ചൈനയില്‍ നിന്നു പൂര്‍ണമായും പിന്‍വാങ്ങാനൊരുങ്ങി അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍. ചൈനയിലെ ആപ്പിള്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യയിലെ പ്ലാന്റുകളില്‍ കൂടുതല്‍ മോഡലുകള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം. ഇന്ത്യയിലെ ഐഫോണ്‍ പ്രേമികളെ മാത്രമല്ല രാജ്യത്തെ സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഒന്നടങ്കം ആഹ്ലാദഭരിതരാക്കുന്ന ഒരു വാര്‍ത്തയാണിത്. ചരിത്രത്തിലാദ്യമായി തങ്ങളുടെ ഏറ്റവും പുതിയ, പ്രീമിയം ശ്രേണിയിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 11 മോഡലാണ് ഇപ്പോള്‍ കമ്പനി നിര്‍മിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മധ്യനിര സ്മാര്‍ട്ട് ഫോണുകളുടെ വിലയിലും വില്‍പ്പനയിലും വന്‍ മാറ്റം വരുത്തിയേക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഐഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 11. ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ഫോക്സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലുള്ള ഫാക്ടറിയിലാണ് ഐഫോണ്‍ 11ന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഐഫോണ്‍ 11ന്റെ വിലയില്‍ കാര്യമായി കുറവു വന്നേക്കാമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. കൃത്യമായി…
Read MoreTag: pineapple
കൈതച്ചക്ക മുഴുവന്‍ ‘ഫ്രീയായി’ പറിച്ചെടുത്തു കൊള്ളാന്‍ നാട്ടുകാര്‍ക്ക് തോട്ടമുടമയുടെ പേരില്‍ വ്യാജ സന്ദേശം; കേട്ട പാതി കേള്‍ക്കാത്ത പാതി സ്ഥലത്തെത്തിയ നാട്ടുകാര്‍ 10 ഏക്കര്‍ തോട്ടം വെളുപ്പിച്ചു; തൊടുപുഴയില്‍ തോട്ടമുടയ്ക്ക് നഷ്ടമായത് ആറു ടണ്‍ കൈതച്ചക്ക
ലോക്ക് ഡൗണ്‍ ആയാലും മലയാളികളുടെ മനോഭാവത്തിന് വലിയ മാറ്റമൊന്നുമില്ല. ഫ്രീയായി എന്തെങ്കിലും കിട്ടുമെന്നു പറഞ്ഞാല്‍ അവിടെ ചാടിവീഴുന്നത് മലയാളിയുടെ സ്വഭാവമാണ്. ആ സാധനം അവര്‍ക്ക് ഒരു ആവശ്യവുമുള്ളതല്ലെങ്കില്‍ പോലും. മലയാളിയുടെ ഇത്തരം ആര്‍ത്തി കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു കര്‍ഷകന് വന്‍ നഷ്ടമാക്കിയത് ആറു ടണ്‍ കൈതച്ചക്കയാണ്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജസന്ദേശമാണ് കര്‍ഷകന് എട്ടിന്റെ പണി നല്‍കിയത്. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മൂലം വിപണിയിലെത്തിക്കാന്‍ കഴിയാത്തതിനാല്‍ തന്റെ കൈതച്ചക്ക മുഴുവന്‍ പറിച്ചെടുത്തുകൊള്ളാന്‍ ഉടമ പറഞ്ഞതായി വ്യാജസന്ദേശം പ്രചരിച്ചതോടെ തൊടുപുഴ ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ എബിന്‍ ജോസിന്റെ കുത്താമ്പുള്ളിയിലുള്ള 10 ഏക്കര്‍ തോട്ടത്തിലെ ആറു ടണ്ണോളം കൈതച്ചക്ക നാട്ടുകാര്‍ പറിച്ചു കൊണ്ടു പോകുകയായിരുന്നു. മൈസുരുവിലേക്ക് എത്തിക്കേണ്ട പഴുത്ത കൈതച്ചക്കകളാണ് ഇത്തരത്തില്‍ നാട്ടുകാര്‍ പറിച്ചു കൊണ്ടുപോയത്. കുറച്ചു ദിവസം മുമ്പ് തോട്ടത്തിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളുമായി സംസാരിച്ച് നാട്ടുകാരില്‍ ചിലര്‍…
Read Moreനിങ്ങള്‍ ഇതുവരെ ചെയ്തത് തെറ്റ് ! പൈനാപ്പിള്‍ കഴിക്കേണ്ടത് തൊലി കളഞ്ഞ് മുറിച്ചല്ല… അത് അടര്‍ത്തി കഴിക്കണം; വീഡിയോ വന്‍ഹിറ്റാകുന്നു…
നല്ല പഴുത്തു തുടുത്ത ഒരു പൈനാപ്പിള്‍ കിട്ടിയാല്‍ ഉടനെ കഴിക്കാനുള്ള ധൃതിയില്‍ നമ്മളെല്ലാം തൊലി ചെത്തി കഷണങ്ങളാക്കും അല്ലെങ്കില്‍ ജ്യൂസടിച്ചു കുടിക്കും. എന്നാല്‍ പൈനാപ്പിള്‍ കഴിക്കാനായി ഇതിലും സിംപിളായ വഴി ഉള്ളപ്പോള്‍ എന്തു കൊണ്ട് പരീക്ഷിക്കുന്നില്ല എന്നതാണ് ചോദ്യം. വളരെ സിമ്പിളായി പൈനാപ്പിള്‍ കൈകൊണ്ട് അടര്‍ത്തിയെടുത്ത് കഴിയ്ക്കാമെന്നു തെളിയിക്കുന്ന ഒരു വീഡിയോ അണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്. നേര്‍പകുതിയായി മുറിച്ച പൈനാപ്പിളാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. പിന്നീട് ഓരോ അല്ലികളായി അടര്‍ത്തിയെടുക്കുന്നതും കാണാം. വിഡിയോ ട്വിറ്ററില്‍ അപ് ലോഡ് ചെയ്തതിന് പിന്നാലെ 17 ദശലക്ഷത്തോളം ആളുകളാണ് ഇത് കണ്ടുകഴിഞ്ഞത്. വളരെ എളുപ്പത്തില്‍ പൈനാപ്പിള്‍ അടര്‍ത്തിയെടുത്ത് കഴിക്കുന്നതാണ് വിഡിയോയില്‍ കാണാന്‍ കഴിയുന്നത്. കണ്ടവരില്‍ പലരും വീഡിയോ കണ്ട് അദ്ഭുതപ്പെട്ടിരിക്കുകയാണ്. ചിലര്‍ ഈ ടെക്‌നിക് പരീക്ഷിച്ച് നോക്കിയെന്നും സംഭവം വിജയകരമായെന്നും കമന്റ് ചെയ്തിട്ടുണ്ട്. Wait, what? The whole…
Read More