ലോക്ക് ഡൗണ്‍ കാലത്ത് പോലീസിന്റെ നൈറ്റ് പെട്രോളിംഗ് ജനങ്ങള്‍ വകവെച്ചില്ല ! ഒടുവില്‍ കുഴിയില്‍ നിന്ന് പ്രേതങ്ങള്‍ ഇറങ്ങിയതോടെ കളിമാറി; കെപുവയില്‍ ഇപ്പോള്‍ രാത്രി ഒരൊറ്റ മനുഷ്യനെ പുറത്തു കാണാനാവില്ല…

കോവിഡ് ബാധയെത്തുടര്‍ന്ന് ഒട്ടു മിക്ക ലോക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും പല ആളുകളും ഇത് അനുസരിക്കുന്നില്ല. വീട്ടിലിരിക്കണമെന്ന നിര്‍ദ്ദേശം അംഗീകരിക്കാന്‍ മടിയുള്ളവരാണ് ഇത്തരക്കാര്‍. ഈ ഗ്രാമത്തിലും ഒരാഴ്ച മുമ്പ് സ്ഥിതി ഇതിനു സമാനമായിരുന്നു. പോലീസിന്റെ നൈറ്റ് പട്രോളിംഗ് ജനങ്ങള്‍ വകവെച്ചില്ല. ഒടുവില്‍ കുഴിയില്‍ നിന്ന് പ്രേതങ്ങള്‍ എഴുന്നേറ്റു വന്നതോടെ കളിമാറി. പ്രേതങ്ങള്‍ റോന്തു ചുറ്റുന്നത് മൂലം നാട്ടുകാര്‍ക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ കഴിയുന്നില്ല. ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലെ കെപുവ ഗ്രാമത്തിലാണ് ഈ സ്ഥിതിവിശേഷങ്ങള്‍. 4,500 പേര്‍ക്ക് രോഗം പടരുകയും 400 പേര്‍ മരിക്കുകയും ചെയ്ത ഇന്തോനേഷ്യയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചും ആള്‍ക്കാര്‍ പുറത്തിറങ്ങിയതോടെ രോഗബാധ കൂടുമെന്ന സ്ഥിതി വന്നിരുന്നു. ആള്‍ക്കാരെ വീട്ടിലിരുത്താനുള്ള തന്ത്രങ്ങളെല്ലാം പരാജയപ്പെട്ടതോടെ പോലീസ് തന്നെയാണ് പ്രേതങ്ങളുടെ സഹായം തേടിയത്. ഇന്തോനേഷ്യന്‍ നാടോടിക്കഥകളില്‍ ഗതികിട്ടാതെ അലയുന്ന ആത്മാക്കളായ ? ‘പൊക്കോംഗ്’ കളെ ഇറക്കി. ഇന്തോനേഷ്യന്‍ പഴമക്കാരുടെ കഥകളില്‍…

Read More