മലയാളത്തില്‍ ഒരു കാലത്ത് വെന്നിക്കൊടി പാറിച്ച നിര്‍മാതാവായിരുന്നു പികെആര്‍ പിള്ള. ഇന്നത്തെ പല സൂപ്പര്‍താരങ്ങളും വളര്‍ന്നത് പിള്ളയെടുത്ത സിനിമകളിലൂടെയായിരുന്നു. എന്നാല്‍ മോഹന്‍ലാലും ജയസൂര്യയും ഉള്‍പ്പെട്ട പിള്ളയുടെ പടങ്ങളിലൂടെ താരങ്ങളായി മാറിയ അഭിനേതാക്കളാരും ഇപ്പോള്‍ പിള്ളയെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഭാര്യ രമ പറയുന്നത്. സ്വന്തമായി നിര്‍മ്മിച്ച 24 സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് ചുളുവില്‍ സ്വന്തമാക്കിയവര്‍ പോലും തഴഞ്ഞ അവസ്ഥയിലാണെന്നും വെറും 12 ലക്ഷം രൂപയ്ക്ക് ഇത് സ്വന്തമാക്കിയയാള്‍ അതു വെച്ച് കോടികള്‍ കൊയ്യുകയാണെന്നും പറയുന്നു. വളര്‍ത്തി വലുതാക്കിയ ഒട്ടേറെ പേര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നും അവര്‍ പറയുന്നു. മോഹന്‍ലാല്‍ ഒക്കെ ഇത്രയും വലുതായതില്‍ പി.കെ.ആര്‍.പിള്ള എന്ന വ്യക്തിക്ക് പങ്കുണ്ട്. പി.കെ.ആര്‍.പിള്ളയില്ലെങ്കില്‍ ജയസൂര്യ സിനിമാലോകം പോലും കാണുമായിരുന്നില്ല. അവരൊക്കെ പിള്ളസാറിനെ മറക്കരുതായിരുന്നു. ഒന്നു വന്നു കാണേണ്ടതായിരുന്നു എന്നും പറയുന്നു. കാലുപിടിച്ചാണ് ഊമപ്പെണ്ണില്‍ ജയസൂര്യ നായകനായത്. ജയസൂര്യ…
Read More