കൊച്ചി: തിരുവനന്തപുരം ആറ്റിങ്ങലില്‍ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി ചോദ്യം ചെയ്ത സംഭവത്തില്‍ ക്ഷമ ചോദിച്ച് പോലീസ് ഉദ്യോഗസ്ഥ. പെൺകുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നതായി ഹൈക്കോടതിയിൽ അഭിഭാഷകൻ മുഖേന ഉദ്യോഗസ്ഥ അറിയിച്ചു. തന്റെ പെരുമാറ്റം കൊണ്ട് ബുദ്ധിമുട്ടുണ്ടായ പെണ്‍കുട്ടിയോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നു. തനിക്കും മൂന്നു കുട്ടികൾ ഉണ്ടെന്നും സംരക്ഷണ ചുമതല തനിക്കാണെന്നും കോടതിയിൽ സമർപ്പിച്ച മാപ്പപേക്ഷയിൽ പോലിസ് ഉദ്യോഗസ്ഥ പറയുന്നു. പോലീസിനെതിരേ രൂക്ഷ വിമർശനവും കോടതി നടത്തി. യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ പോലിസ് കരുതുന്നത്. കാക്കിയെ സംരക്ഷിക്കാന്‍ കാക്കിക്കുള്ള വ്യഗ്രതയാണ് ഉദ്യോഗസ്ഥയെ വെള്ളപൂശിയുള്ള പോലീസ് റിപ്പോര്‍ട്ട്. പല കേസിലും ഇതു കാണുന്നുണ്ടെന്നും കോടതി വിമർശിച്ചു. സംഭവം കുട്ടിയില്‍ മാനസികാഘാതം ഉണ്ടാക്കിയെന്നത് യാഥാര്‍ഥ്യമാണ്. പെണ്‍കുട്ടിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. കുട്ടിയുടെ മനസിലുണ്ടായ മുറിവുണക്കാന്‍ സര്‍ക്കാരിന് എന്തു ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.…
Read MoreTag: pinkpolice
കാക്കിയുടെ അഹങ്കാരം; ഫോണിന്റെ വിലപോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ല; പിങ്ക്പോലീസിന്റെ പരസ്യവിചാരണയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി
കൊച്ചി: ആറ്റിങ്ങലില്‍ അച്ഛനെയും മകളെയും പിങ്ക് പോലീസ് ഉദ്യോഗസ്ഥ പരസ്യമായി വിചാരണ ചെയ്ത് അപമാനിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പരസ്യവിചാരണ നീതികരിക്കാനാകാത്തതാണെന്നും ഫോണിന്റെ വിലപോലും കുട്ടിയുടെ ജീവന് കൽപ്പിച്ചില്ലെന്നും കോടതി കുറ്റപ്പെടുത്തി. കോടതി ദൃശ്യങ്ങൾ പരിശോധിച്ചു. പോലീസുകാരിക്ക് കാക്കിയുടെ അഹങ്കാരമാണ്. കണ്ട ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥമാക്കുന്നു. പോലീസുകാരി ഒരു സ്ത്രീയല്ലെ. ഇങ്ങനെ പെരുമാറാൻ അവർക്ക് എങ്ങനെ സാധിച്ചുവെന്നും കോടതി ചോദിച്ചു. കുട്ടിയുടെ കരച്ചിൽ വേദനയുണ്ടാക്കുന്നു. കാക്കി ഉല്ലായിരുന്നെങ്കിൽ അവർക്ക് അടി കിട്ടുമായിരുന്നു. എന്തിനാണ് ഇങ്ങനെയൊരു പിങ്ക് പോലീസ്. കുട്ടിക്ക് ജീവിതകാലം മുഴുവൻ പോലീസിനോടു പേടി തോന്നുമെന്നും കോടതി ആശങ്ക അറിയിച്ചു. സംഭവത്തിൽ ഡിജിപിയോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ട കോടതി ആളുകളുടെ വസ്ത്രവും നിറവും നോക്കിയാണ് പോലീസ് പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി. പിങ്ക് പോലീസ് ഉദ്യോഗസ്ഥയായ രജിതയുടെ മൊബൈൽഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു കുട്ടിയെ പരസ്യവിചാരണ ചെയ്തത്. എന്നാൽ…
Read More