സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തത് അന്വേഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ കൗമാരക്കാരന് പോക്സോ കേസില്‍ അറസ്റ്റിലായി. പത്തൊന്‍പതുകാരനായ പെരിയമ്പലം ചേലാട്ട് മണികണ്ഠനാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അശ്ലീലവീഡിയോയും ചിത്രങ്ങളും മൊബൈലില്‍ സൂക്ഷിച്ചതിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. സുഹൃത്തിന്റെ അറസ്റ്റ് അന്വേഷിക്കാന്‍ ബൈക്കിലെത്തിയ മണികണ്ഠനെ ഹെല്‍മെറ്റ് ഇല്ലാത്തതിനാല്‍ പോലീസ് അകത്തേക്ക് വിളിച്ച് ചോദ്യംചെയ്യുകയായിരുന്നു. സുഹൃത്ത് വിവിധ കേസുകളില്‍ ഉള്ളതിനാല്‍ മണികണ്ഠന്റെ ഫോണും പോലീസ് പരിശോധിച്ചു. അപ്പോഴാണ് ഫോണില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായുള്ള അശ്ലീലവീഡിയോയും ചിത്രങ്ങളും കണ്ടെത്തിയത്. തുടര്‍ന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Read MoreTag: pocso case
കോഴിക്കോട്ടെ എന്‍ട്രി ഹോമില്‍ നിന്ന് രക്ഷപ്പെട്ട പോക്സോ അതിജീവിതകളായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി ! വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും
കോഴിക്കോട് വെള്ളിമാടുകുന്ന് പോക്സോ കേസ് അതിജീവിതകളെ പാര്‍പ്പിക്കുന്ന എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെയും കണ്ടെത്തി. കോഴിക്കോട് നഗരത്തില്‍ വെച്ചാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ആണ് പെണ്‍കുട്ടികളെ എന്‍ട്രി ഹോമില്‍നിന്ന് കാണാതായത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വക്കേറ്റ് പി അബ്ദുല്‍ നാസര്‍ പറഞ്ഞിരുന്നു. സാമൂഹ്യനീതി കോംപ്ലക്സിലെ സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ജില്ലാ കളക്ടറോട് ഈയടുത്ത ദിവസം പോലും സംസാരിച്ചിരുന്നെന്നും സി ഡബ്ള്യു സി ചെയര്മാന് മാധ്യമങ്ങളോട് പറഞ്ഞു. എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളും കോഴിക്കോട് സ്വദേശികളാണെന്ന് മെഡിക്കല്‍ കോളജ് പോലീസ് വ്യക്തമാക്കിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ ആറ് പെണ്‍കുട്ടികളെ…
Read Moreവ്ളോഗര്‍ റിഫയുടെ മരണം ! വിവാഹിതയാകുമ്പോൾ റിഫയ്ക്ക് പതിനേഴ്സ് വയസ്; ഭര്‍ത്താവ് മെഹ്നു പോക്സോ കേസില്‍ അറസ്റ്റിൽ
സ്വന്തം ലേഖകന്‍കോഴിക്കോട്: വ്ളോഗറും ആല്‍ബം നടിയുമായ കോഴിക്കോട് കാക്കൂരിലെ റിഫ മെഹ്നു ദുബായിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസില്‍ ഭര്‍ത്താവ് മെഹ്നാസ് അറസ്റ്റില്‍. പതിനേഴ്് വയസുള്ള പെണ്‍കുട്ടിയെ വിവാഹം കഴിച്ച് പീഡിപ്പിച്ചതിനാണ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തത്. കാക്കൂര്‍ സിഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാസര്‍ഗോഡു നിന്നാണ് മെഹ്നാസിനെ അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കും. പിതാവ് പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെയാണ് റിഫയെ ദുബായ് ജാഹിലിയയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ജനുവരി അവസാനമാണ് റിഫ നാട്ടില്‍നിന്ന് ദുബായിലേക്ക് പോയത്. ദുബായ് കാരാമയില്‍ ഒരു പര്‍ദ ഷോപ്പിലായിരുന്നു ജോലി. തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട ദിവസം റിഫ നാട്ടിലേക്ക് വിളിച്ച് രണ്ടര വയസുള്ള മകനുമായും…
Read Moreപോക്സോ കേസില്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം ! 2016 മുതല്‍ ചികിത്സയിലാണെന്ന വാദം കോടതി അംഗീകരിച്ചു…
പോക്സോ കേസില്‍ നടന് ശ്രീജിത്ത് രവിയ്ക്ക് ജാമ്യം. ഫ്ളാറ്റിനു മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിനാണ് നടനെ അറസ്റ്റു ചെയ്തത്. ഇപ്പോള്‍ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ചികിത്സ ഉറപ്പാക്കുമെന്നു ശ്രീജിത്തിന്റെ പിതാവും ഭാര്യയും മജിസ്ട്രേട്ടിനു മുന്നില്‍ സത്യവാങ്മൂലം നല്‍കണമെന്ന വ്യവസ്ഥ ഉള്‍പ്പെടെ നല്‍കിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് ജാമ്യം അനുവദിച്ചത്. പെരുമാറ്റ വൈകല്യത്തിനു 2016 മുതല്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണെന്നതിന്റെ രേഖകള്‍ കോടതിയില്‍ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണു ജാമ്യം. പ്രതി കൃത്യം ആവര്‍ത്തിക്കാന്‍ ഇടയുള്ളതിനാല്‍ ജാമ്യം നല്കരുതെന്നു പ്രോസിക്യൂഷന് വാദിച്ചു. ആവര്‍ത്തിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ അപേക്ഷ നല്‍കാമെന്നു കോടതി വ്യക്തമാക്കി. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം തടയല്‍, പോക്സോ വകുപ്പുകള്‍ തുടങ്ങിയവ പ്രകാരമാണു നടനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ മാസം നാലിനു നടന്ന സംഭവത്തില്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ…
Read Moreപാലക്കാട് പോക്സോക്കേസ് ! 11കാരിയെ തട്ടിക്കൊണ്ടു പോയ അച്ഛനും അമ്മയും അറസ്റ്റില്‍; ഇവര്‍ക്കുണ്ടായിരുന്നത് ഗൂഢലക്ഷ്യങ്ങള്‍…
പാലക്കാട് പോക്സോ കേസില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയ അച്ഛനും അമ്മയും അറസ്റ്റില്‍. മുത്തശ്ശിയുടെ സംരക്ഷണത്തിലിരിക്കെയാണ് ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ചെറിയച്ഛന് മുഖ്യപ്രതിയായ കേസിലെ മൊഴി അനുകൂലമാക്കാനായിരുന്നു ഇവരുടെ തട്ടിക്കൊണ്ടുപോകല്‍. പാലക്കാടുനിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്തുള്ള ലോഡ്ജില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഒരുവര്‍ഷം മുന്‍പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കേസിന്റെ വിചാരണ 16-ാം തീയതി ആരംഭിക്കാനിരിക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്നും ഭയമാണെന്നും നേരത്തെ കുട്ടി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ സംരക്ഷണച്ചുമതല മുത്തശ്ശി ഉള്‍പ്പെടെയുള്ളവരെ ഏല്പിക്കുകയായിരുന്നു. പ്രതികള്‍ക്ക് അനുകൂല നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. അതിനാല്‍ തന്നെ കുട്ടിയുടെ സംരക്ഷണച്ചുമതല മാതാപിതാക്കള്‍ക്ക് ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. കേസിലെ പ്രതിയായ ചെറിയച്ഛനെ സംരക്ഷിക്കുന്ന നിലപാടാണ് മാതാപിതാക്കള്‍ സ്വീകരിച്ചിരുന്നത്. കുട്ടിയെ പാലക്കാട്ടുനിന്ന് തട്ടിക്കൊണ്ടുപോയപ്പോള്‍ മാതാപിതാക്കള്‍ അടക്കുള്ളവര്‍ ഉപദ്രവിച്ചിരുന്നെന്നും ബലംപ്രയോഗിച്ചിരുന്നെന്നും ദൃക്സാക്ഷികള്‍ അടക്കം മൊഴി നല്‍കിയിരുന്നു. കാണാതായതിന് പിന്നാലെ, കുട്ടി മാതാപിതാക്കള്‍ക്കൊപ്പം…
Read Moreപത്താം ക്ലാസുകാരനെ വിവാഹം കഴിച്ച അധ്യാപിക പോക്സോ കേസില്‍ അറസ്റ്റില്‍ ! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്കൂള്‍ അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി. അരിയല്ലൂര്‍ നല്ലൂര് ഗ്രാമത്തില്‍ നിന്നുള്ള 17 വയസ്സുകാരനെയാണു സ്കൂളില്‍ ട്രെയിനി അധ്യാപിക വിവാഹം കഴിച്ചത്. വീട്ടുകാരുടെ കടുത്ത എതിര്‍പ്പു വകവയ്ക്കാതെ കഴിഞ്ഞ ഒക്ടോബറില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ഇരുവരും വിവാഹിതരായി. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പു ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഇവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. സംഭവം വിവാദമായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. അന്വേഷണത്തിനൊടുവിലാണ് അധ്യാപികയ്ക്കെതിരെ പോക്സോ ചുമത്തി അറസ്റ്റു ചെയ്തത്.
Read Moreവിദ്യാര്‍ഥിനികളുടെ പരാതിയില്‍ മലപ്പുറത്ത് അധ്യാപകനെതിരേ പോക്സോ കേസ് ! പ്രതി പ്രമുഖ പാര്‍ട്ടിയുടെ നേതാവ്
മലപ്പുറത്ത് അധ്യാപകനെതിരെ പോക്സോ കേസ്. അധ്യാപകന് മോശമായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് ഇയാള്‍ക്കെതിരേ നിലമ്പൂര്‍ പോലീസ് പോക്സോ കേസെടുത്തിരിക്കുന്നത്. നിലമ്പൂര്‍ സഹകരണ കോളേജിലെ സെക്രട്ടറിയും അധ്യാപകനുമായ സുകുമാരനെതിരെയാണ് കേസ്. വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ രണ്ട് കേസുകളാണ് സുകുമാരനെതിരെ പോലീസ് എടുത്തിരിക്കുന്നത്. മലപ്പുറം എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം കൂടിയാണ് കേസില്‍ പ്രതിയായ സുകുമാരന്‍. സംഭവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റ് മുന്‍പാകെ വിദ്യാര്‍ത്ഥിനികള്‍ രഹസ്യ മൊഴി നല്കി നല്‍കിയിട്ടുണ്ട്.
Read Moreമകന് ചാരായം വാറ്റ് ഒറ്റി ! വയോധികയായ അമ്മയെ പോക്സോ കേസില്‍ കുടുക്കി അയല്‍ക്കാരിയുടെ പ്രതികാരം…
അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി വയോധികയെ പോക്സോ കേസില്‍ കുടുക്കിയെന്ന് പരാതി. പരാതിക്കാരിയുടെ മകനാണ് ഫാംഹൗസിലെ ചാരായവാറ്റ് എക്സൈസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പട്ടികജാതിക്കാരിയായ തനിക്ക് പോക്സോ കള്ളക്കേസില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് 73കാരിയായ ശ്രീമതി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. കുളത്തൂപ്പുഴയിലാണ് സംഭവം. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലാണ് ശ്രീമതിയെ തടവിലാക്കിയത്. സംഭവത്തെ കുറിച്ച് ശ്രീമതി പറയുന്നത് ഇങ്ങനെ… ‘വാക്സീന് സ്വീകരിച്ച് വീട്ടിലേക്ക് എത്തിയ തന്നെ ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം റിമാന്‍ഡ് ചെയ്തു. കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറയുന്നു. കേസില്‍ പുനരന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. തകര്‍ന്ന് വീഴാറായ വീട്ടില്‍…
Read Moreപോക്സോ കേസ് ! പത്തനംതിട്ടയില്‍ പീഡിപ്പിക്കപ്പെട്ട 16കാരി ജീവനൊടുക്കി…
പത്തനംതിട്ട കോന്നിയില്‍ പീഡിപ്പിക്കപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നു. പത്തനംതിട്ട പ്രമാടം കൈതക്കര സ്വദേശിയായ 15കാരിയാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ജൂലൈയിലാണ് പെണ്‍കുട്ടിയെ അയല്‍വാസി ലൈംഗികപീഡനത്തിനിരയാക്കിയത്. പോക്സോ കേസില്‍ പ്രതി തടവില്‍ കഴിയുകയാണ്.
Read Moreഡിഎന്‍എ ഫലം പീഡിപ്പിച്ചില്ലെന്നതിനുള്ള തെളിവല്ല ! ശ്രീനാഥ് ഇപ്പോഴും പോക്സോ കേസിലെ പ്രതിയെന്ന് പോലീസ് ! വിശദീകരണം ഇങ്ങനെ…
തെന്നല പോക്സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജ്ജിതമായ അന്വേഷണവുമായി പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത 18കാരന്റെ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായിരിക്കുകയാണ് ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായെന്ന് കരുതി ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂവെന്നും പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പോലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്കിയ രഹസ്യ മൊഴിയിലും തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ശ്രീനാഥ് ആണെന്ന് പെണ്‍കുട്ടി പറഞ്ഞെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
Read More