തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നുമുള്ള ബിബിഎ വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പിന്റെ അടിയന്തര ഇടപെടല്‍. കോഴിക്കോട് നിന്നും എത്തിച്ച ബസില്‍ ടൂര്‍ പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ ബസില്‍ വ്യാപക നിയമലംഘനമുണ്ടെന്ന് കണ്ടെത്തി. കുട്ടികളുടെ ആവശ്യപ്രകാരമുളള ബസ് കണ്ണൂരില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും വരുത്തിയ ശേഷം പുറപ്പെടുന്നതിനിടെയാണ് പരിശോധനയുണ്ടായത്. കണ്ണൂരില്‍ വാഹന ഉടമകളെ ബന്ധപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ലഭിച്ചില്ല. കോളേജില്‍ നിന്നും യാത്രപുറപ്പെടുന്ന വിവരം ജില്ലയിലെ ടൂറിസ്റ്റ് ബസുകളുടെ സംഘടന വിളിച്ചറിയിച്ചതോടെയാണ് എംവിഡി കോളേജിലെത്തിയത്. കര്‍ണാടകയിലെ ചിക്കമംഗലൂരുവിലേക്കാണ് ബസ് യാത്ര പുറപ്പെടാന്‍ ഒരുങ്ങിയത്. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ കളര്‍കോഡ് നിര്‍ബന്ധമാക്കിയെങ്കിലും ഇതുവരെ ഇത് ഉടമകള്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇതടക്കം വാഹനപരിശോധന കര്‍ശനമായി തുടരുമെന്ന് കഴിഞ്ഞ ദിവസം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചതോടെയാണ് സംസ്ഥാനത്ത്…
Read More