പിണറായിക്ക് പാലുംവെള്ളത്തില്‍ പണികൊടുത്ത് ജേക്കബ് തോമസ്; മുന്‍ വിജിലന്‍സ് മേധാവിയുടെ ആരോപണങ്ങള്‍ സര്‍ക്കാരിനെ തേച്ചൊട്ടിക്കുന്നത്

മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരേ ആഞ്ഞടിച്ച് ജേക്കബ് തോമസ് രംഗത്ത്. ഓഖി ദുരന്തത്തിന് 700 കോടിയോളം നഷ്ടം ഉള്ളപ്പോള്‍ 7000 കോടി കേന്ദ്രസഹായം ചോദിച്ച സര്‍ക്കാരിനെതിരെയാണ് പാഠം ഒന്നെന്ന പേരില്‍ അദ്ദേഹം ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചത്. അതിന് പിന്നാലെയാണ് ഇന്ന് രണ്ടാം പാഠവുമായി എത്തിയത്. വാര്‍ഷികാഘോഷ പരസ്യം മൂന്ന് കോടി. ഫഌക്‌സ് വയ്ക്കല്‍ രണ്ട് കോടി, ജനതാത്പര്യം അറിയിക്കാന്‍ റിയാലിറ്റി ഷോയ്ക്ക് മൂന്ന് കോടി, കാലാവസ്ഥാ മുന്നറിയിപ്പ് ഫണ്ട് കണക്കിലുണ്ട്, ക്രിസ്മസിന് വന്നവര്‍ ഭാഗ്യവാന്‍മാര്‍, കാണാതായവര്‍ കടലിനോട് ചോദിക്കണം. പരസ്യപദ്ധതികള്‍ ജനക്ഷേമത്തിന്. എന്നിങ്ങനെ ആക്ഷേപഹാസ്യ രൂപേണയാണ് വിമര്‍ശനം നടത്തിയിരിക്കുന്നത്. ഇത് വളരെപ്പെട്ടെന്നു തന്നെ വൈറലാവുകയും ചെയ്തു. ഓഖിയില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളില്‍ കണ്ടെത്താനുള്ളവരെ ക്രിസ്മസിന് മുമ്പ് കണ്ടെത്തുമെന്ന് പ്രധാനമന്ത്രിയും കേരള സര്‍ക്കാരും പറഞ്ഞിരുന്നു. ക്രിസ്മസ് കഴിഞ്ഞ് ന്യൂഇയര്‍ അടുക്കുമ്പോഴും ആരും വന്നിട്ടില്ല. ഇപ്പോഴും മൃതദേഹങ്ങള്‍ കണ്ടെത്തുന്നുണ്ട്. കാണാതായവരെ കുറിച്ച് സര്‍ക്കാരിനോട്…

Read More

ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പള്ളി; ആര്‍എസ്എസുകാരല്ല മത്സ്യത്തൊഴിലാളികള്‍; മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന്‍ പോലീസുമില്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ; മുഖ്യമന്ത്രിയ്‌ക്കെതിരേ ആഞ്ഞടിച്ച് അഡ്വ.ജയശങ്കര്‍

മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ. എ. ജയശങ്കര്‍. ഓഖി കൊടുങ്കാറ്റ് ദുരിതം വിതച്ച വിഴിഞ്ഞത്ത് സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ നാട്ടുകാര്‍ രോഷപ്രകടനം നടത്തിയതിനെക്കുറിച്ചായിരുന്നു ജയശങ്കറിന്റെ പ്രതികരണം. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… ബ്രണ്ണന്‍ കോളേജല്ല വിഴിഞ്ഞം പളളി. ആര്‍എസ്എസുകാരല്ല മത്സ്യത്തൊഴിലാളികള്‍, ഊരിപ്പിടിച്ച കഠാരിയല്ല പങ്കായമാണ് ആയുധം. മനോജ് ഏബ്രഹാമും ഒരു ബറ്റാലിയന്‍ പോലീസും ഉണ്ടായിരുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ എല്ലു വെള്ളമായേനെ.ഓഖി കൊടുങ്കാറ്റടിച്ചത് ഓസിയുടെ ഭരണകാലത്ത് ആയിരുന്നുവെങ്കില്‍ എന്തായേനെ കഥ?കാറ്റും കോളും അടങ്ങും മുന്‍പേ, കുഞ്ഞൂഞ്ഞ് പൂന്തുറ കടപ്പുറത്ത് ഓടിയെത്തുമായിരുന്നു. പളളിവികാരിയുടെ കൈമുത്തും, കാണാതായവരുടെ കുടുംബാംഗങ്ങളെ നെഞ്ചോടണച്ചു പിടിച്ച് ആശ്വസിപ്പിക്കും, ഇടവകക്കാര്‍ക്കൊപ്പം മുട്ടുകുത്തി പ്രാര്‍ത്ഥിക്കും, കടലില്‍ പോയ അവസാന വളളവും തിരികെ എത്താതെ തനിക്ക് ഉറക്കമില്ല എന്ന് പ്രഖ്യാപിക്കും. ഉമ്മന്‍ജിയുടെ സമയോചിത ഇടപെടലിനെ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍ പാടിപ്പുകഴ്ത്തും, മനോരമയും മാതൃഭൂമിയും ഒന്നിനൊന്നു മികച്ച മുഖപ്രസംഗങ്ങള്‍ അടിച്ചുവിടും.…

Read More