സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഒരു കവി കൂടിയാണ്. ഇതിനോടകം നിരവധി കവിതകള്‍ മന്ത്രിയുടെ തൂലികയില്‍ വിരിഞ്ഞിട്ടുണ്ട്. നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ക്കിടയിലും കവിത എഴുതാന്‍ സാധിക്കുന്ന സുധാകരന്‍ ഒരു അതുല്യ പ്രതിഭയാണെന്നാണ് ആരാധകപക്ഷം. മന്ത്രിയുടെ പുതിയ കവിതയും ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. ‘ശിരസില്‍ കൊഞ്ചു ഹൃദയം’ എന്ന അദ്ദേഹത്തിന്റെ ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത ഒരു കവിത, പ്രസിദ്ധപ്പെടുത്തിയതിന്റെ പേപ്പര്‍ കട്ടിങ് വൈറലാവുകയായിരുന്നു. ‘കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചുപോലെന്‍ ഹൃദയം’എന്ന് തുടങ്ങുന്ന ഈ കവിതയില്‍ കവി, ശിരസ്സില്‍ ഹൃദയമേന്തി നടക്കുന്ന കൊഞ്ചിനോട് ഉപമിക്കുന്നത് അവനവനെത്തന്നെയാണ്. നാട്ടുകാര്‍ വറുത്തുകോരുന്ന, പച്ചമാങ്ങാ കൂട്ടി ഭുജിക്കുന്ന, കടലിന്റെ മക്കളായി ജനിച്ചിട്ടും മര്‍ത്യന്ന് ചുട്ടുപൊടിച്ചു തിന്നുവാന്‍ ഇരയാകുന്ന കൊഞ്ചിന്റെ ദുര്‍വിധിയില്‍ കവി വരച്ചു വെക്കുന്നത് അവനവന്റെ നിസ്സഹായതകള്‍ തന്നെയാണ്. ലോക്ക്ഡൗണ്‍ സമയത്ത് കൊറോണ കവിതയും മന്ത്രി രചിച്ചിരുന്നു. ഇതു കൂടാതെ ആരാണ് നീ ഒബാമ, ഉണ്ണീ മകനെ…
Read MoreTag: poem
ഭയപ്പെട്ടിട്ടു കാര്യമില്ല ! ജാഗ്രതയോടെ മുമ്പോട്ടു നീങ്ങുകയാണ് വേണ്ടത്; അതിജീവനത്തിന്റെ സന്ദേശം പങ്കുവയ്ക്കുന്ന കവിതയുടെ നൃത്താവിഷ്‌കാരം വൈറലാകുന്നു…
മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് കോവിഡ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുമ്പോള്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന അതിജീവന സന്ദേശം പങ്കുവയ്ക്കുന്ന കവിതയുടെ നൃത്താവിഷ്‌ക്കാരം ശ്രദ്ധേയമാകുന്നു. അലീന ബിനുവാണ് കവിതയ്ക്ക് ചുവടു വയ്ക്കുന്നത്. രോഗത്തെ പേടിയോടെയല്ല വിവേകത്തോടെയും ജാഗ്രതയോടെയുമാണ് സമീപിക്കേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്ന കവിതയും നൃത്താവിഷ്‌കാരവും യുട്യൂബില്‍ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടു കഴിഞ്ഞത്. അതിജീവനത്തിന്‍ കഥപറയാം എന്ന പേരില്‍ രണ്ട് മിനിറ്റിലധികം ദൈര്‍ഘത്തില്‍ ഒരുക്കിയിട്ടുള്ള നൃത്താവിഷ്‌ക്കാരത്തില്‍ മഹാമാരിക്കാലത്ത് സദാസമയവും കര്‍മനിരതരായിരിക്കുന്ന ആതുരസേവകര്‍ക്കും നീതിപാലകര്‍ക്കും ആദരമര്‍പ്പിക്കുന്നുണ്ട്. കോഴിക്കോട് സ്വദേശിനിയായ അലീന സില്‍വര്‍ ഹില്‍സ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. സിബിഎസ്ഇ സംസ്ഥാന കലോത്സവത്തില്‍ ഉള്‍പ്പെടെ നിരവധി വേദികള്‍ അലീന കഴിവുകള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. രചന മഹേഷ് മണക്കയം, ആലാപനം ആദിത്യ ജയന്‍. നൃത്തസംവിധാനം കവിത സതീഷ്‌കുമാര്‍. ഛായാഗ്രഹണം ഇ.എം. റോബിന്‍ എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്.
Read More