പ്ലസ്ടു വിദ്യാര്‍ഥിയുടെ ക്രൂരമര്‍ദ്ദനത്തില്‍ പരിക്കേറ്റ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അങ്കമാലിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ച മുന്‍പ് മുടി നന്നായി വെട്ടി വൃത്തിയായി സ്‌കൂളില്‍ വരണമെന്ന് ക്ലാസ് അധ്യാപിക വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാവിലെ തല മൊട്ടയടിച്ചാണ് വിദ്യാര്‍ഥി സ്‌കൂളില്‍ എത്തിയത്. തുടര്‍ന്ന് അധ്യാപിക പ്രിന്‍സിപ്പലിനെ കണ്ടുവരാന്‍ പറഞ്ഞയച്ചു. പ്രിന്‍സിപ്പല്‍ കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ വിദ്യാര്‍ത്ഥി കഴുത്തിനു പിടിച്ച് ഞെക്കുകയും മുഖത്തിടിക്കുകയും ചെയ്തു. ശേഷം ഇറങ്ങിയോടിയ വിദ്യാര്‍ത്ഥിയെ അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് തിരികെ സ്കൂളിലെത്തിച്ചു. വിദ്യാര്‍ത്ഥി വീണ്ടും അധ്യാപകനോട് വെല്ലുവിളി ഭാവത്തില്‍ സംസാരിച്ചു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് കാലടി പോലീസെത്തി വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളെ വിളിപ്പിച്ചു. മര്‍ദ്ദനമേറ്റ പ്രധാനാധ്യാപകന് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് കേസെടുത്തിട്ടുമില്ല. അധ്യാപകന്റെ പരാതി ലഭിച്ചാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കാലടി പോലീസ് പറഞ്ഞു.
Read MoreTag: PLUS TWO
പുകയടിക്കുന്ന കാര്യം അമ്മയ്ക്കറിയാമെങ്കിലും മൈന്‍ഡ് ചെയ്യാറില്ലെന്ന് പ്ലസ്ടുക്കാരി ! വ്ളോഗറിനായി വലവീശി പോലീസ്…
പ്ലസ്ടുക്കാരിയുമായി ലഹരി സംഭാഷണം നടത്തിയ വ്ളോഗര്‍ക്കായി വലവിരിച്ച് പോലീസ്. പൈസയുണ്ടെങ്കിലും സാധനം കിട്ടുന്നില്ലെന്നതാണ് പ്രശ്നമെന്നാണ് തൃശൂര്‍ സ്വദേശിനിയായ പ്ലസ്ടുക്കാരി പറയുന്നത്. ”ഫോര്‍ട്ട് കൊച്ചിക്കു കയറാമോ.. അല്ലെങ്കില്‍ കോതമംഗലം വരെ പോകൂ” കഞ്ചാവു ലഭിക്കാന്‍ കോതമംഗലത്തേക്കു പോകാന്‍ ഉപദേശിക്കുന്നതാവട്ടെ സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള പ്രമുഖ വ്ലോഗറും. എട്ടുംപൊട്ടും തിരിയാത്ത കുട്ടികളില്‍ പോലും ലഹരി എത്രമാത്രം ആഴത്തില്‍ കടന്നുകയറി എന്നു വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വന്നത്. പ്ലസ്ടു കാരി എന്നു പറഞ്ഞു ചെറുതാക്കണ്ട, ”നമ്മള് ജയിലിലായിരുന്നടേ.. അതറിയാമോ നിങ്ങള്‍ക്ക്..” എന്നു പെണ്‍കുട്ടി തന്നെ വീഡിയോയില്‍ പറയുന്നുണ്ട്. ഈ വീഡിയോ കണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡ്രോംഗ്രെ പറഞ്ഞു. ”തൃശൂരാണ്..” എന്നു പറഞ്ഞു തുടങ്ങുന്ന വിഡിയോയില്‍, ആണ്‍കുട്ടിയോടോ പെണ്കുട്ടിയോടോ എന്ന് അറിയാതെയാണ് വ്ലോഗര്‍ സംസാരിച്ചു തുടങ്ങുന്നത്. ഒപ്പം രണ്ടു…
Read Moreപ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവ് സ്‌കൂളില്‍ പോയാല്‍ പിന്നെ ഭര്‍തൃപിതാവിനെക്കൊണ്ട് കിടക്കപ്പൊറുതിയില്ല; 21കാരിയുടെ പരാതി ഇങ്ങനെ…
ഭര്‍ത്താവ് വീട്ടിലിട്ടാത്ത സമയങ്ങളില്‍ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതിപ്പെട്ട് യുവതി. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ താമസിക്കുന്ന രാജസ്ഥാന്‍കാരിയായ 21-കാരിയാണ് ഭര്‍തൃപിതാവിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപിതാവിനെതിരേ കേസെടുത്തതായി പോലീസ് പറഞ്ഞു. ഗുണ സ്വദേശിയായ 22-കാരനാണ് പരാതിക്കാരിയുടെ ഭര്‍ത്താവ്. ഇയാള്‍ ഗുണ ടൗണിലെ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണെന്നാണ് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭര്‍ത്താവ് സ്‌കൂളില്‍ പോയതിനു ശേഷം ഭര്‍തൃപിതാവ് വീട്ടില്‍വെച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതായാണ് യുവതിയുടെ ആരോപണം. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭര്‍തൃപിതാവിന്റെ കൈവശം വിവിധ ആയുധങ്ങളുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. കുടുംബത്തിലെ മറ്റുചില സ്ത്രീകളെയും പ്രതി പീഡിപ്പിച്ചതായും പരാതിയിലുണ്ട്. കുടുംബാംഗങ്ങള്‍ക്ക് നേരേ ആയുധം വീശി ഭീഷണിപ്പെടുത്തുന്നത് പതിവാണെന്നും യുവതി ആരോപിക്കുന്നു. രാജസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകളാണ് പരാതിക്കാരി. കഴിഞ്ഞദിവസം പ്ലസ്ടു വിദ്യാര്‍ഥിയായ ഭര്‍ത്താവിനൊപ്പമെത്തിയാണ് ഇവര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയില്‍ നല്‍കിയത്. ഭര്‍തൃപിതാവിന്റെ കൈവശം അനധികൃത ആയുധശേഖരമുണ്ടെന്നും…
Read Moreഎനിക്കും ഇല്ലേ സാറേ സ്വകാര്യത ! പാതിരാത്രിയില്‍ കോഴിക്കോട്ട് ബീച്ച് റോഡില്‍ നിന്നും പൊക്കിയ 12-ാം ക്ലാസുകാരന്‍ ‘കാമുകന്‍’ പറഞ്ഞ മറുപടി കേട്ട് പോലീസുകാരുടെ കണ്ണുതള്ളി…
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ കാമുകിയോടു സംസാരിക്കാന്‍ പാതിരാത്രിയില്‍ റോഡിലിറങ്ങിയ കൗമാരക്കാരന്‍ കാമുകനെ പോലീസ് പൊക്കി. കോഴിക്കോട് ബീച്ച് റോഡില്‍നിന്നാണ് ഫോണുമായി കാമുകന്‍ പിടിയിലായത്. നിക്കറും ബനിയനും ധരിച്ചു നില്‍ക്കുകയായിരുന്ന 12-ാം ക്ലാസുകാരനെ കള്ളനാണെന്ന് കരുതിയാണ് പൊലീസ് പിടികൂടിയത്. എന്നാല്‍ ചോദ്യം ചെയ്യലില്‍ കാമുകിയോട് സംസാരിക്കാനാണ് വീടുവിട്ടിറങ്ങിയതെന്ന് കൗമാരക്കാരന്‍ വെളിപ്പെടുത്തി. രാത്രി 12 മണിയോടടുപ്പിച്ചാണ് പയ്യനെ പോലീസ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ തന്റെ വിഷമം കുട്ടി പോലീസിനെ അറിയിച്ചു.’വീട്ടില്‍ രണ്ട് മുറിയുണ്ട്. ഒന്നില്‍ അച്ഛനും അമ്മയും മറ്റേതില്‍ ഞാനും അനിയനും കിടക്കും. എന്നാല്‍ രാത്രി തന്റെ കാമുകിയോട് സംസാരിക്കാന്‍ അനിയനുള്ളപ്പോള്‍ സാധിക്കില്ല’. വീണ്ടും കാരണം തിരക്കിയപ്പോള്‍ ‘എനിക്കും ഇല്ലേ സാറേ സ്വകാര്യത’ എന്നായി കാമുകന്റെ മറുചോദ്യം. രാത്രി ആരും ശല്യം ചെയ്യാനില്ലാത്ത സ്ഥലം നോക്കി നടക്കുന്നതിനിടെയാണ് പോലീസ് വില്ലനായി എത്തിയത്. വീട്ടുകാരെ വിളിച്ചുവരുത്തി കുട്ടിയെ കയ്യോടെ രക്ഷിതാക്കളെ ഏല്‍പ്പിച്ചു.…
Read Moreഒരു ബര്‍ത്ത്‌ഡേ ഗിഫ്റ്റ് നല്‍കാന്‍ എത്തിയതാ സാറേ ! അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറി യുവാവ്; വീട്ടുകാര്‍ കൈയ്യോടെ പൊക്കിയപ്പോള്‍ പറഞ്ഞതിങ്ങനെ…
അര്‍ധരാത്രിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ വീട്ടില്‍ കയറിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. തൊണ്ടര്‍നാട് കോറോം കുനിങ്ങാരത്ത് സല്‍മാന്(20) എതിരേ വെള്ളമുണ്ട പോലീസ് പോക്‌സോ കേസാണ് എടുത്തിരിക്കുന്നത്. രാത്രി ഒരു മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടുകാര്‍ കയ്യോടെ പൊക്കിയപ്പോള്‍ പെണ്‍കുട്ടിയ്ക്ക് ജന്മദിന സമ്മാനം നല്‍കാനാണ് എത്തിയതെന്നു പറഞ്ഞ് യുവാവ് തടിതപ്പാന്‍ ശ്രമിച്ചു. എന്നാല്‍ തന്ത്രം മനസ്സിലായ വീട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരേ പോലീസ് പോക്‌സോ വകുപ്പ് ചേര്‍ത്ത് കേസെടുത്തത്.
Read Moreതങ്ങള്‍ പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിക്കാഞ്ഞതിന് പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ചവിട്ടിക്കൂട്ടി !മുളകുപൊടി മുഖത്തെറിഞ്ഞ് ഇരുമ്പുവടികൊണ്ട് തല്ലിയത് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സഹപാഠികളുടെ മുമ്പിലിട്ട്; കാഞ്ഞങ്ങാട് നടന്ന സംഭവങ്ങള്‍ ഇങ്ങനെ…
കാസര്‍ഗോഡ്:സീനിയേഴ്‌സ് പറഞ്ഞതു പോലെ വസ്ത്രങ്ങളും ഷൂസും ധരിച്ചില്ല എന്നാരോപിച്ച് കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്ററിയിലെ പ്ലസ്‌വണ്‍കാരനെ പ്ലസ്ടുക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ഇതേ സ്‌ക്കൂളിലെ പത്തോളം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചവശനാക്കിയത്. കയ്യില്‍ കരുതിയ മുളക് പൊടി, ഇരുമ്പ് വടി, കോമ്പസ്, ക്ലാസ്സിലുണ്ടായിരുന്ന കസേര മേശ എന്നിവ ഉപയോഗിച്ചായിരുന്നു അക്രമം. കഴിഞ്ഞ 21 ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷമായിരുന്നു വിദ്യാര്‍ത്ഥികളുടെ അക്രമം. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്ത് നില്‍ക്കുകയായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിയോട് തങ്ങള്‍ പറഞ്ഞ രീതിയില്‍ വസ്ത്രം ധരിച്ച് എത്താതിരുന്നതെന്താണ് എന്ന് ചോദിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി വാഗ്വാദത്തിലേര്‍പ്പെടുകയായിരുന്നു. ഇതിന് മറുപടി പറയാതെ വേഗം തന്നെ ക്ലാസ്സ് മുറിയിലേക്ക് ഓടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പിന്‍തുടര്‍ന്നെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തല്ലി ചതയ്ക്കുകയായിരുന്നു. ക്ലാസ്സിലുണ്ടായിരുന്ന പെണ്‍കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ആക്രമണം.…
Read Moreവീണ്ടും ചോര്‍ന്നു! എസ്എസ്എല്‍സിക്കു പിന്നാലെ പ്ലസ് വണ്‍ പരീക്ഷയും വിവാദത്തില്‍; പകര്‍ത്തതിയത് 43 മാര്‍ക്കിന്റെ ചോദ്യങ്ങള്‍
എഎസ്എസ്എല്‍സി പരീക്ഷയുടെ വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ അടുത്ത വിവാദം. പ്ലസ് വണ്‍ പരീക്ഷയിലെ ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് പുതിയ കണ്ടെത്തല്‍. 21ന് നടന്ന പ്ലസ് വണ്‍ ജോഗ്രഫി പരീക്ഷക്കെതിരെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ അതേപടി ആവര്‍ത്തിച്ചെന്നാണ് പരാതി. 60ല്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചത്. മോഡല്‍ പരീക്ഷയ്ക്കായി ചോദ്യങ്ങള്‍ തയ്യാറാക്കിയത് ഇടതു സംഘടനയായ കെഎസ്ടിഎ( കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍) ആയിരുന്നു. ഈ ചോദ്യപേപ്പറില്‍ നിന്നാണ് ഇന്നത്തെ പൊതുപരീക്ഷയുടെ ചോദ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് ആരോപണം. ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചും ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മാര്‍ച്ച് 20ന് നടത്തിയ എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യങ്ങള്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനം നടത്തിയ പരീക്ഷയുടെ തനിയാവര്‍ത്തനാമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പതിമൂന്നോളം ചോദ്യങ്ങളാണ് ഇത്തരത്തില്‍ പകര്‍ത്തി എഴുതിയത്.സിലബസില്‍ ഇല്ലാത്ത ഈ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏറെ വലച്ചിരുന്നു. ഇതേത്തുടര്‍ന്ന് പരീക്ഷ റദ്ദാക്കി ഈ മാസം…
Read More