ഒരുവിധം എല്ലാ മനുഷ്യര്‍ക്കും ജീവിതത്തില്‍ ഒരിക്കലെങ്കിലും, കുട്ടിക്കാലത്തെങ്കിലും, ആരെയെങ്കിലും കൊല്ലണമെന്ന് തോന്നിയിട്ടുണ്ടാവും. ശരിക്കും ഒരാളെ കൊല്ലണമെന്ന് മനസ്സില്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു നടന്ന ഒരു കാലമുണ്ടായിരുന്നു ഇന്ന് മലയാളികളെ ചിരിപ്പിച്ച് കൊന്നുകൊണ്ടിരിക്കുന്ന പിഷാരടിയ്ക്കും. അന്ന് പക്ഷേ ചിരിപ്പിച്ച് കൊല്ലണമെന്നായിരുന്നില്ല. മറിച്ച് ശരിക്കും തോക്കുപയോഗിച്ച് വെടിവച്ചുകൊല്ലണമെന്ന് തന്നെയായിരുന്നു. എപ്പോഴും തമാശ പറഞ്ഞു നടക്കുന്ന ഇയാള്ക്കാരെയാണ് കൊല്ലണമെന്ന് തോന്നുക എന്നല്ലേ. അത് വേറെയാരെയുമല്ല. കുഞ്ചാക്കോ ബോബന് എന്ന ചോക്കോച്ചനെയായിരുന്നു. 1997ല്‍, കൃത്യമായി പറഞ്ഞാല്‍ ഫാസിലിന്റെ അനിയത്തിപ്രാവില്‍ അരങ്ങേറ്റം കുറിച്ച് കുഞ്ചോക്കോ ഒരു സെന്‍സേഷനായി മാറിയ വര്‍ഷം. അന്ന് ആരെങ്കിലും കൈയിലൊരു തോക്ക് വച്ചുതന്നിട്ട് ആരെയെങ്കിലും വെടിവേച്ചോളാന്‍ പറഞ്ഞാല്‍ ഞാന്‍ ആദ്യം ചെന്ന് വെടിവെക്കുക കുഞ്ചാക്കോ ബോബനെയായിരിക്കും. സ്വകാര്യ ചാനലിലെ അഭിമുഖത്തിനിടയിലാണ് പിഷാരടി ഇക്കാര്യം വെളിപ്പെടുത്തിയത്. ആ വൈരാഗ്യത്തിന്റെ കാര്യവും പിഷാരടി തന്നെ പറയുന്നുണ്ട്. അക്കാലത്ത് എന്റെ ഏറ്റവും വലിയ ശത്രുവായിരുന്നു കുഞ്ചാക്കോ…
Read More