മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് വീട്ടമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ വിഷം ഉള്ളില്‍ ചെന്ന് അവശനായ നിലയില്‍ കണ്ടെത്തി. കറുകച്ചാല്‍ ബസ് സറ്റാന്‍ഡിനുളളില്‍ ഗിഫ്റ്റ് ഹൗസ് നടത്തുന്ന എം.പി ജോയി (65) യെയാണ് എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തെ കറുകച്ചാല്‍ പോലീസ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 4:30 ഓടെ എന്‍എസ്എസ് പടിയിലെ റബര്‍ തോട്ടത്തില്‍ ഒരാളെ അബോധാവസ്ഥയില്‍ കണ്ട വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോഴാണ് ജോയിയാണെന്നു തിരിച്ചറിഞ്ഞത്. സംഭവത്തെത്തുടര്‍ന്നുണ്ടായ മാനസിക വിഷമത്തില്‍ ജോയി വിഷം കഴിച്ചതാകാമെന്നാണു പോലീസ് കരുതുന്നത്. ഇന്നലെ രാവിലെ 9:30 നോടെ ജോയിയുടെ കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയ നെടുംകുന്നം സ്വദേശി വീട്ടമ്മയെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ബസ് സ്റ്റാന്‍ഡില്‍ വെച്ച് മുഖത്ത് അടിച്ചിരുന്നു. സംഭവം കണ്ട് ഓടിയെത്തിയവരോടു വീട്ടമ്മ തന്റെ മൊബൈല്‍ ഫോണ്‍…
Read MoreTag: poison
ഹോം വര്‍ക്ക് ചെയ്തില്ലെന്ന കാര്യം ടീച്ചറിനോട് പറഞ്ഞ ക്ലാസ് ലീഡറിന്റെ കുടിവെള്ളത്തില്‍ വിഷം കലര്‍ത്തി ! രണ്ട് എട്ടാംക്ലാസ് വിദ്യാര്ഥികള്ക്കെതിരേ കേസ്
ഹോം വര്‍ക്ക് ചെയ്തിട്ടില്ലെന്ന കാര്യം ടീച്ചറോട് പറഞ്ഞതിന് ക്ലാസ് ലീഡറിന്റെ വെള്ളത്തില്‍ വിഷം കലര്‍ത്തിയ സംഭവത്തില്‍ രണ്ട് എട്ടാംക്ലാസ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്. തമിഴ്നാട്ടിലെ സേലത്തെ സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ ക്ലാസ് ലീഡറുടെ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തുകയായിരുന്നു. ഹോം വര്‍ക്ക് ചെയ്യാത്തത് ടീച്ചറോട് പറഞ്ഞതിനെ തുടര്‍ന്നാണ് സഹപാഠികള്‍ വാട്ടര്‍ ബോട്ടിലില്‍ വിഷം കലര്‍ത്തിയതെന്നാണ് പോലീസ് പറയുന്നത്. വിഷം കലര്‍ത്തിയ വെള്ളം കുടിച്ച വിദ്യാര്‍ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെള്ളിയാഴ്ച ശങ്കഗിരി സര്‍ക്കാര്‍ സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക അടുത്ത ദിവസത്തേക്കുള്ള ഹോം വര്‍ക്ക് നല്‍കുകയും രണ്ട് വിദ്യാര്‍ഥികള്‍ക്ക് അത് ചെയ്യാന്‍ കഴിയാതെ വരികയും ചെയ്തിരുന്നു. ക്ലാസ് ലീഡര്‍ ഇക്കാര്യം അധ്യാപികയെ അറിയിക്കുകയായിരുന്നു. ഇതോടെ ഹോംവര്‍ക്ക്…
Read Moreസഹപ്രവര്‍ത്തകനുമായി അവിഹിത ബന്ധം ! മദ്യത്തില്‍ വിഷം ചേര്‍ത്ത് നല്കി ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ ! ഒപ്പം മദ്യപിച്ച സുഹൃത്തും മരിച്ചു…
ഭര്‍ത്താവിന് മദ്യത്തില്‍ വിഷം ചേര്‍ത്തു നല്കി കൊലപ്പെടുത്തി ഭാര്യ. യുവതിക്ക് മറ്റൊരാളുമായുള്ള ബന്ധം ഭര്‍ത്താവ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. ചെന്നൈ മധുരാന്തകം സ്വദേശിനി കവിതയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. ഇതിനിടെ വിഷം ചേര്‍ത്ത വിവരം അറിയാതെ ഭര്‍ത്താവ് തന്റെ സുഹൃത്തിനും മദ്യം നല്‍കിയിരുന്നു. ഇയാളും മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ചൊവ്വാഴ്ച ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരണപ്പെട്ടത്. ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കവിത. ഭര്‍ത്താവ് കെ സുകുമാര്‍ ഒരു ഇറച്ചിക്കടയിലാണ് ജോലി ചെയ്തിരുന്നത്. ഒപ്പം ജോലി ചെയ്യുന്ന ഒരാളുമായുള്ള കവിതയുടെ അടുപ്പത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാകുമായിരുന്നു. മൂന്ന് മാസം മുമ്പ് കവിതയും സുകുമാറും തമ്മില്‍ അകന്നെങ്കിലും ഇവരുടെ കുടുംബങ്ങള്‍ എത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍, ഇതിന് ശേഷവും സഹപ്രവര്‍ത്തകനുമായുള്ള ബന്ധം കവിത തുടരുകയായിരുന്നു. എന്നാല്‍ വീണ്ടും വഴക്ക് പതിവായതോടെ ഭര്ത്താവിനെക്കൊലപ്പെടുത്താന് കവിത തീരുമാനിക്കുകയായിരുന്നു.…
Read Moreവഴിയില്‍ കിടന്ന് കിട്ടിയ മദ്യം കുടിച്ച മൂന്നു യുവാക്കളില്‍ ഒരാള്‍ മരിച്ചു; രണ്ടുപേരുടെ നിലഗുരുതരം; മദ്യത്തിൽ കീടനാശിനിയുടെ അംശമുണ്ടെന്ന് ഡോക്ടര്‍മാര്‍
ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്നു കിട്ടിയ മദ്യം കഴിച്ച് ചികില്സയിലായിരുന്നവരില് ഒരാള്‍ മരിച്ചു. രണ്ടു പേരുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അടിമാലി പടയാട്ടില്‍ കുഞ്ഞുമോനാണ് (40) മരിച്ചത്. കീരിത്തോട് മടപറമ്പില്‍ മനു (മനോജ്-28), അടിമാലി പുത്തന്‍പറമ്പില്‍ അനു (38) എന്നിവരാണ് ചികിത്സയില്‍ കഴിയുന്നത്. കുഞ്ഞുമോനും സുഹൃത്തുക്കളും കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ എട്ടിനാണ് ഇവര്‍ക്ക് വഴിയില്‍ കിടന്ന് മദ്യക്കുപ്പി ലഭിക്കുന്നത്. മദ്യം കഴിച്ച മൂന്നുപേര്‍ക്കും മണിക്കൂറുകള്‍ക്കുള്ളില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.ആദ്യം മൂവരേയും അടിമാലി ജനറല്‍ ആശുപത്രിയിലാണ് നാട്ടുകാര്‍ എത്തിച്ചത്. പിന്നീട് നില വഷളായതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മൂന്നുപേരും തടിപ്പണിക്കാരാണ്. ഇവര്‍ക്കൊപ്പം ജോലി ചെയ്തിരുന്ന അടിമാലി അപ്സരകുന്ന് സ്വദേശി സുധീഷ് നല്കിയ മദ്യം കഴിച്ചെന്നും പിന്നാലെ ശാരീരിക അസ്വസ്തകള്‍ അനുഭവപ്പെട്ടെന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. സുധീഷിനെ പോലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. തനിക്ക് വഴിയില്‍ക്കിടന്നു…
Read Moreസംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലുടമ എ. ലത്തീഫ് ഒളിവിൽ; ഭക്ഷ്യവിഷബാധയേറ്റ യുവാവിനെ ഡയാലിസിസിന് വിധേയമാക്കി; ചികിത്സയിലുള്ളത് പതിനാലോളം പേർ
കോട്ടയം: രശ്മിയുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാൻ പോലീസിന് സാധിച്ചിട്ടില്ല. സംക്രാന്തി പാർക്ക് ഹോട്ടൽ മലപ്പുറം കുഴിമന്തി സ്ഥാപന ഉടമ കാസർഗോഡ് സ്വദേശി എ. ലത്തീഫ് ഒളിവിലാണ്. ഇയാളെ പോലീസിനു ചോദ്യം ചെയ്യാൻ സാധിച്ചിട്ടില്ല. ഇതിനോടകം ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് 14ൽ അധികം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. അലീന മാത്യു പെരുന്പായിക്കാട്, നീതു ആൻ സെബാസ്റ്റ്യൻ പേരൂർ എന്നിവർ കാരിത്താസ് ആശുപത്രിയിലും ബിൻസ് ജോസ് ആനിക്കാട്, അശ്വതി മുണ്ടക്കയം, രാജൻ കുമാരനല്ലൂർ എന്നിവരും കുമാരനല്ലൂർ സ്വദേശി സണ്ണിയും ഭാര്യയും രണ്ടു കുട്ടികളും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടമാളൂർ കിംസ് ആശുപത്രിയിൽ ആറു പേർ ചികിത്സയിലുണ്ട്. കൈപ്പുഴയിലുള്ള പിഎച്ച്സി സെന്ററിലും ആളുകൾ ചികിത്സയിലാണ്. മജ്ഞു ചെറിയാൻ, ജോഷ്ണി മാത്യു, കെയ്റ്റിലിൻ, ഷിജോ മോൻ, ബിജു അതിരന്പുഴ എന്നിവരാണ് ഇവിടെ ചികിത്സയിലുള്ളത്. വിവിധ ആശുപത്രികളിൽനിന്നായി ഏഴു…
Read Moreഷവര്‍മ കഴിച്ച കോളജ് വിദ്യാർഥിനിക്ക് ഭക്ഷ്യ വിഷബാധ; ഛർദിച്ച് അവശയായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;ഞെട്ടിക്കുന്ന സംഭവം ആലപ്പുഴയിൽ
മാവേലിക്കര: ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ കോളജ് വിദ്യാര്‍ഥിനിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിലെ രണ്ടാം വര്‍ഷ പി.ജി.വിദ്യാര്‍ഥിനി തഴക്കര കോയിക്കല്‍ വീട്ടില്‍ റെജിയുടെ മകള്‍ അജീന റെജി (21) യാണ് ആശുപത്രിയില്‍ കഴിയുന്നത്. തിങ്കളാഴ്ച വൈകിട്ടാണ് റെജി മാവേലിക്കര നഗരത്തിലെ ബേക്കറിയില്‍ നിന്ന് ഷവര്‍മ പാഴ്സല്‍ വാങ്ങി വീട്ടില്കൊണ്ടുപോയത്. ഷവര്‍മ കഴിച്ച അജീന അരമണിക്കൂറിനകം തന്നെ ഛര്‍ദ്ദി തുടങ്ങി. ചൊവ്വാഴ്ച അവശത കൂടിയതിനെ തുടര്‍ന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. കസേരയിലിരുത്തി ഡോക്ടര്‍ പരിശോധിക്കവേ അജീന കുഴഞ്ഞുവീണു. അജീനയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. സംഭവം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാവകുപ്പിന് പരാതി നല്‍കിയതായി റെജി പറഞ്ഞു.
Read Moreമലപ്പുറം കുഴിമന്തി ഹോട്ടലിന്റെ അടുക്കള തൊളിലാളികൾ താമസിക്കുന്ന വീട്ടുമുറ്റത്ത്; വൃത്തിഹീനമായി പ്രവർത്തിക്കുന്ന അടുക്കളെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് പരാതി മാത്രം
ഗാന്ധിനഗര്‍: സംക്രാന്തിയിലെ പാര്‍ക്ക് ഹോട്ടല്‍ മലപ്പുറം കുഴിമന്തി ഹോട്ടലിന്റെ അടുക്കള നഗരസഭയുടെ അനുമതിയില്ലാതെ ഒരു കിലോമീറ്റര്‍ അകലയെന്ന് കണ്ടെത്തി. മെഡിക്കല്‍ കോളജ് റോഡില്‍ ചെമ്മനംപടിക്കു സമീപം വാടകവീട്ടിലാണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നത്.വീടിന്റെ മുറ്റത്ത് ഷീറ്റിട്ടാണ് അടുക്കള നിര്‍മിച്ചിരിക്കുന്നത്. ഇവിടെ കുഴിമന്തിയുണ്ടാക്കാനുള്ള വലിയ അടുപ്പമുണ്ട്. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് അടുക്കള പ്രവര്‍ത്തിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. പല സമയത്തും രൂക്ഷമായ ദുര്‍ഗന്ധം ഇവിടെനിന്ന് ഉണ്ടാകാറുണ്ടെന്നും പരാതിപ്പെടുമ്പോള്‍ കുറച്ച് മാലിന്യം നീക്കം ചെയ്യുന്നതു കാണാമെന്നും സമീപവാസികള്‍ പറഞ്ഞു. അടുക്കളയോടു ചേര്‍ന്ന് ഇന്നലെയും മാലിന്യം കുന്നുകുടി കിടക്കുകയാണ്. കുഴിമന്തിക്കു ചേര്‍ക്കേണ്ട മസാലകള്‍ ഉപയോഗശൂന്യമായ രീതിയില്‍ അടുക്കളയിലുണ്ട്. ഹോട്ടലിനോടനുബന്ധിച്ചു തന്നെ അടുക്കളയും ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. ഇതിന് നഗരസഭ അനുമതിയും നൽകിയിട്ടില്ല. അടുക്കള വേറെ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ ഹോട്ടല്‍ ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിനു മാത്രമെന്ന ലൈസന്‍സാണ് നൽകേണ്ടത്. നഗരസഭ ഹോട്ടലിനുള്ള ലൈസന്‍സാണ് നൽകിയത്. ഇക്കാര്യത്തിലും വന്‍ അഴിമതിയാണു നടന്നിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്.
Read Moreരശ്മിക്ക് ഭൂമിയിലെ മാലാഖമാര്‍ കണ്ണീരോടെ വിട ചൊല്ലി; മൃതദേഹം വീട്ടില്‍ എത്തിച്ചപ്പോള്‍ ഭാര്യയ്ക്ക് അന്ത്യചുംബനം നൽകി വികാരഭരിതനായി വിനോദ്; ദുഖം താങ്ങാനാവാതെ നാടൊന്നാകെ കണ്ണീർപ്പൊഴിച്ചു
ഗാന്ധിനഗര്‍: രശ്മിക്ക് ഭൂമിയിലെ മാലാഖമാര്‍ കണ്ണീരോടെ വിട ചൊല്ലി. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയവേ മരിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജിന് (32) സഹപ്രവര്‍ത്തകരുടെ കണ്ണീരിൽ കുതിര്‍ന്ന യാത്രാമൊഴി. ഇന്നലെ ഉച്ചയ്ക്ക് സൂപ്രണ്ട് ഓഫീസിനു സമീപം പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സഹപ്രവര്‍ത്തകര്‍ കണ്ണീര്‍പൂക്കള്‍ അര്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി ഏഴിനാണ് രശ്മി മരണപ്പെട്ടത്. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ഒമ്പതിന് പോലീസിന്റെ ഇന്‍ക്വസ്റ്റ് നടപടികൾക്കുശേഷം ഉച്ചയ്ക്ക് 12.30 ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് ബന്ധുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് സൂപ്രണ്ട് ഓഫീസിന് മുന്‍വശത്തു പൊതുദര്‍ശനത്തിനു വച്ചു. കോളജ് വൈസ് പ്രിന്‍സിപ്പൽ ഡോ. വര്‍ഗീസ് പുന്നൂസ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആര്. രതീഷ്കുമാര്‍, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ലിജോ മാത്യു, നവജീവന്‍ ട്രസ്റ്റി പി.യു.…
Read Moreഭാര്യ ഹോര്‍ലിക്സില്‍ വിഷം കലക്കി നല്‍കിയെന്ന് പരാതി നല്‍കിയിട്ട് ആറുമാസം ! പോലീസ് ഇതുവരെ കേസെടുത്തില്ലെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍…
ഭാര്യ ഹോര്‍ലിക്സില്‍ വിഷം കലക്കി നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി കെഎസ്ആര്‍ടിസി ഡ്രൈവര്‍ രംഗത്ത്. പാറശാല സ്വദേശിയായ സുധീര്‍ ആണ് പാറശാല പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ട് ആറുമാസം പിന്നിട്ടെങ്കിലും പോലീസ് കേസെടുക്കാന്‍ ഇതുവരെ തയ്യാറായില്ലെന്നാണ് സുധീര്‍ പറയുന്നത്. ശിവകാശി സ്വദേശിനിയായ ഭാര്യ, ആണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് ഹോര്‍ലിക്സില്‍ വിഷം കലര്‍ത്തി നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു പരാതി. തനിക്ക് ഇടയ്ക്കിടയ്ക്ക് തലവേദന അനുഭവപ്പെടുമായിരുന്നു. അപ്പോഴെല്ലാം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഒരിക്കല്‍ വീട്ടില്‍ നിന്ന് ഹോര്‍ലിക്സ് കഴിച്ചശേഷം തലവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതായി സുധീര്‍ പറയുന്നു. തുടര്‍ന്ന് പാറശാല ആശുപത്രിയിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചതായും പരാതിക്കാരന് പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മൂന്നു ദിവസം വെന്റിലേറ്ററില്‍ കഴിഞ്ഞെന്നും സുധീര്‍ പറയുന്നു. പിന്നീട് ഭാര്യ പിണങ്ങിപ്പോയി മൂന്ന്…
Read Moreഇത് പച്ചക്കറിയല്ല ‘പച്ചവിഷം’ ! വിപണിയിലെ പച്ചക്കറികളില്‍ കാര്‍ഷിക സര്‍വകലാശാല കണ്ടെത്തിയത് ഉഗ്രവിഷങ്ങളുടെ സാന്നിദ്ധ്യം…
ഓണസദ്യയ്ക്കു വട്ടംകൂട്ടുന്ന മലയാളിയെ പ്രതീക്ഷിച്ച് പൊതുവിപണിയില്‍ ഇറക്കിയിരിക്കുന്ന പച്ചക്കറികളില്‍ വിഷവസ്തുക്കളുടെ സാന്നിദ്ധ്യം ഇരട്ടിച്ചെന്ന് കാര്‍ഷിക സര്‍വകലാശാലയുടെ കണ്ടെത്തല്‍. 2021 ഏപ്രില്‍-സെപ്റ്റംബറില്‍ 25.74 ശതമാനം സാമ്പിളുകളില്‍ കണ്ടെത്തിയ കീടനാശിനി സാന്നിദ്ധ്യം ഒക്ടോബര്‍-മാര്‍ച്ചില്‍ 47.62 ശതമാനം ഇനങ്ങളിലുമെത്തിയെന്നാണ് കണ്ടെത്തല്‍. സാമ്പാറില്‍ ഉപയോഗിക്കുന്ന വെണ്ടയ്ക്ക, മുരിങ്ങയ്ക്ക, ഉള്ളി, കാരറ്റ്, തക്കാളി, കറിവേപ്പില, മല്ലിയില, പച്ചമുളക് എന്നിവയിലെ 40-70 ശതമാനം സാമ്പിളിലും അനുവദനീയ പരിധിയില്‍ കൂടുതല്‍ കുമിള്‍-കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. ഇതില്‍ തക്കാളിയില്‍ മെറ്റാലാക്സില്‍, കാരറ്റില്‍ ക്ളോര്‍പൈറിഫോസ്, മുരിങ്ങക്കയില്‍ അസറ്റാമിപ്രിഡ്, പച്ചമുളകില്‍ എത്തയോണ്‍ പോലുള്ള ഉഗ്രവിഷങ്ങളാണ് കണ്ടെത്തിയത്. പായസത്തിലെ പ്രധാന ചേരുവയായ ഏലക്കയിലും ചതച്ച മുളക്, ജീരകം, കസൂരിമേത്തി, കാശ്മീരി മുളക് എന്നിവയിലുമൊക്കെ 44.93 ശതമാനത്തിലും കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തി. 15.38 ശതമാനമായിരുന്നു നേരത്തെയുള്ള പരിശോധനാ ഫലം. പഴങ്ങളില്‍ ആപ്പിളിലും മുന്തിരിയിലുമാണ് കൂടുതല്‍. ജൈവമെന്ന പേരിലുള്ള സ്ഥാപനങ്ങളിലെ ബീന്‍സ്, ഉലുവയില, പാഴ്സലി, സാമ്പാര്‍…
Read More