പരിസ്ഥിതിയെ തകര്‍ക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിക്കുന്ന വസ്തുക്കളിലൊന്നായ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും മണ്ണിലേക്ക് വലിച്ചെറിയുന്നത് തടയുന്നതിനും ഒട്ടേറെ പദ്ധതികളാണ് സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ചുവരുന്നത്. കഴിഞ്ഞ ദിവസം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വില്‍പ്പന നമ്മുടെ നാട്ടിലും നിരോധിച്ചിരുന്നു. പ്ലാസ്റ്റിക്കില്‍ നിന്ന് ഭൂമിയെ രക്ഷിക്കുന്നതിന് വ്യത്യസ്തമായൊരു പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഗുജറാത്തില്‍ നിന്നുള്ള കഫെ. ഈ കഫെയിലെത്തി ഭക്ഷണം കഴിച്ചാല്‍ പണം അല്ല പ്രതിഫലമായി ഈടാക്കുന്നത്. പകരം പ്ലാസ്റ്റിക് നല്‍കണം. ഗുജറാത്തിലെ ജുനാഗഢില്‍ സ്ഥിതി ചെയ്യുന്ന നാച്ചുറല്‍ പ്ലാസ്റ്റിക് കഫെ ആണ് വ്യത്യസ്തമാകുന്നത്. ഇവിടെ നിന്ന് ഏത് തരം ഭക്ഷണം വാങ്ങിയാലും പണം നല്‍കേണ്ടതില്ല. പ്ലാസ്റ്റിക് ആണ് പകരമായി നല്‍കേണ്ടത്. ജുനാഗഢ് ജില്ലാ കളക്ടര്‍ റാചിത് രാജ് ഈ വ്യത്യസ്തമായ കഫെയെക്കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. ജുനാഗഢിനെ മാലിന്യമുക്തമാക്കുകയെന്നതാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്. അരക്കിലോ പ്ലാസ്റ്റിക് സാധനങ്ങള്‍ കൊടുത്താല്‍ ഒരു ഗ്ലാസ്…
Read More