ഡിവൈഎഫ്ഐ നേതാവ് മുഖ്യപ്രതിയായ പോക്സോ കേസില്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരേ കൂട്ട അച്ചടക്ക നടപടിയുമാ നേതൃത്വം. വിളവൂര്‍ക്കല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി മലയം ബിജു ഉള്‍പ്പടെയുള്ളവര്‍ക്കു നേരെയാണ് നടപടി. മലയം ബിജുവിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. കൂടാതെ അച്ചടക്കനടപടി പ്രകാരം താക്കീതും നല്കി. രണ്ടു ലോക്കല്‍ കമ്മറ്റി അംഗങ്ങളോടും സമാനമായ താക്കീത് നടപടി സ്വീകരിച്ചു. ലോക്കല്‍ കമ്മറ്റി അംഗം ജെ.എസ്. രഞ്ജിത്തിനെ തരംതാഴ്ത്തി. പോക്സോ കേസില്‍ പ്രതിയായ ഡി.വൈ.എഫ്.ഐ. നേതാവി് ജിനേഷിനെതിരെ മുമ്പും സമാനമായ പരാതികളുണ്ടായിട്ടും നടപടി എടുക്കാതെയിരുന്ന സാഹചര്യത്തിലാണ് അച്ചടക്ക നടപടി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടേതുള്‍പ്പെടെ മുപ്പതോളം സ്ത്രീകളുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന വീഡിയോ ഇയാളുടെ ഫോണില്‍ പോലീസ് കണ്ടെത്തിയിരുന്നു. പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. കത്തി, കഠാര, വാള് തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്നാണ്…
Read MoreTag: pocso
20 വയസുള്ള ആണ്‍സുഹൃത്തിനു വേണ്ടി പതിനേഴുകാരി വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 1.9 കിലോ സ്വര്‍ണം ! പത്താംക്ലാസ് മുതല്‍ ഡേറ്റിംഗില്‍…
ആണ്‍സുഹൃത്തിനു വേണ്ടി 17കാരി പെണ്‍കുട്ടി വീട്ടില്‍ നിന്നും മോഷ്ടിച്ചത് 1.9 കിലോ ഗ്രാം സ്വര്‍ണ്ണവും 5 കിലോ ഗ്രാം വെള്ളിയും. ഇതു കൂടാതെ പണവും കാമുകനു നല്കി. വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും വെള്ളിയും നഷ്ടപ്പെട്ടതറിഞ്ഞ് പിതാവ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്. 20കാരനായ ആണ്‍സുഹൃത്ത് തന്നെ ബ്ലാക്മെയില്‍ ചെയ്ത് സ്വര്‍ണ്ണവും വെള്ളിയും തട്ടിയെടുക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പിതാവിനോട് പറഞ്ഞു. തുടര്‍ന്ന് പിതാവ് ബ്യാതരായണപുര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. ഇതേത്തുടര്‍ന്ന് 20കാരനായ ബി കോം വിദ്യാര്‍ഥിയെ പോലീസ് പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്തു. 45കാരനായ പെണ്‍കുട്ടിയുടെ പിതാവ് സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ആയിരുന്നു. 2018ല്‍ അദ്ദേഹത്തിന്റെ പിതാവും 2021ല്‍ ഭാര്യയും മരിച്ചിരുന്നു. ഇതില്‍ മാനസികമായി തളര്ന്നതിനാല് വീട്ടില്‍ ഉണ്ടായിരുന്ന ആഭരണങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ പറ്റിയിരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു. ജൂലൈയില്‍…
Read Moreഒന്‍പതു വയസുകാരന് മൂത്രം ഒഴിക്കുന്ന ദൃശ്യങ്ങള്‍ ഗ്രൂപ്പില്‍ പങ്കുവെച്ചു ! ഹൗസിംഗ് സൊസൈറ്റി അംഗങ്ങള്‍ക്കെതിരെ പോക്സോ കേസ്…
ഒന്‍പതു വയസുള്ള കുട്ടി മൂത്രം ഒഴിക്കുന്നതിന്റെ ദൃശ്യം പ്രചരിപ്പിച്ചതിന് രണ്ട് ഹൗസിംഗ് സൊസൈറ്റി അംഗങ്ങള്‍ക്കെതിരേ പോക്സോ കേസ് എടുത്തു. കെട്ടിടത്തിന്റെ കോണിപ്പടിയില്‍ കുട്ടി മൂത്രം ഒഴിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ഹൗസിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയും മറ്റൊരു അംഗവും പ്രചരിപ്പിച്ചത്. താമസക്കാരുടെ ഗ്രൂപ്പിലാണ് ഇവര്‍ ഈ വീഡിയോ പങ്കുവെച്ചത്. മുംബൈ മുളുന്തിലെ ഹൗസിംഗ് സൊസൈറ്റിയിലാണ് സംഭവം. വീഡിയോ പ്രചരിപ്പിച്ചതിനെതിരേ കുട്ടിയുടെ അമ്മയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞാഴ്ച കേസില്‍ ഇരുവരും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കുട്ടി മൂത്രം ഒഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇരുവരും പ്രചരിപ്പിച്ചതെന്ന് പോലീസ് പറയുന്നു. സൊസൈറ്റിയിലെ താമസക്കാരുടെ ഗ്രൂപ്പിലാണ് ഇത് പങ്കുവെച്ചത്. കുട്ടിയുടെ സ്വകാര്യത ലംഘിച്ചതിനും പൊതുജനമധ്യത്തില്‍ അപമാനിച്ചതിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്. നിലവില്‍ പോലീസ് കേസ് അന്വേഷിച്ച് വരികയാണ്.
Read Moreബംഗാളിലെ ഗ്രാമപ്രധാനിയുടെ മകളെ കേരളത്തിലേക്ക് തട്ടിക്കൊണ്ടു വന്ന് 22കാരന് ! കുടുസുമുറിയില്‍ 17കാരിയെ പൂട്ടിയിട്ടത് ഏഴു ദിവസം…
പശ്ചിമബംഗാളില്‍ നിന്ന് പതിനേഴുകാരിയെ കടത്തിക്കൊണ്ടു വന്ന് കുടുസുമുറിയില്‍ ഒരാഴ്ചയോളം യുവാവ് പൂട്ടിയിട്ടു. ബംഗാളിലെ ഒരു ഗ്രാമപ്രധാനിയുടെ മകളാണ് പെണ്‍കുട്ടി. ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു വന്ന പോക്സോ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഇതുവരെ പോലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല. ഈ കാര്യത്തില്‍ പോലീസ് പ്രതികരിക്കാനും തയ്യാറായില്ല. ഓമല്ലൂരിലെ ഇരുമ്പുകടയിലെ ജോലിക്കാരനായ പശ്ചിമബംഗാള്‍ സ്വദേശി ബിമല്‍ നാഗ് ബന്‍സിയുടെ (22) താമസസ്ഥലത്തുനിന്നാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. അഞ്ചുദിവസം മുമ്പ് കടയില്‍ ജോലിക്ക് കയറിയ യുവാവ് രാവിലെ മുറി പൂട്ടി താക്കോലുമായി പോകുകയും രാത്രി മടങ്ങിവന്ന് ടെറസില്‍ പോയി ഭക്ഷണം പാകം ചെയ്ത് കുട്ടിക്ക് നല്‍കുകയുമായിരുന്നു. പ്രണയത്തിലായിരുന്ന ഇവര്‍ ജൂലായ് 22നാണ് നാട്ടില്‍ നിന്നു കടന്നതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയെ…
Read Moreപരാതി നല്കിയ കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു ! പോക്സോ കേസില്‍ അറസ്റ്റു ചെയ്ത യുവാവ് താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് കുറിപ്പെഴുതിയ ശേഷം തൂങ്ങിമരിച്ചു…
പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത യുവാവ് തൂങ്ങിമരിച്ചു. ചാമക്കാല മതിലകം കൊടുങ്ങൂക്കാരന്‍ സഹദ് (26) വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. നിരപരാധിയാണെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിനു ശേഷമാണ് ഫഹദ് ജീവനൊടുക്കിയത്. ഇന്നലെ വൈകീട്ടോടെ സഹദിനെ മുറിക്കകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഡിസംബറില്‍ പോക്സോ കേസില്‍ പ്രതിയായി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്നു സഹദ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യത്തില്‍ ഇറങ്ങിയത്. സഹദിന്റെ ഫേസ്ബുക്ക് കുറിപ്പ്… പോക്സോ, ബലാത്സംഗം ഇതിലൊന്നും ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ട് വര്‍ഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോര്‍ച്ചര്‍ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഓകെ ആയ ശേഷം വീണ്ടും വന്നു. എന്റെ വീട്ടില്‍ വന്നു ഞാനാ കുട്ടിയുടെ കാല് പിടിച്ചു. വീട്ടില്‍ ഉമ്മാനോടും വാപ്പാനോടും മിണ്ടാറില്ല. ചൈല്‍ഡ്ഹുഡ്…
Read Moreഒരു പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് പറയുന്നത് എങ്ങനെ പോക്സോ കുറ്റമാവും ! കോടതി ചോദിക്കുന്നത് ഇങ്ങനെ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ‘ഐ ലവ് യു’ എന്ന് ഒരു തവണ പറഞ്ഞാല്‍ അത് പോക്സോ കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് കോടതി. ഗ്രേറ്റര്‍ മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 17കാരിയായ പെണ്‍കുട്ടിയോട് ഒരു തവണ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ 23കാരന് എതിരായ പോക്സോ കേസ് റദ്ദാക്കിക്കൊണ്ട് സ്പെഷ്യല്‍ ജഡ്ജി കല്പന പാട്ടീലാണ് വിധി പ്രസ്താവിച്ചത്. ഒരു തവണ ഐലവ്യു എന്നു പറയുന്നത് പോക്സോ നിയമ പ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. അയല്‍വാസിയായ യുവാവിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവാവിന് എതിരെ പോക്സോ നിയമത്തിലെ 12ാം വകുപ്പ് പ്രകാരവും, ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 506 വകുപ്പുകള്‍ പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. വീടിന് അടുത്തുള്ള പൊതു ശുചിമുറി ഉപയോഗിക്കാന്‍ പെണ്‍കുട്ടി പോയപ്പോഴാണ് യുവാവ് തന്റെ പ്രണയം പറഞ്ഞത്.…
Read Moreപെണ്‍കുട്ടികളെ കാണാതായ കേസ് ! പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ‘കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന’ പ്രതിയെ പോലീസ് പൊക്കി…
വെള്ളിമാടുകുന്നിലെ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായ കേസില്‍ അറസ്റ്റിലായ ശേഷം പോലീസ് സ്റ്റേഷനില്‍ നിന്നും ഓടിരക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി. കേസില്‍ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന് റാഫിയാണ് സ്റ്റേഷന്റെ പിറകുവശത്തിലൂടെ മുങ്ങിയത്. പിന്നീട് പോലീസ് നടത്തിയ തിരിച്ചലിനൊടുവില്‍ ലോ കോളേജ് പരിസരത്ത് നിന്നാണ് ഫെബിനെ പിടികൂടിയത്. അവിടെയുള്ള ഒരു കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു ഇയാള്‍. ഇയാളെ സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ കൊല്ലം സ്വദേശി ടോം തോമസ് സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നു. സ്റ്റേഷന്റെ പുറത്ത് കാടുമൂടിയ സ്ഥലത്തും നിര്‍മാണം നടക്കുന്ന കെട്ടിടത്തിലും ഫെബിന് റാഫിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായിരുന്നില്ല. കോഴിക്കോട് നഗരത്തിലേക്കും പരിശോധന വ്യാപിപ്പിച്ചിരുന്നു. ബെംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്കൊപ്പം ഹോട്ടലില്‍ മുറിയെടുക്കുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. യുവാക്കള്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തിയിരുന്നു. പോക്സോ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടും ചേര്‍ത്താണ് കേസ്…
Read Moreമൂന്നു വിവാഹം കഴിച്ചിട്ടും കുട്ടികളില്ല ! നാലാമത് വിവാഹം ചെയ്തത് 13കാരിയെ; പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ യുവാവ് പിടിയില്‍…
ആദ്യ മൂന്ന് വിവാഹബന്ധങ്ങളിലും കുട്ടികളില്ലായിരുന്നതോടെ 13കാരിയെ കല്യാണം കഴിക്കുകയും ഗര്‍ഭിണിയാക്കുകയും ചെയ്ത സര്‍ക്കാര്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലെ ജയംകൊണ്ടത്തുനടന്ന സംഭവം പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പുറത്തറിഞ്ഞത്. സംഭവത്തില്‍ ജയംകൊണ്ടം ബസ് ഡിപ്പോയിലെ ഡ്രൈവര്‍ പെരിയകറുക്കൈ സ്വദേശി ആര്. രാധാകൃഷ്ണന് (40), വിവാഹത്തിന് കൂട്ടുനിന്നതിന് പെണ്‍കുട്ടിയുടെ അമ്മ എന്നിവരെ ജയംകൊണ്ടം ഓള് വുമന്‍ പോലീസ് അറസ്റ്റുചെയ്തു. രാധാകൃഷ്ണന്റെ അമ്മ രുക്മിണിയെ അന്വേഷിച്ചുവരുകയാണെന്നും പോലീസ് അറിയിച്ചു. മുമ്പ് മൂന്നുതവണ വിവാഹം ചെയ്തിട്ടുള്ള രാധാകൃഷ്ണന് കുട്ടികളില്ലാത്തതിനാല്‍ ഭാര്യമാരെ ഉപേക്ഷിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനിടയിലാണ് കടലൂര്‍ സ്വദേശിനിയായ കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായത്. അങ്ങനെ അവരുടെ ഇളയമകളായ പതിമൂന്നുകാരിയുമായി രാധാകൃഷ്ണന് വിവാഹം ഉറപ്പിച്ചു. സ്കൂള്‍വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ എതിര്‍പ്പു വകവെക്കാതെ രാധാകൃഷ്ണന്റെയും പെണ്‍കുട്ടിയുടെയും അമ്മമാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍വെച്ച് വിവാഹം നടത്തി. വൈകാതെ പെണ്‍കുട്ടി ഗര്‍ഭിണിയായി. അതോടെ നാട്ടുകാരില്‍ ചിലര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു.…
Read Moreപെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി ! അധ്യാപകനെതിരേ പോക്സോ കേസ്…
കണ്ണൂര്‍ പിണറായിയില്‍ സ്കൂള്‍ അധ്യാപകനെതിരേ പോക്സോ കേസ്. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ തന്നെയാണ് സംഭവം. പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്കു സമീപത്ത് ഒളിച്ചു നിന്ന് ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയെന്നാണ് കേസ്.നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
Read Moreവദന സുരതം പോക്സോ നിയമപ്രകാരം കടുത്ത ലൈംഗികകുറ്റമല്ല ! വിചിത്രവാദവുമായി അലഹബാദ് ഹൈക്കോടതി
പ്രായപൂര്‍ത്തി ആകാത്തവരെക്കൊണ്ട് ഓറല്‍ സെക്സ് (വദന സുരതം) ചെയ്യിക്കുന്നത് പോക്സോ നിയമത്തിന്റെ പരിധിയില്‍ വരുന്ന കടുത്ത ലൈംഗിക കുറ്റമല്ലെന്ന വിചിത്രമായ പരാമര്‍ശവുമായി അലഹബാദ് ഹൈക്കോടതി. 10 വയസുകാരനെ സമാനരീതിയില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ വിചിത്ര പരാമര്‍ശം. കേസില്‍ പ്രതിയ്ക്ക് നല്കിയ 10 വര്‍ഷം തടവ് ഹൈക്കോടതി ഏഴു വര്‍ഷമായി കുറക്കുകയും ചെയ്തു. പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം വദന സുരതം പെനട്രേറ്റീവ് ലൈംഗിക പീഡനത്തില്‍ ഉള്‍പ്പെടുത്തുമെങ്കിലും ആറാം വകുപ്പ് പ്രകാരം ശിക്ഷ വിധിക്കാവുന്ന കടുത്ത ലൈംഗിക പീഡനമായി കണക്കാക്കാനാകില്ല എന്നാണ് അലഹബാദ് ഹൈക്കോടതി വ്യക്തമാക്കിയത്. 2018ല്‍ ഝാന്‍സി കോടതിയാണ് പ്രതിയ്ക്ക് 10 വര്‍ഷം തടവ് വിധിച്ചത്. പോക്സോ, ഐപിസി 377, 507 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. ഇതിനെതിരെ പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Read More