പ്ലസ്ടു പരീക്ഷയില്‍ മിന്നുന്ന വിജയം നേടി നടന് കൃഷ്ണകുമാറിന്റെ മകള്‍ കൃഷ്ണകുമാര്‍. ഐസിഎസ്ഇ സിലബസില്‍ ആയിരുന്നു പഠനം. പ്ലസ്ടുവിന് ഹന്‍സികയ്ക്ക് ലഭിച്ചത് 78 ശതമാനമാണ്. ഇംഗ്ലീഷിന് 92 ശതമാനം മാര്‍ക്കാണ് ഹന്‍സിക നേടിയത്. തനിക്കു ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും തോല്‍ക്കുമെന്നു പോലും വിചാരിച്ചിരുന്നതായും ഹന്‍സിക പറയുന്നു. പ്ലസ് ടുവിന് കൊമേഴ്സ് ആയിരുന്നു ഐച്ഛിക വിഷയം. തന്റെ യൂട്യൂബ് വ്ളോഗിലൂടെയാണ് ഹന്‍സിക വിജയം അറിയിച്ചത്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്കൂളിലാണ് ഹന്‍സികയും മൂത്ത സഹോദരിമാരും പഠനം പൂര്‍ത്തിയാക്കിയത്. പഠനത്തില്‍ തനിക്ക് സര്‍വവും സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്ന ചെറിയ വിഷമം ഹന്‍സിക പറയാതെയിരുന്നില്ല. ”എനിക്ക് ഇത്ര മാര്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പരീക്ഷ എങ്ങനെ എഴുതിയെന്നുപോലും അറിയില്ല. ചിലപ്പോള്‍ നമ്മള് പ്രതീക്ഷിച്ച മാര്‍ക്കിനേക്കാള്‍ കുറവാണ് കിട്ടുന്നതെങ്കില്‍ ഒരുപാട് വിഷമം വരും. അതില്‍ കൂടുതലാണെങ്കില്‍ സന്തോഷവും. പക്ഷേ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കൊമേഴ്സ് പരീക്ഷ കഴിഞ്ഞ…
Read More