ട്രെയിനില്‍ വീണ്ടും നഗ്നതാ പ്രദര്‍ശനം. ട്രെയിനില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ സ്ഥിരമായി നഗ്നതാ പ്രദര്‍ശനം നടത്തുന്ന ആളെ യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി. ശ്രീകാര്യം ഇടവക്കാട് സ്വദേശി സുരേഷ് കുമാര്‍ (57) ആണ് പിടിയിലായത്. ട്രെയിനിലെ ബാത്ത് റൂമിന്റെ ഗ്ലാസ് ഇളക്കി മാറ്റി പ്ലാറ്റ് ഫോമിലുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നഗ്നതാ പ്രദര്‍ശനം നടത്തുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ട്രെയിനില്‍ നിന്നുള്ള ഇയാളുടെ പ്രവൃത്തി പതിവായതോടെ യാത്രക്കാര്‍ പ്രതിയെ പിടികൂടാന്‍ തീരുമാനിച്ചു.തുടര്‍ന്ന് ചിറയിന്‍കീഴ് മുതല്‍ ഇയാളെ നിരീക്ഷിച്ചു വന്ന യാത്രക്കാര്‍ കഴക്കൂട്ടത്തു വച്ചാണ് ഇയാളെ പിടികൂടിയത്. ട്രെയിന്‍ സ്റ്റേഷനുകളിലെത്തുമ്പോഴാണ് ഇയാള്‍ ബാത്റൂം വിന്‍ഡോ വഴി നഗ്നതാ പ്രദ്രര്ശനം നടത്തുന്നത്. അതിനാല്‍ തന്നെ ഇയാളുടെ മുഖം കാണാന്‍ കഴിഞ്ഞിരുന്നില്ല. സംഭവം നിരന്തരമായതോടെ പെണ്‍കുട്ടികള്‍ വീട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് നാട്ടുകാരും സ്കൂള്‍ ജീവനക്കാരും…
Read More