ന്യുമോണിയ മാറാനെന്ന പേരില്‍ ഗോത്രമേഖലയില്‍ പിഞ്ചുകുഞ്ഞുങ്ങളോട് മന്ത്രവാദികള്‍ ചെയ്തത് കൊടുംക്രൂരത. മധ്യപ്രദേശിലാണ് സംഭവം. മാസങ്ങള്‍ മാത്രം പ്രായമായ ശിശുക്കളെ മന്ത്രവാദികള്‍ ഇരുമ്പു പഴുപ്പിച്ച് ദേഹത്തുവെച്ച് പൊള്ളിക്കുകയായിരുന്നു. നില ഗുരുതരമായ മൂന്നു കുട്ടികളെ ഝാബുവ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. രണ്ടുമാസം, ആറുമാസം, ഏഴുമാസം പ്രായത്തിലുള്ള പിപിലിയഖാദന്, ഹദുമതിയ, സമോയ് എന്നീ ഗ്രാമങ്ങളില്‍നിന്നുള്ള ആണ്‍കുഞ്ഞുങ്ങളാണ് ക്രൂരതയ്ക്ക് ഇരകളായത്. ചുമ, ജലദോഷം, പനി എന്നീ ബുദ്ധിമുട്ടുകളാണ് ആദ്യം കുട്ടികള്‍ക്ക് ഉണ്ടായിരുന്നത്. പിന്നീടാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, കുട്ടികളെ സര്‍ക്കാര്‍ ആശുപത്രിയിലോ സ്വകാര്യ ആശുപത്രിയിലോ കൊണ്ടുപോകുന്നതിന് പകരം മാതാപിതാക്കള്‍, മന്ത്രവാദികളുടെ അടുക്കല്‍ കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മന്ത്രവാദികള്‍ കുട്ടികളുടെ നെഞ്ചിനും വയറിനും മീതേ ഇരുമ്പു പഴുപ്പിച്ച് പൊള്ളിച്ചു. പൊള്ളലേറ്റതിന് പിന്നാലെ കുട്ടികളുടെ ആരോഗ്യനില കൂടുതല്‍ വഷളായി. തുടര്‍ന്ന് മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ നില ഗുരുതരമാണെന്നാണ്…
Read MoreTag: pneumonia
എന്താണ് ന്യൂമോണിയ? ന്യൂമോണിയ അതിജീവനത്തിന് എന്തൊക്കെ ശ്രദ്ധിക്കണം?
ന്യൂമോണിയയ്ക്കെതിരെ സംസ്ഥാനത്ത് സാന്‍സ് (SAANS) പദ്ധതി നടപ്പിലാക്കുന്നു. ഈ മാസം ആരംഭിച്ച് ഫെബ്രുവരി മാസം വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ലക്ഷ്യം വയ്ക്കുന്നത്. ന്യൂമോണിയയെ കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുക, എത്രയും വേഗം ചികിത്സ ലഭ്യമാക്കുക, പരിശീലനം നല്‍കുക, ഫീല്‍ഡ്തല ജീവനക്കാരെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പലപ്പോഴും താമസിച്ചു ചികിത്സ തേടുന്നതാണ് നോ്യൂമോണിയ മരണങ്ങള്‍ക്ക് കാരണമാകുന്നത്. അതിനാല്‍ തന്നെ എത്രയും നേരത്തെ ചികിത്സ തേടേണ്ടതാണ്. വാക്സിനുണ്ട്അണുബാധ കാരണം ഏറ്റവുമധികം പേരെ മരണത്തിലേക്ക് നയിക്കുന്ന രോഗമാണ് ന്യൂമോണിയ. കൂട്ടികളേയും പ്രായമായവരേയുമാണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ന്യൂമോണിയ തടയാനായി നിരവധി പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നു വരുന്നത്. കുട്ടികളിലെ ന്യൂമോകോക്കല്‍ ന്യൂമോണിയതടയാന് ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്സിന് നല്കി വരുന്നു. ഇപ്പോള്‍ ഈ വാക്സിന് എല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ട്. എന്താണ് ന്യൂമോണിയ?അണുബാധ നിമിത്തം ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാകുകയും അത് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുന്ന അവസ്ഥയാണ്…
Read More