തൃശൂര്‍: കവിതാ മോഷണ വിവാദത്തില്‍ കേരള വര്‍മ്മ കോളജിലെ അദ്ധ്യാപികയായ ദീപ നിശാന്തിന്റെ പണി തെറിച്ചേക്കും. ദീപയെ രക്ഷിക്കാനായി പ്രിന്‍സിപ്പല്‍ യുജിസിക്ക് റിപ്പോര്‍ട്ട് സമര്‍പിച്ചുവെങ്കിലും അത് ഏറ്റില്ല. യുജിസി ദീപ നിശാന്തില് നിന്ന് നേരിട്ട് വിശദീകരണം തേടുമെന്നാണ് സൂചന. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടിയും ഉണ്ടാകും. കവിതാ മോഷണ വിവാദം അദ്ധ്യാപക സമൂഹത്തിന് ആകെ ചീത്തപ്പേരായെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരും ഗൗരവത്തോടെയാണ് വിഷയത്തെ കാണുന്നത്. കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലന്ന് യുജിസിയെ പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് ആരില്‍ നിന്നും പരാതി ലഭിക്കാത്തതിനാലാണ് ഇതെന്നും യുജിസിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.കവിത മോഷണവിവാദത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് നേരത്തെ യുജിസി നിര്‍ദ്ദേശിച്ചിരുന്നു. സ്റ്റാഫ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് എല്ലാവരില്‍ നിന്നും അഭിപ്രായം തേടിയ ശേഷമാണ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വയം നടപടികള്‍ എടുക്കാമായിരുന്നിട്ടും ദീപയെ…
Read MoreTag: poem plagiarism
വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ…നവോത്ഥാന വിരുദ്ധരും സാമ്രാജ്യത്വ ഫാസിസ്റ്റ് സയണിസ്റ്റ് ലോബിയുമാണ് ദീപ ടീച്ചറെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്; ദീപാ നിശാന്തിനെ പൊളിച്ചടുക്കി അഡ്വ.ജയശങ്കര്‍
കവിത മോഷണത്തെത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയുടെ പരിഹാസം നേരിടുന്ന ദീപാ നിശാന്തിനെ കണക്കറ്റു പരിഹസിച്ച് അഡ്വ. ജയശങ്കര്‍. യുവകവി എസ്.കലേഷ് 2011ല്‍ ബ്ലോഗിലും പുസ്തകമായും പ്രസിദ്ധീകരിച്ച ‘ അങ്ങനെയിരിക്കേ മരിച്ചു പോയി ഞാന്‍/നീ’ എന്ന കൃതിയാണ് ചില അക്ഷരങ്ങള്‍ മാത്രം കൂട്ടിച്ചേര്‍ത്ത് ദീപ പ്രസിദ്ധീകരിച്ചത്. തന്റെ കൃതി അതേപടി ദീപയുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് കണ്ടതോടെ കലേഷ് രംഗത്തെത്തി. ഇതോടെയാണ് ദീപയുടെ കള്ളി പൊളിഞ്ഞത്. തുടര്‍ന്ന് ദീപ നടത്തിയ വിശദീകരണം ആര്‍ക്കും മനസ്സിലാകുന്നതല്ലെന്നും വിമര്‍ശനമുയര്‍ന്നു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകളാണ് ഇവരുടെ പോസ്റ്റിന് പൊങ്കാലയിടുന്നത്. ഇതിനു പിന്നാലെയാണ് ജയശങ്കറിന്റെ പോസ്റ്റ്… വെറുമൊരു മോഷ്ടാവായോരെന്നെ കളളിയെന്നു വിളിക്കല്ലേ…. സുപ്രസിദ്ധ സാഹിത്യകാരിയും പുരോഗമന മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് വിശ്വാസികളുടെ സ്നേഹഭാജനവും സര്‍വ്വോപരി നവോത്ഥാന നായികയുമായ ദീപാ നിഷാന്തിനെതിരെ സാഹിത്യ ചോരണം ആരോപിക്കുന്നു ചില തല്പരകക്ഷികള്.എസ് കലേഷ് എന്ന അപ്രശസ്ത കവി 2011ല്‍ എഴുതി…
Read More