ഷൊർണൂർ: സമീപകാലത്തു ചാരംമൂടിക്കിടന്ന, സിപിഎമ്മിനുള്ളിലെ വിഭാഗീയത പി.കെ. ശശി എംഎൽഎയുടെ തിരിച്ചുവരവോടെ കൂടുതൽ സങ്കീർണമാകുമെന്നു സൂചന. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരിക്കെ, ഡിവൈഎഫ്ഐ വനിതാ നേതാവിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിന്മേൽ സസ്പെൻഷൻ നേരിട്ട പി.കെ. ശശി ജില്ലാ കമ്മിറ്റിയിലേക്കാണ് തിരിച്ചെത്തിയിട്ടുള്ളത്. പാർട്ടി സംസ്ഥാനകമ്മിറ്റിയാണ് കഴിഞ്ഞദിവസം ഈ തീരുമാനമെടുത്തത്. ആറുമാസത്തേക്കു സിപിഎമ്മിൽനിന്നു സസ്പെൻഷനിലായ പി.കെ. ശശി ശക്തനായിത്തന്നെയാണ് തിരിച്ചുവരുന്നത്. ജില്ലാ സെക്രട്ടേറിയറ്റിൽ ഇല്ലെങ്കിലും ജില്ലാ കമ്മറ്റി അംഗമായാണ് ശശിയുടെ പുനഃപ്രവേശം. പാർട്ടിക്കുള്ളിൽ ചിലർ ശശിയെ ഒതുക്കുന്നതിന്റെ ഭാഗമായി ഡിവൈഎഫ്ഐ നേതാവായ യുവതിയെക്കൊണ്ട് പാർട്ടിക്കു പരാതി കൊടുപ്പിച്ചു എന്നാണ് ശശിയുടെ അടുപ്പക്കാർ കരുതുന്നത്. ശിക്ഷാകാലാവധി കഴിഞ്ഞു മടങ്ങിയെത്തുന്ന ശശി തനിക്കെതിരേ ഗൂഢാലോചന നടത്തുകയും പാർട്ടിയിൽനിന്നു തന്നെ പുറത്താക്കാൻ കരുക്കൾ നീക്കുകയും ചെയ്തവർക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന കാര്യം ഉറപ്പാണ്. എന്നാൽ, ഇതിനെതിരേ മറുപക്ഷവും ശക്തമായ പ്രതിരോധം തീർക്കും. ഇതോടുകൂടി സിപിഎമ്മിനുള്ളിൽ…
Read More