കണ്ണൂർ: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുള്ള കലശം വരവിൽ സിപിഎം നേതാവ് പി. ജയരാജന്റെ ഫോട്ടോ ഉൾപ്പെടുത്തിയത് സംബന്ധിച്ച് വിവാദം. കതിരൂർ പുല്യോട് കൂർമ്പക്കാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള കലശത്തിലാണ് പി. ജയരാജന്റെയും ചെഗുവേരയുടെയും ഫോട്ടോയും കലശത്തിൽ ഉൾപ്പെടുത്തിയത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന സമയത്തും പിന്നീടും അണികളുടെ വ്യക്തി ആരാധനാ വിഷയത്തിൽ പി. ജയരാജൻ ഉൾപ്പെട്ടിരുന്നു. പ്രവർത്തകർ തയാറാക്കിയ കണ്ണൂരിൻ താരകമല്ലോ പി. ജയരാജൻ എന്ന നൃത്തസംഗീത ശില്പം പി. ജയരാജൻ തന്നെ ഉദ്ഘാടനം ചെയ്തതോടെയായിരുന്നു സിപിഎമ്മിൽ പി. ജയരാജൻ വിവാദം ആരംഭിച്ചത്. പിന്നീട് പലയിടങ്ങളിലും പി. ജയരാജനെ പുകഴ്ത്തിയുള്ള ഫ്ലക്സുകളും ഉയർന്നിരുന്നു. ഇതേത്തുടർന്ന് പാർട്ടി വിശദീകരണം തേടിയപ്പോൾ ഇത്തരം പ്രവൃത്തികളുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ഇത്തരത്തിൽ ഉപയോഗിക്കരുതെന്നും പി. ജയരാജൻ തന്നെ പരസ്യമായി പറയുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണിപ്പോൾ കലശവുമായി ബന്ധപ്പെട്ട് പി. ജയരാജൻ വീണ്ടും വിവാദത്തിലായിരിക്കുന്നത്.
Read MoreTag: pjayarajan
പി. ജയരാജന് ഇന്നോവ ക്രിസ്റ്റ വാങ്ങാൻ 32 ലക്ഷത്തോളം രൂപ അനുവദിച്ചു! ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് കാർ വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങി. ഇന്നോവ ക്രിസ്റ്റ വാഹനം വാങ്ങുന്നതിനായി 32,11,792 രൂപയാണ് അനുവദിച്ചത്. പരമാവധി 35 ലക്ഷം രൂപവരെയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറഞ്ഞു. വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനം എന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഖാദി ബോർഡിന്റെ മാർക്കറ്റിംഗ് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കണ്ണൂർ തോട്ടടയിലെ സ്ഥാപനത്തിൽ നിന്നാണ് കാർ വാങ്ങുന്നത്.
Read More