ബങ്കളം കൂട്ടുപ്പുന്നയില് പോക്സോ കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കൂട്ടുപുന്ന സ്വദേശി തമ്പാന് (65) ആണ് മരിച്ചത്. 16കാരനെ പീഡിപ്പിച്ച കേസില്‍ ജയിലിലായിരുന്നു. ഒരു മാസം മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇന്നു രാവിലെ വീട്ടിനകത്ത് തമ്പാനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കഴിഞ്ഞ മെയ് മാസം ആയിരുന്നു ഉയര്‍ന്ന ജോലി നല്‍കാമെന്ന് പറഞ്ഞ് 16കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് പ്രതി അറസ്റ്റ് ചെയ്യുകയായിരുന്നു.
Read MoreTag: pocso
സ്കൂളിലെ പരാതിപ്പെട്ടി തുറന്നപ്പോള്‍ കണ്ടത് 16 പീഡന പരാതികള്‍ ! മലപ്പുറത്ത് അധ്യാപകനെതിരേ പോക്സോ കേസ്
മലപ്പുറം കരുളായില്‍ അധ്യാപകനെതിരെ വിദ്യാര്‍ഥികളുടെ കൂട്ട പീഡനപരാതി. വല്ലപ്പുഴ സ്വദേശിയായ സ്കൂള്‍ അധ്യാപകന് നൗഷാര്‍ ഖാനെതിരെയാണ് നിരവധി പീഡന പരാതി എത്തിയിരിക്കുന്നത്. സ്കൂളില്‍ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചപ്പോഴാണ് 16 പീഡന പരാതികള്‍ ലഭിച്ചത്. എല്ലാ പരാതിയും അധ്യാപകനായ നൗഷാര്‍ ഖാനെതിരെയായിരുന്നു. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ വിവരം അറിയിച്ചതോടെ പൂക്കോട്ടുപാടം പോലീസ് അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. നിലവില്‍ ഒരു വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ജൂലൈ 20ന് അധ്യാപകന് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് വിദ്യാര്‍ഥി നല്കിയ മൊഴി. സംഭവം പുറത്തറിഞ്ഞ് പോലീസ് കേസെടുത്തതോടെ കുറ്റാരോപിതനായ നൗഷാര്‍ ഖാന് ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും കേസില്‍ കൂടുതല്‍ വിദ്യാര്‍ഥികളുടെ മൊഴിയെടുക്കുമെന്നും പൂക്കോട്ടുപാടം പോലീസ് അറിയിച്ചു.
Read Moreതിരുവനന്തപുരത്ത് കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി ! ഇടയില്‍ പോക്സോ ആരോപണവും
തിരുവനന്തപുരം വള്ളക്കടവില്‍ കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തമ്മിലടിക്ക് കാരണം. ഇരു വിഭാഗവും സംഭവത്തില്‍ പരാതിയുമായി പോലീസിനെ സമീപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം വള്ളക്കടവിലുള്ള കമ്മൂണിറ്റി ഹാളില്‍ വച്ച് നടന്ന യോഗത്തിലാണ് കുടുംബശ്രീ അംഗങ്ങള്‍ തമ്മില്‍ തല്ലുണ്ടായത്. വള്ളക്കടവ് വാര്‍ഡിലെ കുടുംബശ്രീ യൂണിറ്റിന്റെ കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനത്തിലെ അപാകതകളും സാമ്പത്തിക ഇടപാടുകളുമാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. യോഗത്തില്‍ കോര്പ്പറേഷന് കൗണ്‍സിലര്‍ ഷാജിദ നാസറിന്റെ മകള്‍ വിനിത നാസറിന്റെ നേതൃത്തില്‍ ഒരു വിഭാഗം കുടുംബശ്രീയുടെ പ്രവര്‍ത്തനത്തിന്റെ കണക്ക് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എഡിഎസ് പ്രസിഡന്റ് ഹസീന നിസാം അടക്കമുള്ള ഔദ്യോഗിക വിഭാഗം ഇത് നിരാകരിച്ചു. തുടര്‍ന്നാണ് അടിയുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വഴക്കനിടെ ഒരു കുട്ടിക്ക് അടിയേറ്റു. കുട്ടിയെ മര്‍ദ്ദിച്ച സംഭവത്തില്‍ പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം പോലീസിനെ…
Read More15കാരിയെ പീഡിപ്പിച്ചതിന് ഇരട്ട ജീവപര്യന്ത്യം ! അടുത്ത പോക്സോ കേസില്‍ അഞ്ച് ജീവപര്യന്തം; 60കാരന് അപൂര്‍വ ശിക്ഷ
പോക്സോ കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന വൃദ്ധന് മറ്റൊരു ബലാത്സംഗ കേസില്‍ അഞ്ച് ജീവപര്യന്ത്യവും 5.25 രൂപ പിഴയും ശിക്ഷ. കുന്നംകുളം ചെമ്മന്തട്ട പുതുശേരി പാമ്പുങ്ങല്‍ വീട്ടില്‍ അജിതനെ (60)യാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജ് എസ്. ലിഷ ശിക്ഷിച്ചത്. പോക്സോ കേസുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്ത കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പ്രായപൂര്‍ത്തിയാകാത്ത മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ നിരവധിതവണ ക്രൂരമായി ബലാത്സംഗം ചെയ്ത പോക്സോ കേസില്‍ അഞ്ച് ജീവപര്യന്തത്തിനു ശിക്ഷിക്കുന്നത്. 2017 കാലഘട്ടത്തില്‍ പ്രതി മാനസിക ക്ഷമത കുറവുള്ള 15കാരിയെ താമസിക്കുന്ന വീടിന്റെ പുറകിലുള്ള കുളിമുറിയില്‍ ലൈംഗികമായി പീഡിപ്പിക്കുകയും കൂടാതെ അതിജീവിതയുടെ അമ്മയ്ക്കും സഹോദരിക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക കലര്‍ത്തി മയക്കി അതിജീവിതയെ അതിക്രൂരമായ രീതിയില്‍ പലതവണ ബലാത്സംഗം ചെയ്ത കേസിലുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്സോ…
Read Moreകാമുകന് അയച്ച നഗ്നചിത്രം തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി പെണ്‍കുട്ടി ! അവസരം മുതലാക്കിയ ഹാക്കര്‍ക്കെതിരേ പോക്സോ കേസ്…
പ്രണയത്തിലായിരുന്നപ്പോള്‍ കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി വെട്ടിലായി പെണ്‍കുട്ടി. സംഭവത്തില്‍ നഗ്നചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ ഹാക്കറിനെ പോലീസ് പിടികൂടി. പറവൂര്‍ നോര്‍ത്ത് കുത്തിയതോട് ചെറുകടപ്പറമ്പില്‍ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ വീട്ടില്‍ ഇഷാം നജീബിനെ(22)യാണ് ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദ് ഏബ്രഹാം വര്‍ഗീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥിനി യുവാവുമായി പ്രണയത്തിലായിരുന്നപ്പോള്‍ സ്വന്തം നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കിയിരുന്നു. ഇതറിഞ്ഞ കാമുകന്റെ സുഹൃത്ത് വിദ്യാര്‍ഥിനിയുമായി ബന്ധപ്പെട്ട് കാമുകന്റെ ഫോണില്‍ നഗ്നചിത്രങ്ങളുണ്ടെന്നും ഈ ചിത്രങ്ങള്‍ ഫോണില്‍നിന്ന് ഹാക്ക് ചെയ്ത് തരാമെന്നും അറിയിച്ചു. ഇതിന് വിദ്യാര്‍ഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച് ചിത്രങ്ങള്‍ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാന്‍ പുതിയ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, ചിത്രങ്ങള്‍ നല്കാന് വിദ്യാര്‍ഥിനി തയ്യാറായില്ല. തുടര്‍ന്ന് വിവരം വിദ്യാര്‍ഥിനി തന്റെ കൂട്ടുകാരിയെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ…
Read Moreലോക്ഡൗണ്‍ കാലത്ത് പ്രായപൂര്‍ത്തിയാകാത്ത 46 പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായി; പോക്സോക്കേസുകള് കുതിച്ചുയരുന്നു…
സംസ്ഥാനത്ത് പോക്സോകേസുകളില്‍ വന്‍വര്‍ധനവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പോക്സോകേസുകളിലുണ്ടായ വര്‍ധന ആയിരത്തിലധികമാണ്. ഇതില്‍ തന്നെ ലോക്ഡൗണ്‍ കാലത്താണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ലൈംഗികാതിക്രമത്തിനിരയായതെന്നും കണക്കുകളില്‍ വ്യക്തമാകുന്നു. 3056 പോക്സോ കേസുകളാണ് 2020ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2021ല്‍ ഇത് 3559 എണ്ണമായപ്പോള്‍ 2022ല്‍ 4586 ആയി വര്‍ധിക്കുകയാണുണ്ടായത്. ലോക്ഡൗണ്‍ കാലത്ത് മാത്രം പ്രായപൂര്‍ത്തിയാകാത്ത 46 പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഗര്‍ഭിണികളായി. ഇതില്‍ 23 പേര് പ്രസവിക്കുകയും ചെയ്തു. സ്വന്തം ബന്ധുക്കളില്‍ നിന്നുപോലും കുട്ടികള്‍ ഭീഷണി നേരിടുന്നുണ്ടെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
Read Moreമുഖ്യമന്ത്രി പിണറായിക്കെതിരേ തുറന്നടിച്ച് അഴിയൂരില്‍ ലഹരി മാഫിയ കാരിയറാക്കിയ പെണ്‍കുട്ടിയുടെ അമ്മ ! മുഖ്യമന്ത്രി പ്രതിയെ ന്യായീകരിച്ചു…
മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി അഴിയൂരില്‍ ലഹരി മാഫിയ കാരിയര്‍ ആക്കിയ പെണ്‍കുട്ടിയുടെ അമ്മ. പോക്സോ കേസില്‍ അന്വേഷണം നടക്കുമ്പോള്‍ കേസിലെ ഇരയെ സംശയിക്കുന്ന തരത്തിലാണ് മുഖ്യമന്ത്രി പ്രസ്താവന നടത്തിയതെന്ന് അവര്‍ കുറ്റപ്പെടുത്തി. തങ്ങള്‍ നീതി ലഭിക്കാന്‍ എവിടെ പോകും ഡിവൈഎസ്പി ഓഫീസിലേക്ക് വിളിച്ചപ്പോള്‍ ശാസ്ത്രീയ പരിശോധന ഫലം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ അന്വേഷണം പൂര്‍ത്തിയാകൂ എന്നാണ് പറഞ്ഞത്. അതിനിടയിലാണ് പ്രതിയാണെന്നു പറയുന്ന ആളെ നിരപരാധി ആണെന്ന് മുഖ്യമന്ത്രി പറയുന്നത്. ലഹരി മാഫിയക്ക് പിന്നില്‍ വന്‍ കണ്ണികളാണ് ഉള്ളത്. അന്വേഷണം പൂര്‍ത്തിയാകും മുമ്പ് മുഖ്യമന്ത്രി ഇങ്ങനെ പറയുന്നത് ശരിയായില്ല. ഇരയായ കുട്ടികള്‍ മുന്നോട്ട് പരാതിയുമായി വരില്ല. വന്നാല്‍ ഇതല്ലേ അവസ്ഥ തങ്ങളുടെ കേസ് അട്ടിമറിക്കപ്പെട്ടുവെന്നും അവര്‍ പറഞ്ഞു. ഇങ്ങനെ ഒരു സംഭവം നടന്നാല്‍ കുട്ടിയെ സംരക്ഷിക്കുകയല്ലാതെ വിഷയം മുഴുവനായും മൂടിവെക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രിയില്‍ നിന്നും…
Read More14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചു ! സിപിഐ നേതാവിനെതിരേ കേസ്…
പാറശാലയില്‍ സിപിഐ നേതാവിനെതിരേ പീഡനപരാതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. സിപിഐ പ്രാദേശിക നേതാവായ ഷൈനുവിനെതിരേയാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പാറശാല പോലീസ് കേസ് എടുത്തു. പാറശാല ഉദിയിന്‍കുളങ്ങര സ്വദേശിയാണ് ഇദ്ദേഹം. 14 വയസില്‍ താഴെ പ്രായമുള്ള നാല് പെണ്‍കുട്ടികളെയാണ് ഇയാള്‍ പീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും ഒളിവില്‍ പോയതിനാല്‍ ഇയാളെ ഇതുവരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാള്‍ മുന്‍ സിപിഐ ലോക്കല്‍ കമ്മിറ്റിയംഗം കൂടിയാണ് പ്രതി.
Read Moreപോക്സോ കേസില്‍ പ്രതിയായ റിട്ട.എസ് ഐയെ അതിജീവിതയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി !
പോക്സോ കേസില്‍ പ്രതിയായ റിട്ട. എസ്.ഐയെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. പുറ്റെക്കാട് പീസ് നെറ്റില്‍ കെ. പി. ഉണ്ണി (57) ആണു മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, റിട്ട.എസ്ഐ ആയ ഉണ്ണിയെ 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസില്‍ കെ.പി ഉണ്ണിക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികളിലേക്ക് കടക്കാനാരിക്കെയാണ് പ്രതിയായ മുന്‍ എസ്.ഐയെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More11കാരിയെ നിരവധി തവണ പീഡിപ്പിച്ച് 58കാരന് ! പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പ്രതിയ്ക്ക് അയച്ചു കൊടുത്തത് അമ്മ…
കണ്ണൂരില്‍ പതിനൊന്നുകാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ 58കാരന് അറസ്റ്റില്‍. കാട്ടാമ്പള്ളി സ്വദേശി എം പി യഹിയ ആണ് പിടിയിലായത്. വ്യാപാരിയായ ഇയാള്‍ കുട്ടിയുടെ അമ്മയുമായുള്ള ബന്ധം മുതലെടുത്താണ് കുട്ടിയെ ചൂഷണം ചെയ്തത്. പോക്സോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. 2018 മുതല്‍ ഇയാള്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തു വരികയായിരുന്നു. കാറിലും വീട്ടിലും വെച്ച് ഇയാള്‍ പല തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. കുട്ടിയുടെ അമ്മ തന്നെയാണ് പ്രതിയ്ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത്. പതിനൊന്നുകാരിയുടെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും യഹിയയ്ക്ക് അയച്ചു നല്‍കിയതിനെതിരേ അമ്മയ്ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഈ സ്ത്രീ ഗള്‍ഫിലേക്ക് കടന്നുവെന്നാണ് വിവരം. പോലീസ് കേസെടുത്തതിനു പിന്നാലെ യഹിയ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് പോലീസില്‍ കീഴടങ്ങുകയായിരുന്നു.
Read More