ഉടമയായ 82കാരിയെ കടിച്ചുകൊന്ന പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിക്കുന്നുവെന്ന് ലക്നൗ മുനിസിപ്പല്‍ കോര്പ്പറേഷന്. ലക്നൗവിലെ കൈസര്‍ബാഗില്‍ റിട്ടയേര്‍ഡ് അദ്ധ്യാപികയെ കടിച്ചുകൊന്ന വളര്‍ത്തുനായയെ വാങ്ങാനാണ് എന്‍ജിഒകളും മറ്റ് അര ഡസനോളം പേരും മത്സരിക്കുന്നത്. ജിം പരിശീലകനായ മകന് അമിത് ത്രിപതിയോടും രണ്ട് വളര്‍ത്തുനായ്ക്കളോടുമൊപ്പം കഴിയുകയായിരുന്ന സുശീല ത്രിപാതി ജൂലായ് 12നാണ് നായുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷം മുന്‍പ് വീട്ടിലെത്തിച്ച ബ്രൗണി എന്ന് പേരുള്ള വളര്‍ത്തുനായ വീട്ടില്‍ മറ്റാരുമില്ലാത്ത സമയം സുശീലയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡല്‍ഹി കോര്പ്പറേഷന് നായയെ നഗര്‍ നിഗമിലെ മൃഗ ജനന നിയന്ത്രണ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. നായയെ നിരീക്ഷിക്കുന്നതിനായി നാല് പേരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ബംഗളൂര്, ഡല്‍ഹി, ലക്നൗ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിഒകള്‍ ഉള്‍പ്പെടെ അരഡസനോളം എന്‍ജിഒകളും മറ്റ് ആറ് വ്യക്തികളും പിറ്റ്ബുള്ളിനെ സ്വന്തമാക്കാന്‍ നിരന്തരമായി കോര്‍പ്പറേഷനുമായി ബന്ധപ്പെടുകയാണെന്ന് അധികൃതര്‍ പറയുന്നു. അതേസമയം,…
Read More