ചൈനയിലെ പാലത്തിനടിയില്‍ കുടുങ്ങിയ വിമാനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്. ഇത്തരമൊരു സംഭവം ആദ്യമായി കാണുകയാണെന്ന പ്രതികരണമാണ് ഏവരുടെയും. എന്നാല്‍ സംഭവത്തിന്റെ നിജസ്ഥിതി എന്താണെന്ന് വീഡിയോ കാണുന്നവര്‍ക്കു മാത്രമേ മനസ്സിലാകൂ. ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം. മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയില്‍ കുടുങ്ങിയത്. വിഡിയോയില്‍ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയില്‍ കുടുങ്ങുന്നത് കാണാം. പിന്നീട് ഡ്രൈവര്‍ ഇത് പുറത്തെടുക്കാന്‍ ശ്രമിക്കുന്നുതും വിഡിയോയിലുണ്ട്. പൊളിക്കാന്‍ കൊണ്ടുപോകുന്ന വിമാനമാണ് കുടുങ്ങിയത്. ചൈനീസ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം വിമാനം പുറത്തെടുക്കാന്‍ ട്രക്കിന്റെ ടയറുകള്‍ മാറ്റേണ്ടിവന്നുവെന്നാണ്. ട്രക്കിന്റെ ടയറുകള്‍ വളരെ ഉയര്‍ന്നതായതിനാലാണ് വിമാനം പാലത്തിനടിയില്‍ കുടുങ്ങിയത്. എന്നാല്‍ റോഡിലൂടെ പോകുന്ന വിമാനം ഞൊടിയിടയില്‍ ഇന്റര്‍നെറ്റില്‍ ഹിറ്റാവുകയും ചെയ്തു. ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വീഡിയോ ഷെയര്‍ ചെയ്തത്. An airplane was stuck under a footbridge in Harbin, China.…
Read MoreTag: plane
ജീവനില്ലാത്തവയ്ക്കും ശവപറമ്പ്! ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വിമാനങ്ങള്‍ വരെ അടക്കം ചെയ്തിരിക്കുന്നു; അമേരിക്കയിലെ അരിസോണ മരുഭൂമി വിമാനങ്ങളുടെ ശവപറമ്പായതിനെക്കുറിച്ചറിയാം
വിമാനങ്ങളുടെ ശവപ്പറമ്പിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതെ, മനുഷ്യര്‍ക്ക് മാത്രമല്ല, ജീവനില്ലാത്ത വിമാനങ്ങള്‍ക്കുമുണ്ട് ശവപറമ്പുകള്‍. അമേരിക്കയിലാണ് ഈ അപൂര്‍വ്വ ശവപ്പറമ്പൊരുക്കിയിരിക്കുന്നത്. അരിസോണ എന്ന മരൂഭൂമിയെയാണ് വിമാനങ്ങളുടെ ശവപ്പറമ്പായി രൂപമാറ്റം നടത്തിയിരിക്കുന്നത്. അയ്യായിരത്തിലേറെ വിമാനങ്ങളാണ് അവസാന പറക്കലിനുശേഷം ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്. അരിസോണ മരുഭൂമിയിലെ കൊടും ചൂടില്‍ നിന്നും രക്ഷനേടാന്‍ ഈ വിമാനങ്ങള്‍ക്ക് മൂടുപടവും അണിയിച്ചിട്ടുണ്ട്. ഡേവിസ് മോന്റന്‍ എയര്‍ഫോഴ്സ് ബേസ് എന്നാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ശവപ്പറമ്പ് അറിയപ്പെടുന്നത്. എയറോസ്പേസ് മെയിന്റനന്‍സിലെ 309 ാം വിഭാഗവും റീജെനറേഷന്‍ ഗ്രൂപ്പും ചേര്‍ന്നാണ് ഈ വിമാനങ്ങള്‍ പരിപാലിക്കുന്നത്. ഒരുകാലത്ത് അമേരിക്കയ്ക്കു വേണ്ടി വിവിധ യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് പ്രായാധിക്യത്താല്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നതെന്നോര്‍ക്കണം. ചരക്കുവിമാനങ്ങള്‍ മുതല്‍ ബോംബര്‍ വിമാനങ്ങള്‍ വരെ ഇങ്ങനെ മരുഭൂമിയില്‍ നിരന്നുകിടക്കുകയാണ്. നിരവധി സിനിമകള്‍ക്കും സീരിയലുകള്‍ക്കും സംഗീത വീഡിയോകള്‍ക്കുമൊക്കെ ഈ വ്യോമതാവളം കേന്ദ്രമായിട്ടുണ്ട്. നിരവധി ഹോളിവുഡ് ചിത്രങ്ങള്‍ ഈ ശവപറമ്പില്‍ നിന്ന്…
Read More