വല്ലതും തിന്ന് ബാക്കി സമയമൊക്കെ ഉറങ്ങിത്തീര്‍ക്കുന്നവരാണ് മൃഗങ്ങളാണെന്നാണ് പലരുടെയും വിചാരം. എന്നാല്‍ ഇവരുടെയിടയിലും പണിയെടുക്കുന്നവരുണ്ടെന്ന് തെളിയിരിക്കുകയാണ് ഒരു കുരങ്ങന്. ജോലി ചെയ്തു മനുഷ്യരെ സഹായിക്കുന്ന ഒരു കുരങ്ങന്റെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഒരു ചായക്കടയിലായിരുന്നു കുരങ്ങനെ സേവനം. സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ചായക്കടയിലെ മേശയില്‍ കയറിയിരുന്നാണ് കുരങ്ങന്റെ പാത്രം കഴുകല്‍. മുന്നിലിരുക്കുന്ന വെള്ളം നിറച്ച പാത്രത്തില്‍ മുക്കി കൈകൊണ്ട് തേച്ച് വളരെ വൃത്തിയായി പാത്രം കഴുകുന്ന കുരങ്ങനാണ് ദൃശ്യത്തിലുള്ളത്. കഴുകിയ പാത്രം വൃത്തിയായോ എന്നറിയാന്‍ ഒടുവില്‍ കഴുകിയ പാത്രമെടുത്ത് മണത്തു നോക്കുന്നുമുണ്ട്. ചുറ്റുമുള്ള മനുഷ്യരെല്ലാം ഏറെ കൗതുകത്തോടെയാണ് കുരങ്ങന്റെ പാത്രം കഴുകല്‍ നോക്കിനില്ക്കുന്നത്. ഇതൊന്നും ശ്രദ്ധിക്കാതെ കുരങ്ങന് ജോലി തുടരുന്നുമുണ്ട്. ചിലര്‍ കുരങ്ങന്റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുന്നുണ്ടെങ്കിലും മറ്റു ചിലര്‍ മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയാണിതെന്നും പറയുന്നുണ്ട്. എന്തായാലും പാത്രം കഴുകി വൃത്തിയാക്കുന്ന കുരങ്ങനാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം.
Read More