കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ മാസ്‌ക്ക് ധരിക്കേണ്ടതും ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതും അനിവാര്യമാണ്. ഇത്തരത്തില്‍ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ച് ചീട്ടുകളിച്ച സംഘത്തെയാണ് നെടുങ്കണ്ടത്ത് പോലീസ് പൊക്കിയത്. രണ്ടു സ്ഥലങ്ങളിലായി ഏഴു പേരെ അറസ്റ്റു ചെയ്യുകയും 10,750 രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചീനിപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീടിന് സമീപത്തെ കാപ്പിത്തോട്ടത്തില്‍ ടോക്കണ്‍ സംവിധാനത്തില്‍ ചീട്ടുകളി നടത്തിയ സംഘത്തെയാണ് പിടികൂടിയത്. ചീട്ടുകളിക്കായി ഒരുക്കിയിരുന്ന സംവിധാനങ്ങള്‍ പരിശോധനക്കെത്തിയ പോലീസിനെ അമ്പരപ്പിച്ചു. ചീട്ടുകളി സ്ഥലത്തേക്ക് കയറുന്നതിനുമുന്‍പായി ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകണം. മാസ്‌ക് ധരിക്കാത്തവര്‍ക്ക് പ്രവേശനമില്ല. പോലീസ് വന്നാല്‍ അറിയിക്കാന്‍ റോഡില്‍ ഫോണുമായി ആറ് ചാരന്‍മാര്‍. ഇവര്‍ക്ക് 400 രൂപ ദിവസവും ശമ്പളം നല്‍കിയാണ് ചീട്ടുകളി നടത്തിയിരുന്നത്. സമ്പര്‍ക്കവിലക്ക് തുടങ്ങിയതുമുതല്‍ ഇവിടെ പണവും വാഹനവുംവെച്ച് ചീട്ട് കളിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം.…
Read More