ഒരൊറ്റ കണ്ണിറുക്കളിലൂടെ ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തില്‍ ഇടംപിടിച്ച പ്രിയ വാര്യര്‍ ഇനി പാട്ടുപാടി ആളെ മയക്കും. രജീഷ വിജയന് നായികയാവുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ പാട്ടുകാരിയാകുന്നത്. നരേഷ് അയ്യര്ക്കൊപ്പമൊരു ഡ്യുവറ്റ് ഗാനമാണ് പ്രിയ വാര്യര്‍ ആലപിക്കുന്നത്. ‘തീവണ്ടി’യിലെ ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ കൈലാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. പ്രിയ തന്നെയാണ് വിശേഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഒമര്‍ ലുലുവിന്റെ അഡാര്‍ ലവ്വ് ആണ് പ്രിയയുടെ ആദ്യ ചിത്രം. സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗമാണ് പ്രിയയെ ലോക പ്രശസ്തയാക്കുന്നത്. ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവാഗതനായ പി ആര് അരുണ്‍ ആണ് ഫൈനല്‍സ് സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. ‘ഫൈനല്‍സി’ന്റെ കഥയൊരുക്കിയിരിക്കുന്നതും അരുണ്‍ ആണ്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന ഒരു സൈക്കിള്‍ താരത്തിന്റെ…
Read More