിയുടെ സംഘത്തിന് ഇടുക്കിയില്‍ ഇറങ്ങാനായില്ല; സംഘം മറ്റു ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും
ഇടുക്കി: പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഹെലികോപ്ടറില്‍ എത്തിയ മുഖ്യമന്ത്രിയുടെ സംഘത്തിന് മോശം കാലാവസ്ഥയെ തുടര്‍ന്ന് കട്ടപ്പനയില്‍ ഇറങ്ങാന്‍ സാധിച്ചില്ല. പ്രളയ ബാധിത പ്രദേശങ്ങള്‍ ആകാശ വീക്ഷണം നടത്തി മുഖ്യമന്ത്രി പിന്നീട് വയനാട്ടിലേക്ക് പോയി. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡിജിപി ലോക്നാഥ് ബെഹ്റ, ചീഫ് സെക്രട്ടറി ടോം ജോസഫ് എന്നിവരാണ് സംഘത്തിലുള്ളത്. പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിയ സംഘത്തിന് മോശം കാലാവസ്ഥയായിരുന്നു വില്ലനായത്. തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാതെ വയനാട്ടിലേക്ക് പോയി. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വൈദ്യുതി മന്തി എം.എം മണിയുടെ നേതൃത്വത്തില്‍ അലോകന യോഗം നടക്കുന്നു, ജില്ല കളക്ടര്‍ വനം മന്ത്രി കെ.രാജു, ബിജിമോള്‍ എംഎല്‍എ, റോഷി അഗസ്റ്റിന് എംഎല്‍എ തുടങ്ങിയവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അവലോകന യോഗത്തില്‍ പങ്കെടുക്കുന്നു. നേരത്തേ കട്ടപ്പന സെന്റ്മേരീസ് കോളേജില്‍ സംഘവും ജനപ്രതിനിധികളും വകുപ്പ് തലവന്മാരും കൂടിയാലോചന പദ്ധതിയിട്ടിരുന്നു. ഇടുക്കി, വയനാട്,…
Read Moreസൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് ഫോണുകള്‍; കാമുകന്മാരുമായി മണിക്കൂറുകള്‍ നീണ്ട ഫോണ്‍സംഭാഷണം; പിണറായി കൂട്ടക്കൊലയിലെ പ്രതി സൗമ്യയുടെ ഫോണ്‍ വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നത്; കൂടുതല്‍ പേര് കുടുങ്ങിയേക്കും…
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയുടെ ഫോണ്‍കോള്‍ വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് പരിശോധിക്കുന്ന പോലീസിന് ലഭിച്ചു കൊണ്ടിരിക്കുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളെന്ന് സൂചന. തന്റെ വഴിവിട്ട ജീവിതത്തിനു തടസമാകാതിരിക്കാന്‍ മാതാപിതാക്കളെയും മകളെയും ഭക്ഷണത്തില്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിലാണു സൗമ്യ അറസ്റ്റിലായത്. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സൗമ്യക്ക് പുറമെ മറ്റാര്‍ക്കെങ്കിലും കൂട്ടക്കൊലപാതകങ്ങളില്‍ പങ്കുണ്ടോയെന്നു വ്യക്തമാകണമെങ്കില്‍ പെന്‍ഡ്രൈവിന്റെ പരിശോധന പൂര്‍ത്തിയാകണം. സൗമ്യയുടെ അഞ്ചു ഫോണുകളില്‍ നിന്നുള്ള വിശദവിവരങ്ങളടങ്ങിയ പെന്‍ഡ്രൈവാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധിച്ചത്. കണ്ണൂര്‍ സൈബര്‍സെല്ലിലെ വിദഗ്ധരുടെ സഹായത്തോടയാണ് പരിശോധന നടത്തുന്നത്.പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), സൗമ്യയുടെ മകള്‍ ഐശ്വര്യ (എട്ട്) എന്നിവരുടെ കൊലപാതകത്തിലെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് സൗമ്യയുടെ ഫോണുകളില്‍നിന്നു ശേഖരിച്ച സംഭാഷണങ്ങളും വോയ്സ് മെസേജുകളും ടെക്സ്റ്റ് മെസേജുകളും ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുന്നത്. ഫോണില്‍നിന്നു മായിച്ചു കളഞ്ഞത് ഉള്‍പ്പെടെയുള്ള…
Read Moreടിപി വധക്കേസ് പ്രതികളുമായി മുഖ്യമന്ത്രി ജയിലില്‍ കൂടിക്കാഴ്ച നടത്തി; അഭിവാദ്യം ചെയ്ത കുഞ്ഞനന്തന് മുഖ്യമന്ത്രിയുടെ പ്രത്യഭിവാദ്യം…
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന് വധക്കേസ് പ്രതികളുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക കൂടിക്കാഴ്ച. കെ.സി. രാമചന്ദ്രന്, ടി.കെ. രജീഷ് എന്നിവരുമായായിരുന്നു പിണറായിയുടെ കൂടിക്കാഴ്ച. ഇവര്‍ ഉള്‍പ്പെടെ 20 തടവുകാരാണു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഉണ്ടായിരുന്നത്. ഇരുവരും മുഖ്യമന്ത്രിക്കു നിവേദനവും നല്കി.ജയില്‍ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വല്സന് പനോളി എന്നിവരുടെ കൂടി സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി, എംപിമാരായ കെ.കെ. രാഗേഷ്, പി.കെ. ശ്രീമതി, ജയില്‍ മേധാവി ആര്. ശ്രീലേഖ എന്നിവരും മുറിയിലുണ്ടായിരുന്നു. ടിപി കേസിലെ മറ്റൊരു പ്രതിയായ പി.കെ. കുഞ്ഞനന്തന് മുഖ്യമന്ത്രിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും രേഖാമൂലം ആവശ്യപ്പെടാത്തതിനാല്‍ അനുവദിച്ചില്ല. വിവാദം ഒഴിവാക്കുന്നതിനു വേണ്ടിയാണു കുഞ്ഞനന്തനുമായുള്ള കൂടിക്കാഴ്ച വേണ്ടെന്നു വച്ചെതന്നും സൂചനയുണ്ട്. എന്നാല്‍ ജയിലില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ തടവുകാര്‍ക്കിടയില്‍നിന്നു…
Read Moreസൗമ്യ ഏറ്റെടുത്തത് മൂന്നു കൊലപാതകങ്ങള്‍ മാത്രം; ആറു വര്‍ഷം മുമ്പ് മൂത്ത മകള്‍ മരിച്ചതില്‍ പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രതി; അന്വേഷണ മുന നീളുന്നത് ഒളിവില്‍ പോയ മുന്‍ ഭര്‍ത്താവ് കിഷോറിലേക്ക്…
പിണറായിയില്‍ ദുരൂഹക്കൊലപാതങ്ങളില് പുതിയ വഴിത്തിരിവ്. ആറു വര്‍ഷം മുമ്പ് മരിച്ച മൂത്ത മകള്‍ കീര്‍ത്തനയുടെ മരണത്തില്‍ തനിക്ക് പങ്കില്ലെന്നാണ് പിടിയിലായ സൗമ്യ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംശയത്തിന്റെ മുന കുട്ടിയുടെ പിതാവ് കിഷോറിന്റെ നേര്‍ക്ക് നീളുകയാണ്. സൗമ്യ കുടുങ്ങിയതോടെ മുങ്ങിയ കിഷോര്‍ ഇപ്പോള്‍ എവിടെയെന്ന് ആര്‍ക്കുമറിയില്ല. മുമ്പ് കശുവണ്ടി ഫാക്ടറിയില്‍ ജോലി ചെയ്യുമ്പോഴാണ് സൗമ്യ അവിടെ പണിക്കാരനായി വന്ന കിഷോറുമായി പരിചയപ്പെടുന്നത്. പിന്നീട് ഒരുമിച്ചായി താമസം. അങ്ങനെയാണ് കീര്‍ത്തന ജനിക്കുന്നത്. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചപ്പോള്‍ ഇയാള്‍ തന്നെ വിഷം നല്കി കൊല്ലാന്‍ ശ്രമിച്ചതായി സൗമ്യ മൊഴിയില്‍ പറയുന്നു. ഇവര്‍ ഇതുവരെ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. വധശ്രമത്തിന്റെ പേരിലാണ് പോലീസ് കിഷോറിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്(80), ഭാര്യ കമല(65),മകള്‍ ഐശ്വര്യ(9) എന്നിവര്‍ എലിവിഷം അകത്തു ചെന്നു മരിച്ച സംഭവത്തിലാണ് സൗമ്യയെ അറസ്റ്റു ചെയ്യുന്നത്. ഇതേ രോഗലക്ഷങ്ങളോടെ…
Read Moreഇടപാടുകാരില്‍ പതിനാറുകാരന് മുതല്‍ 60കാരന് വരെ; താന്‍ കാമുകന്മാര്ക്കൊപ്പം കിടക്കുന്നത് കണ്ടത് മകളെ കൊല്ലാന്‍ കാരണമായി;അനാശാസ്യത്തിലേക്ക് നയിച്ചത് ഇരിട്ടിക്കാരി; സൗമ്യയുടെ മൊഴി കേട്ട് നടുങ്ങി പോലീസുകാര്‍
നവാസ് മേത്തര്‍ തലശേരി: രണ്ട് യുവാക്കളോടൊപ്പം താന്‍ കിടക്കുന്നത് മകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് അവളെ കൊല്ലാന്‍ ആദ്യം തീരുമാനിച്ചതെന്ന് ഇന്നലെ അറസ്റ്റിലായ സൗമ്യയുടെ മൊഴി. മാതാപിതാക്കള്‍ തടസമായപ്പോള്‍ അവരേയും ഇല്ലാതാക്കി. കൊലപാതകത്തിനുള്ള എലി വിഷം വാങ്ങി നല്കിയ അറുപതുകാരനെ പോലീസ് തിരിച്ചറിഞ്ഞു. സൗമ്യയുമായി ബന്ധമുള്ള ഇരിട്ടി, തലശേരി സ്വദേശികള്‍ നിരീക്ഷണത്തില്‍. ഇരിട്ടി സ്വദേശിനിയാണ് തന്നെ ആദ്യമായി അനാശാസ്യത്തിലേക്ക് നയിച്ചതെന്നും യുവതി അന്വേഷണ സംഘത്തിന് മൊഴി നല്കി. പിണറായി വണ്ണത്താന്‍ വീട്ടില്‍ കുഞ്ഞിക്കണ്ണന് (76), ഭാര്യ കമല (65), പേരക്കുട്ടി ഐശ്വര്യ കിഷോര്‍ (8) എന്നിവരെ എലിവിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ അറസ്റ്റിലായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ ജനുവരിയിലെ ഒരു അര്‍ദ്ധ രാത്രിയില്‍ ഉറക്കം ഞെട്ടിയ മകള്‍ ഐശ്വര്യ മാതാവിനെ അടുത്ത് തെരഞ്ഞപ്പോള്‍ കണ്ടില്ല. അമ്മയെ തെരഞ്ഞ് കുട്ടി മുറിയിലെ ലൈറ്റിട്ടു.…
Read Moreപുകമറയില്‍ ഇരുപത്തെട്ടുകാരി, കുടുംബത്തിലെ നാലു പേരും മരിച്ചപ്പോഴും ഇരുപത്തെട്ടുകാരി നയിച്ചത് നിഗൂഢജീവിതം, ഭര്‍ത്താവ് യുവതിയുമായി അകന്നതിനു പിന്നിലെന്ത്, പിണറായിലെ മരണവീട് നാട്ടുകാരെ വിറപ്പിക്കുന്നു…
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വദേശമായ കണ്ണൂര്‍ പിണറായിയില്‍നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ പടന്നക്കരയിലെ ‘ദുരൂഹതകളുടെ മരണവീട്ടില്‍’ എത്താം. കണ്ണൂരുകാരുടെ ചര്‍ച്ചാവിഷയമായ ഈ ഇടത്തരം വീടിനെ വാര്‍ത്തകേന്ദ്രമാക്കുന്നത് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന നാലു മരണങ്ങളാണ്. അഞ്ചു പേരായിരുന്നു ഈ വിട്ടിലെ താമസക്കാര്‍. വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന് (76), വിമല (68), ഇവരുടെ ഇരുപത്തെട്ടുകാരി മകള്‍, മകളുടെ മക്കളായ കീര്‍ത്തന (1), ഐശ്വര (9) എന്നിവര്‍. 2012 മുതല്‍ മരണം വിരുന്നിനെത്തുന്ന വീട്ടിലെ താമസക്കാരില്‍ 28കാരി ഒഴികെ ബാക്കിയാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എല്ലാവരും മരിച്ചതിന് ഒരേ കാരണം, കടുത്ത ഛര്‍ദി. ആദ്യ മരണം 2012ല്‍. ഒരു വയസുകാരി കീര്‍ത്തനയായിരുന്നു ആദ്യ ഇര. ഈ വര്‍ഷം ജനുവരിയില്‍ നാലാംക്ലാസുകാരി ഐശ്വര്യ മരിച്ചതോടെയാണ് കാര്യങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ ദുരൂഹമാകുന്നത്. തൊട്ടുപിന്നാലെ പ്രായമായ രണ്ടുപേര്‍, കുഞ്ഞിക്കണ്ണനും വിമലയും മരിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിനും ഏപ്രില്‍…
Read Moreഒന്നു മുഖം കാണിക്കാനുള്ള അനുമതി പോലും ലഭിക്കാതെ വന്നപ്പോള്‍ മെട്രോമാന് മടുത്തു;15 മാസമായി ലൈറ്റ് മെട്രോ പദ്ധതിയില്‍ യാതൊരു ചലനവും നടന്നില്ല; ഡിഎംആര്‍സി പദ്ധതിയില്‍ നിന്നൊഴിയാന്‍ കാരണം ഇതൊക്കെ…
തിരുവനന്തപുരം:ഡിഎംആര്‍സി കേരളത്തില്‍ നിന്ന് പോകുമ്പോള്‍ വലിയൊരു ചോദ്യമാണ് ബാക്കിയാവുക. അഴിമതി തുടച്ചു നീക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ ഭരണമെങ്ങോട്ട് എന്നതാണ് ആ ചോദ്യം. ജേക്കബ് തോമസിനെ ഒതുക്കാനുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ നീക്കങ്ങള്‍ ചര്‍ച്ചയാക്കി. കൊച്ചി മെട്രോയുടെ ചുമതല ഇ ശ്രീധരന് കൊടുക്കാതിരിക്കാന്‍ നടക്കുന്ന ഉദ്യോഗസ്ഥ തല ഇടപെടലുകള്‍ക്കെതിരെ അഞ്ഞടിച്ചു. അങ്ങനെ വന്‍ ഭൂരിപക്ഷവുമായി അധികാരത്തിലെത്തി. അതിന് ശേഷം ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടറാക്കി. പക്ഷേ ഇതൊക്കെ വെറു കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമായിരുന്നു. അഴിമതിയ്ക്കെതിരെ പറഞ്ഞതെല്ലാം അധികാരത്തിലെത്തിയപ്പോള്‍ പിണറായി മറക്കുകയാണ്. ആദ്യം ജേക്കബ് തോമസിനെ വെട്ടിയൊതുക്കി. ഇപ്പോള്‍ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തി പേരെടുത്ത മെട്രോമാനെ നാടുകടത്തുന്നതിന് തുല്യമായി ഒഴിവാക്കുകയും ചെയ്തു. രാജ്യാന്തര തലത്തില്‍ തന്നെ ആദരണീയ വ്യക്തിത്വമായ ശ്രീധരന് എന്ന എഞ്ചിനീയറിന്റെ അഭിപ്രായവും ഉപദേശവും ഉള്‍ക്കൊള്ളാന്‍ കാത്തു നില്ക്കുന്ന ഭരണാധികാരികള്‍ ഏറെയാണ്. ഡല്‍ഹി മെട്രോയും പാമ്പന്‍…
Read Moreപിണറായിയുടെ ബംഗാളി ഏറ്റില്ല ! ത്രിപുരയിലെ ഭരണത്തുടര്‍ച്ചയ്ക്കായി ബംഗാളിയില്‍ വോട്ട് അഭ്യര്‍ത്ഥിച്ച കേരളാ മുഖ്യമന്ത്രിയുടെ ശ്രമം പാഴായി; പൊങ്കാലയിട്ട് ട്രോളന്മാര്…
തിരുവനന്തപുരം: ത്രിപുരയിലെ ഭരണത്തുടര്‍ച്ചയ്ക്കായി ബംഗാളിയില്‍ വോട്ട് അഭ്യര്‍ഥിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം പാഴായതിനെ ആക്ഷേപിച്ച് ട്രോളന്മാര്. ബംഗാളിയിലും ഇംഗ്ലീഷിലുമാണ് പിണറായി പോസ്റ്റിട്ടത്. എന്നാല്‍ ത്രിപുരയില്‍ ബിജെപിക്കു മുമ്പില്‍ സിപിഎം ദയനീയമായി പരാജയമണഞ്ഞതോടെയാണ് മുഖ്യമന്ത്രിയെ ട്രോളന്മാര് പൊങ്കാലയിട്ടത്. കഴിഞ്ഞ ഫെബ്രുവരി 15നായിരുന്നു ത്രിപുരയിലെ ജനങ്ങളോട് പിണറായി വോട്ട് അഭ്യര്‍ഥിച്ചത്. ‘വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ ത്രിപുരയിലെ വോട്ടര്‍മാര്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ഗോത്രപരമായ വ്യത്യസ്തകള്‍ക്കിടയിലും ആദിവാസി-ആദിവാസിയേതര ജന സമൂഹങ്ങള്‍ക്കിടയില്‍ മതസൗഹാര്‍ദത്തിന്റെയും ശാന്തിയുടേയും സമാധാനത്തിന്റെയും പ്രതീകമാണ് ത്രിപുര. ഇതു സാധ്യമായത് മണിക് സര്‍ക്കാര്‍ നേതൃത്വം നല്കുന്ന ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമാണ്. ദേശസ്നേഹത്തെക്കുറിച്ച് വലിയ വാക്കുകള്‍ പറയുന്ന ബിജെപി രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന ശക്തികളുമായി കൈകോര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. ഈ സഖ്യം സിപിഎം പ്രവര്‍ത്തകരെ ആക്രമിക്കുന്നു. ത്രിപുരയിലെ ജനങ്ങള്‍…
Read More