തിരുവനന്തപുരത്ത് 17കാരന്‍ സഹപാഠികളായ വിദ്യാര്‍ഥികളുടെയും അധ്യാപികമാരുടെയും ചിത്രം ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റില്‍ നമ്പര്‍ സഹിതം പോസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ പോലീസ്. മൂന്നു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന ജുവനൈല്‍ കേസുകളില്‍ കുറ്റാരോപിതരെ കസ്റ്റഡിയിലെടുക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പയ്യന്റെ അറസ്റ്റ് ഒഴിവാക്കിയത്. പോക്‌സോ കേസ് എടുക്കേണ്ട കുറ്റം ചെയ്ത 17കാരനെ ജുവനൈല്‍ നിയമത്തിന്റെ ആനുകൂല്യത്തില്‍ വെറുതെ വിടുന്നതിനെതിരേ വ്യാപകമായി അമര്‍ഷമുയരുന്നുണ്ട്. വെറും പിഴ ശിക്ഷ മാത്രം ലഭിക്കാവുന്ന കേസാണിതെന്നാണ് പോലീസ് പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയായതിനാല്‍ യാതൊരു വിവരവും പുറത്തു വിടില്ല. അതിനാല്‍ തന്നെ ഏതോ ഒരു ഉന്നതന്റെ മകനാണ് പ്രതിയെന്ന സംശയം ബലപ്പെടുകയാണ്. ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത കൗമാരക്കാരനെ ഇന്നലെ തന്നെ ഉപദേശം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ഥിനികളെയും അധ്യാപകരെയും അപകീര്‍ത്തിപ്പെടുത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ സൈബര്‍ പോലീസ് അറസ്റ്റു…
Read MoreTag: pocso
വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ! മോന്‍സന്‍ മാവുങ്കലിനെതിരേ പോക്‌സോ കേസും…
പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിനെതിരേ പോക്‌സോ കേസും. വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. മോന്‍സന്റെ ജോലിക്കാരന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചുവെന്നാണ് പരാതി. 2019ലാണ് പീഡനം നടന്നതെന്നും പരാതിയില്‍ പറയുന്നു. കൊച്ചി നോര്‍ത്ത് പോലീസ് കേസെടുത്ത് ക്രൈംബ്രാഞ്ചിന് കൈമാറി. വ്യാജ രേഖകള്‍ ചമച്ച കേസില്‍ മോന്‍സനെതിരേ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.
Read Moreകോടതിക്കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച് പോക്‌സോ കേസ് പ്രതി; മധ്യവയസ്‌കനായ ഇയാള്‍ക്കെതിരേ കൂടുതല്‍ പരാതികള്‍…
പോക്‌സോക്കേസില്‍ പിടിയിലായ പ്രതി കോടതിയുടെ മൂന്നാം നിലയില്‍ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എടവണ്ണ കിഴക്കേചാത്തല്ലൂര്‍ സ്വദേശി ആലിക്കുട്ടി (56) എന്നയാളാണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ചാത്തല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ മഞ്ചേരി പോക്‌സോ പ്രത്യേക കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നതായിരുന്നു. കോഴിക്കോട് ജില്ലയിലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായിരുന്ന പ്രതിയെ എടവണ്ണയിലെ കേസില്‍ ഹാജരാക്കാനാണ് കൊണ്ടുവന്നത്. ഒരു പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നേരിടുകയായിരുന്ന പ്രതിക്കെതിരെ കഴിഞ്ഞ ദിവസം മറ്റു രണ്ടുപേര്‍ കൂടി പരാതി നല്‍കിയിട്ടുണ്ട്.
Read Moreരാത്രി വീട്ടില്‍ കിടന്നുറങ്ങിയ പെണ്‍കുട്ടിയ്ക്ക് യുവാവ് കിടക്കപ്പൊറുതി കൊടുത്തില്ല ! പെണ്‍കുട്ടിയെ ചാറ്റിംഗിലൂടെ വശീകരിച്ച് ബസ് സ്റ്റോപ്പിലെത്തിച്ചു; ഒടുവില്‍ സംഭവിച്ചതോ…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിംഗിലൂടെ വശീകരിച്ച് പാതിരാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയയാളെ പോക്‌സോ നിയമപ്രകാരം കൊളത്തൂര്‍ പോലീസ് അറസ്റ്റുചെയ്തു. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ(21)യെയാണ് കൊളത്തൂര്‍ സി.ഐ. പി.എം. ഷമീര്‍ അറസ്റ്റുചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി ചാറ്റിങ്ങിലേര്‍പ്പെട്ടത്. ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് രാത്രിയില്‍ പുറത്തുവരാന്‍ മുസ്തഫ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. വീട്ടില്‍ വിരുന്നിനുവന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പം പാതിരാത്രിയില്‍ കുട്ടി ഇറങ്ങിപ്പോകുകയായിരുന്നു. രാത്രി ശൗചാലയത്തില്‍പ്പോവാന്‍ എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയില്‍ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇവരെ കണ്ടെത്തിയത്. കുട്ടികളെ തിരയുന്നുണ്ടെന്ന് മനസ്സിലാക്കിയ മുസ്തഫ ഉടനെ മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുസ്തഫയ്ക്കെതിരേ കേസെടുത്തത്. ഇയാളെ മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി.
Read Moreപോലീസുകാര്‍ക്ക് എന്തും ആകാമോ ? പോക്‌സോ കേസില്‍ പ്രതിയാക്കുമെന്നു പറഞ്ഞ് പോലീസുകാരന്‍ യുവാവില്‍ നിന്നു പലപ്പോഴായി പണംതട്ടി; ഒടുവില്‍ കുടുങ്ങിയതിങ്ങനെ…
ഇല്ലാത്ത പോക്‌സോ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് നിരന്തരം പണം തട്ടിയ പോലീസുകാരന്‍ വിജിലന്‍സിന്റെ പിടിയില്‍. 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഷൊര്‍ണൂര്‍ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കരുനാഗപ്പള്ളി പൂതന്‍തറ കല്ലാശ്ശേരി എ.വിനോദ് (46) ആണ് വിജിലന്‍സിന്റെ പിടിയിലായത്. ഇടനിലക്കാരനായ മുണ്ടായ മമ്മള്ളിക്കുന്നത്ത് സുബി എന്ന ഉണ്ണിക്കൃഷ്ണനെയും (36) അറസ്റ്റ് ചെയ്തു. വാടാനാംകുറുശ്ശി സ്വദേശി ബിനോയിയുടെ പരാതിയനുസരിച്ചാണു വിജിലന്‍സ് എത്തിയതും വിനോദിനെയും ഉണ്ണികൃഷ്ണനെയും കയ്യോടെ പൊക്കിയതും. കഴിഞ്ഞ മാസം ഷൊര്‍ണൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ പോക്സോ കേസില്‍ ബിനോയിയെ സംശയിക്കുന്നതായി അറിയിച്ച ശേഷം കേസില്‍ നിന്നും തലയൂരാന്‍ പലപ്പോഴായി പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സിഐയും എസ്ഐയും ബിനോയിയെ സംശയിക്കുന്നതായി പറഞ്ഞായിരുന്നു വിനോദും സുബിയും സമീപിച്ചത്. ഇതോടെ പരിഭ്രാന്തനായ യുവാവിനെ വിരട്ടിയ വിനോദും സുബിയും കാര്യങ്ങള്‍…
Read Moreരഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ട 15കാരനെയും കൊണ്ട് ആശുപത്രിയിലെത്തിയ മാതാപിതാക്കള്‍ വിവരമറിഞ്ഞ് ഞെട്ടി ! 21കാരി കൗമാരക്കാരനെ ലൈംഗികമായി ഉപയോഗിച്ചത് നിരവധി തവണ;മൂന്നാറില്‍ നടന്ന സംഭവമിങ്ങനെ…
സംസ്ഥാനത്ത് പോക്‌സോ കേസുകള്‍ അനുദിനം വര്‍ധിക്കുകയാണ്. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും രക്ഷയില്ലാതെ വന്നിരിക്കുകയാണ്. അടുത്തിടെയായി പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ യുവതികള്‍ പീഡിപ്പിക്കുന്ന സംഭവം കേരളത്തില്‍ വര്‍ധിച്ചു വരികയാണ്. അടുത്തിടെ കോഴിക്കോട്ടും കൊച്ചിയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഇപ്പോള്‍ മൂന്നാറിലും ഇത് സംഭവിച്ചിരിക്കുകയാണ്. ആണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതിന് മൂന്നാര്‍ പോലീസ് കേസെടുത്തത് ഇരുപത്തിയൊന്നുകാരിയായ യുവതിക്കെതിരെ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിനിയായിയായ ഇരുപത്തൊന്നുകാരിയാണ് ലക്ഷ്മി സ്വദേശിയും ബന്ധുവും കൂടിയായ പതിനഞ്ചുവയസ്സുകാരനെ പീഡിപ്പിച്ചത്. തമിഴ്നാട്ടില്‍നിന്ന് ഒരാഴ്ച മുന്‍പാണ് യുവതി ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിക്ക് കഴിഞ്ഞ ദിവസം രഹസ്യഭാഗത്തും വേദന കലശലായി. ഇതോടെ അച്ഛനമ്മമാരോട് കുട്ടി വിവരം പറഞ്ഞു. ഇരുവരും ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. തന്നെ യുവതി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നാണ് ആണ്‍കുട്ടി…
Read Moreകുറ്റം ചെയ്തിട്ട് വിദേശത്തേക്ക് മുങ്ങിയാലും ഇനി രക്ഷയില്ല ! 13കാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതിയെ മെറിന്‍ ജോസഫ് ഐപിഎസ് സൗദിയിലെത്തി പൊക്കി; ചരിത്രത്തില്‍ ഇടംപിടിച്ച ദൗത്യം ഇങ്ങനെ…
നാട്ടില്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ട് വിദേശത്തേക്ക് മുങ്ങി രക്ഷപ്പെടുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അതൊക്കെ പഴങ്കഥയാവുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം സൗദിയിലെ റിയാദിലേക്ക് മുങ്ങിയ മലയാളി യുവാവിനെ ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തു. ഇയാളെ സൗദി ഇന്ത്യക്ക് കൈമാറും. ഈ ദൗത്യത്തിന് ചുമതല കിട്ടിയതാകട്ടെ മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിനും. കൊല്ലം പൊലീസ് കമ്മീഷണറായ മെറിനാണ് ഓച്ചിറ സ്വദേശിയായ സുനില്‍കുമാര്‍ ഭദ്രനെ പിടികൂടി നാട്ടിലേക്ക് കൊണ്ടുവന്നത്.തീവ്രവാദം, കൊലപാതകം തുടങ്ങിയ കേസുകളിലെ പ്രതികളെ ഇതിന് മുമ്പ് ഇന്റര്‍പോള്‍ കസ്റ്റഡിയിലെടുത്ത് ഇന്ത്യക്ക് കൈമാറിയിട്ടുണ്ടെങ്കിലും പോക്‌സോ കേസില്‍ ഇതാദ്യമാണ്. 2010 ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. ആ കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പൊലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം…
Read Moreഒരു റൗണ്ടടിച്ചു വരാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോയത് കൊടുംകാട്ടിലേക്ക് !പെട്ടുപോയെന്ന് പതിനേഴുകാരി; 20-ാം വയസ്സില്‍ അച്ഛനായ ടാര്‍സന്‍ അപ്പുവിന് ഇനി ജയിലില്‍ കിടന്ന് അഭ്യാസം കാട്ടാം…
കുമളി: 17കാരിയുമായി 23 ദിവസം ഇലവീഴാപൂഞ്ചിറയിലെ വനത്തില്‍ കഴിഞ്ഞ ടാര്‍സന്‍ അപ്പു എന്നറിയിപ്പെടുന്ന ജോര്‍ജ്ജ് എന്ന ഇരുപത്തിയൊന്നുകാരന്‍ ഒരുവയസ്സുള്ള കുട്ടിയുടെ പിതാവ്. കുമളി സ്വദേശിനിയായ 17 കാരിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പിതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാട്ടില്‍ ഒപ്പം കഴിഞ്ഞ 17കാരി അപ്പുവിനെ തള്ളിപ്പറഞ്ഞതോടെ ടാര്‍സന് ഇനി കുറേക്കാലം ജയിലില്‍ കഴിയുകയും ചെയ്യാം. പോക്സോ കേസ് ആയതുകൊണ്ടാണ് ഇത്. കുട്ടിയുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിനായി സ്വന്തം വീട്ടില്‍ കഴിയുന്ന കുട്ടിയുടെ അമ്മ ജോര്‍ജ്ജിനെ വിളിച്ചിരുന്നെന്നും എത്താമെന്ന് ജോര്‍ജ്ജ് ഇവര്‍ക്ക് ഉറപ്പുനല്‍കിയിരുന്നെന്നും പോലീസ് പറയുന്നു. എന്നാല്‍ രണ്ടുദിവസം മുമ്പെ ഇയാള്‍ കാമുകിയുമായി കാടുകയറുകയായിരുന്നു. മുട്ടം കോളപ്ര ഭാഗത്താണ് കുട്ടിയുടെ മാതാവ് താമസിക്കുന്നതെന്നും ഇവര്‍ക്ക് ജോര്‍ജ്ജിനേക്കാള്‍ പ്രായമുണ്ടെന്നും മറ്റുമുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന് വ്യക്തമായതോടെ ജോര്‍ജ്ജിനെതിരെ ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയും കേസ്…
Read Moreകുട്ടികളുടെ പോണ്‍ദൃശ്യങ്ങള്‍ കണ്ടാലും മൊബൈലില്‍ സൂക്ഷിച്ചാലും ഇനി അകത്താകും ! പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ഉറച്ച് കേന്ദ്രം; പീഡോഫൈലുകളുടെ അന്തകനാകുന്ന നിയമം ഇങ്ങനെ…
ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാക്രമണങ്ങള്‍ രാജ്യത്ത് നാള്‍ക്കുനാള്‍ വര്‍ധിച്ചു വരികയാണ്. കുട്ടികളുടെ ലൈംഗിക വീഡിയോകള്‍ മൊബൈലില്‍ സൂക്ഷിച്ച് കാണുന്ന വൈകൃതമുള്ളവരാണ് കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാക്രമണം നടത്തുന്നവരിലേറെയും. ഇത്തരക്കാരെ പൂട്ടുന്നതിനുള്ള കടുത്ത ഭേദഗതി പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സസ് ആക്ടി(പോക്‌സോ)ല്‍ വരുത്തുന്നതിനായി കേന്ദ്രഗവണ്‍മെന്റ് അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുകയാണ്. ഇത് പ്രകാരം കുട്ടികളുടെ ലൈംഗിക വീഡിയോ മൊബൈലില്‍ സൂക്ഷിച്ചാലും കണ്ടാലും അഞ്ച് വര്‍ഷം വരെ ജാമ്യം ഇല്ലാതെ അകത്ത് കിടക്കേണ്ടി വരും. കുട്ടികളുടെ സുരക്ഷക്കായാണ് പോക്‌സോ നിയമത്തില്‍ ഇത്തരത്തില്‍ ഭേദഗതി വരുത്താന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. കുട്ടികളെ കുറിച്ച് മോശമായി ചിന്തിക്കുന്നവനെ പോലും അകത്തിടുന്ന ഉറച്ച നിയമം ഇത്തരത്തിലാണ് നടപ്പിലാക്കാന്‍ പോകുന്നത്. കുട്ടികളുടെ പോണോഗ്രാഫിക്ക് മെറ്റീരിയലുകള്‍ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും കാണുകയും സൂക്ഷിക്കുകയും ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നവരെല്ലാം പുതിയ നിയമത്തില്‍ കുടുങ്ങുമെന്നുറപ്പാണ്. ഇത്തരം കുറ്റങ്ങള്‍ ചെയ്ത്…
Read Moreറിയാലിറ്റി ഷോയ്ക്കിടെ പെണ്‍കുട്ടിയെ ചുംബിച്ച ഗായകന്‍ പാപോണിന് കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറലാവുന്നു…
റിയാലിറ്റി ഷോയ്ക്കിടെ കൊച്ചുപെണ്‍കുട്ടിയെ അവളുടെ അനുവാദം കൂടാതെ ചുംബിച്ചുവെന്ന ആരോപണത്തില്‍ ഗായകന്‍ പാപോണിനെതിരേ പോക്‌സോ കേസ്. പാപോണിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ചുംബിക്കുന്ന ദൃശ്യമുള്ളത്. പാപോണ്‍ ജഡ്ജായ വോയ്‌സ് ഓഫ് ഇന്ത്യ കിഡ്‌സ് റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവം. പാപോണ്‍ എന്ന പേരില്‍ സ്റ്റേജ് ഷോകളിലൂടെ പ്രശസ്തനായ ഇയാളുടെ യഥാര്‍ഥ നാമം അംഗരാഗ് മഹന്ത എന്നാണ്. റിയാലിറ്റി ഷോയിലെ മത്സരാര്‍ഥിയായ പെണ്‍കുട്ടിയെയാണ് പാപോണ്‍ ചുംബിച്ചത്. സംഭവം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പാപോണിനെതിരേ നടപടി ആവശ്യപ്പെട്ട് സുപ്രിം കോടതിയെ അഭിഭാഷകനായ രുണ ഭയന്‍ ദേശീയ ബാലാവകാശ കമീഷനെ സമീപിച്ചത്. പാപോണിന്റെ നടപടി തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും റിയാലിറ്റിഷോകളില്‍ പങ്കെടുക്കുന്ന കൊച്ചു പെണ്‍കുട്ടികളുടെ സുരക്ഷയില്‍ തനിക്ക് ആശങ്കയുണ്ടെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. പാപോണിനെതിരേ പോക്‌സോ ചുമത്തിയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
Read More