നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരന് രക്ഷപ്പെടാന്‍ സഹായകമായത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലെന്ന് സ്വപ്ന സുരേഷ്. ഇന്ത്യയില്‍ നിരോധനമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോണുമായി 2017 ഓഗസ്റ്റ് നാലിന് നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരന് ജാമ്യം ലഭിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടലുണ്ടായെന്നാണ് സ്വപ്നയുടെ ആരോപണം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ അടുത്തദിവസം പുറത്തുവിടുമെന്നും സ്വപ്ന കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. യുഎഇ പൗരന് പിടിക്കപ്പെട്ടതുമായി ബന്ധപ്പെട്ട എഫ്ഐആര്‍ സഹിതമാണ് സ്വപ്ന സുരേഷ് മാധ്യമങ്ങളെ കണ്ടത്. സ്വപ്നയുടെ വാക്കുകള്‍ ഇങ്ങനെ…കോണ്‍സുലേറ്റിലേക്ക് ഒരു കോള്‍ വന്നു. ഒരു യുഎഇ പൗരന് പിടിക്കപ്പെട്ടു, നെടുമ്പാശേരി പോലീസിന്റെ കൈകളിലാണെന്ന് പറഞ്ഞു. കോണ്‍സുല്‍ ജനറല്‍ എന്നെ വിളിച്ച് മുഖ്യമന്ത്രിയെ വിളിച്ച് സംസാരിക്കാനാവശ്യപ്പെട്ടു. ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ തന്നെ വിളിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഞാന്‍ ശിവശങ്കര്‍ സാറിനെ വിളിച്ച് കാര്യങ്ങള്‍ അവതരിപ്പിച്ചു.…
Read More