തിരുവനന്തപുരം പൂവാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥന് മര്‍ദ്ദിച്ചതായി പരാതി. അരുമാനൂര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഷാനുവിനാണ് മര്‍ദ്ദനമേറ്റത്. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നു എന്നു പറഞ്ഞാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. ഷര്‍ട്ട് വലിച്ചു കീറുകയും അടിക്കുകയും ചെയ്തുവെന്ന് മര്‍ദ്ദനമേറ്റ കുട്ടി പറഞ്ഞു. പൂവാര്‍ കെസ്ആര്‍ടിസി ഡിപ്പോയില്‍ രാവിലെയായിരുന്നു സംഭവം. ഡിപ്പോയില്‍ പെണ്‍കുട്ടികളോട് സംസാരിച്ചു നില്ക്കുന്നു എന്നു പറഞ്ഞ് കെഎസ്ആര്‍ടിസി കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ സുനില്‍ മര്‍ദ്ദിച്ചു എന്നാണ് ഷാനുവിന്റെ പരാതി. സെക്യൂരിറ്റി ജീവനക്കാരും ഇവര്‍ക്കൊപ്പം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും വിദ്യാര്‍ത്ഥി പറയുന്നു. ഷാനുവിനെ ജീവനക്കാരന് അടിച്ചെന്ന് ഒപ്പമുണ്ടായിരുന്ന സഹപാഠികളായ പെണ്‍കുട്ടികളും വെളിപ്പെടുത്തി. സംഭവത്തില്‍ പോലീസ് ഇടപെട്ടു. പരിക്കേറ്റ വിദ്യാര്‍ത്ഥിയുടേയും സ്റ്റാന്‍ഡിലുണ്ടായിരുന്ന മറ്റുള്ളവരുടേയും മൊഴി പോലീസ് രേഖപ്പെടുത്തും. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിയ്ക്ക് മര്‍ദ്ദനം ! ഷര്‍ട്ട് വലിച്ചു കീറി;…
Read MoreTag: plusone
നീന്തല്‍ പഠിച്ചവര്‍ക്ക് പ്ലസ് വണ്ണിന് ബോണസ് പോയിന്റ് ? വിശദീകരണവുമായി മന്ത്രി വി ശിവന്‍കുട്ടി…
പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റിനായി വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പൊതു വിദ്യാഭ്യാസ- തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്കാന് ഒരു ഏജന്‍സിയെയും ഏര്‍പ്പാടാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നീന്തല്‍ പരിശീലനത്തിനിടെ കണ്ണൂരിലെ ചക്കരക്കല്ലില്‍ 16കാരനും പിതാവും മുങ്ങി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.
Read Moreപ്ലസ്വണ് വിദ്യാര്‍ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് ഇരുപതോളം വിദ്യാര്‍ഥികള്‍ ! പ്രതികാര നടപടിയെന്നു വിവരം…
തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ നടുറോഡില്‍ വച്ച് സ്കൂള്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം. മറ്റ് രണ്ട് സ്കൂളിലെ വിദ്യാര്‍ഥികളാണ് സംഘം ചേര്‍ന്ന് പ്ളസ് വണ്‍ വിദ്യാര്‍ഥി ജെ.ഡാനിയലിനെ ആക്രമിച്ചത്. നഗരത്തിലെ മൂന്ന് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ നിലനിന്ന തര്‍ക്കമാണ് ക്രൂരമര്‍ദനത്തിലെത്തിയത്.16കാരനെ മര്‍ദ്ദിച്ചത് അതേ പ്രായത്തില്‍ തന്നെയുള്ള വിദ്യാര്‍ഥികളാണ്. ക്രൂര മര്‍ദനം ഏല്‍ക്കുന്നത് വെറും പതിനാറ് വയസുള്ള വിദ്യാര്‍ഥിക്ക്. കൂട്ടം ചേര്‍ന്ന് മര്‍ദിക്കുന്നതും അതേ പ്രായമുള്ള വിദ്യാഥികള്‍ തന്നെ. ഉള്ളൂര്‍ സ്വദേശിയാണ് ആക്രമണത്തിനിരയായ ഡാനിയല്‍. ഇയാളും ഇതേ വിദ്യാര്‍ഥികളും തമ്മില്‍ തിങ്കളാഴ്ചയും തര്‍ക്കവും കയ്യാങ്കളിയുമുണ്ടായിരുന്നു. അതിന് പകരം വീട്ടാനാണ് ഇന്നലെ വൈകിട്ട് സ്കൂള്‍ വിട്ട സമയത്തെ, ബസ് സ്റ്റോപ്പില്‍ കാത്ത് നിന്ന ഡാനിയലിനെ കൂട്ടത്തോടെ അടിച്ചത്. കൈക്കും തലയ്ക്കും പരുക്കേറ്റ ഡാനിയല്‍ മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ തേടി. പോലീസ് അന്വേഷണം തുടങ്ങിയെങ്കിലും പ്രതികളെല്ലാം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളായതിനാല്‍ കടുത്ത നടപടിയിലേക്ക് കടന്നിട്ടില്ല.
Read More