നടി സണ്ണി ലിയോണി പങ്കെടുക്കുമെന്ന് പ്രചാരണം നടത്തിയ മെഗാ ഫാഷന്‍ ഷോ വേദിയില്‍ വാക്കേറ്റവും സംഘര്‍ഷവും പൊട്ടിപ്പുറപ്പെട്ടതോടെ നൂറോളം പൊലീസുകാരെത്തി പരിപാടി തടഞ്ഞു. നടത്തിപ്പുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘാടകരടക്കം എല്ലാവരെയും വേദിയില്‍നിന്നു പുറത്താക്കി. സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടത്തിവന്ന ‘ഫാഷന്‍ റേയ്സ്വിന് യുവര്‍ പാഷന്’ ഡിസൈനര്‍ ഷോയും ‘ഗോള്‍ഡന്‍ റീല്‍സ് ഫിലിം അവാര്‍ഡ്സ്’ പരിപാടിയുമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിപാടിയുടെ പ്രധാന നടത്തിപ്പുകാരായ പ്രശോഭ് കൈലാസ് പ്രൊഡക്ഷന്‍ ഹൗസ് ഉടമ പ്രശോഭ് രാജിനെയാണ് നടക്കാവ് സിഐ പി.കെ.ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഏപ്രില്‍ മുതലാണ് ‘ഫാഷന്‍ റേയ്സ്വിന് യുവര്‍ പാഷന്’ പരിപാടിയ്ക്കായി സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം തുടങ്ങിയതെന്നു പോലീസ് പറഞ്ഞു. മന്ത്രി ജെ.ചിഞ്ചുറാണിയും ചലച്ചിത്ര താരങ്ങളുമടക്കം അനേകം പേര് ആശംസകള്‍ നേരുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പരിപാടിയുടെ പ്രചാരണാര്‍ഥം പങ്കുവച്ചിരുന്നു. ഫാഷന്‍ രംഗത്തു മുന്‍പരിചയമില്ലാത്ത കുട്ടികള്‍ക്കും പരിപാടിയില്‍…
Read MoreTag: police
കണ്ണൂരില്‍ വീട്ടമ്മയ്ക്ക് കുത്തേറ്റു ! കുടുംബ സുഹൃത്തിനായി പോലീസിന്റെ തിരച്ചില്‍
കണ്ണൂര്‍ എടക്കാട് വീട്ടമ്മയ്ക്ക് കുത്തേറ്റു. എടക്കാട് യുപി സ്കൂളിന് സമീപത്തെ സാബിറ (43)യ്ക്കാണ് കുത്തേറ്റത്. ഇന്നു രാവിലെയാണ് സംഭവം. പരുക്കേറ്റ സാബിറയെ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം തുടങ്ങി. വീട്ടിലെത്തിയ കുടുംബ സുഹൃത്താണ് തര്‍ക്കത്തിനിടയില്‍ കത്തി കൊണ്ട് കൊണ്ട് കുത്തിയതെന്ന് പോലീസ് സംശയിക്കുന്നു. പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.
Read Moreഡിവൈഎഫ്ഐ നേതാവിന് പിഴ ചുമത്തിയതിന് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ സംഭവം ! പോലീസുകാര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും
ഹെല്‍മറ്റ് ധരിക്കാഞ്ഞതിന് ഡിവൈഎഫ്ഐ നേതാവിനു പിഴ ചുമത്തുകയും ഇതില്‍ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്കു തള്ളിക്കയറിയ സിപിഎം നേതാക്കളെ തടയുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയ നടപടി വിവാദമാകുന്നു. ഇതൊക്കെ കൂടാതെ ഡിവൈഎഫ്ഐ നേതാവിനു പിഴയിട്ടവര്ക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ സിപിഎം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിട്ടില്ലെന്നതാണ് രസകരം. പേട്ട സ്റ്റേഷനിലെ എസ്ഐമാരായ എസ്.അസീം, എം.അഭിലാഷ്, ഡ്രൈവര്‍ എം.മിഥുന് എന്നിവരെയാണ് സ്ഥലംമാറ്റിയത്. എസ്ഐമാരെ ക്രമസമാധാനച്ചുമതലയില്‍ നിന്നു ജില്ലാ ക്രൈംബ്രാഞ്ചിലേക്കും ഡ്രൈവറെ എആര്‍ ക്യാംപിലേക്കും മാറ്റി കമ്മിഷണര്‍ ഉത്തരവിട്ടു. എസ്ഐ അഭിലാഷിനെതിരെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി എംഎല്‍എയുടെ സമ്മര്‍ദത്തിനു വഴങ്ങിയുള്ള സര്‍ക്കാര്‍ നടപടിയില്‍ പോലീസിനുള്ളിലും അമര്‍ഷം ശക്തമാണ്. ഉദ്യോഗസ്ഥരുടെ വാദം കേള്‍ക്കാതെ സിപിഎം നേതാക്കളുടെ നിര്‍ദേശം അപ്പാടെ നടപ്പാക്കുകയായിരുന്നുവെന്നാണ് പോലീസിനുള്ളിലെ ആക്ഷേപം. നാര്‍കോട്ടിക് അസി.കമ്മിഷണര്‍ ബാലകൃഷ്ണനാണ് അന്വേഷണച്ചുമതല. അന്വേഷണം…
Read Moreഎത്ര നാളായി കാത്തിരിക്കുന്നു ഈ നിമിഷത്തിനായി ! കുട്ടിക്കള്ളന് 18 തികഞ്ഞയുടന്‍ കേക്കുമായി വീട്ടിലെത്തി പോലീസിന്റെ സര്‍പ്രൈസ് നീക്കം
കുട്ടിക്കള്ളന്റെ 18-ാം പിറന്നാള്‍ ദിനത്തില്‍ അവന്റെ വീട്ടില്‍ കേക്കുമായെത്തിയ പോലീസിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. പോലീസും പയ്യനും ചേര്‍ന്ന് കേക്ക് മുറിക്കുന്നതും വീഡിയോയില്‍ കാണാം. രണ്ടു വര്‍ഷം പഴക്കമുള്ളതാണ് ഈ വീഡിയോയെന്നാണ് കരുതപ്പെടുന്നത്. ബ്രസീലിയന്‍ നിയമപ്രകാരം 18 താഴെ പ്രായമായവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല. ഇതാണ് പ്രതിക്ക് 18 വയസാകുന്നത് വരെ കാത്തിരിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചത്. പിറന്നാള്‍ ദിവസം കേക്കുമായി എത്തിയാണ് പോലീസ് പ്രതിക്ക് സര്‍പ്രൈസ് കൊടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതി കേക്കും മുറിക്കുന്നതും പോലീസുകാര്‍ ചുറ്റും കൂടിനിന്ന് കൈയടിച്ച് ആശംസിക്കുന്നതും വീഡിയോയില്‍ കാണാം. ആപ്പ്സര്ക്കിള് കോ-ഫൗണ്ടര്‍ തന്‍സു ഈഗനാണ് ഇപ്പോള്‍ വീഡിയോ വീണ്ടും വൈറലാക്കിയത്. ഇദ്ദേഹം എക്സില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ആ യുവാവിന്റെ ജീവിതത്തിലെ ഏറ്റവും മറക്കാനാകാത്ത പിറന്നാളായിരിക്കും ഇതെന്നായിരുന്നു…
Read Moreതിരുവല്ലയിലെ ലോഡ്ജില്‍ നിന്ന് യുവാവിനെയും യുവതിയെയും പിടികൂടി പോലീസ്
തിരുവല്ല നഗരമധ്യത്തിലെ ലോഡ്ജില്‍ നിന്നും 400 ഗ്രാം കഞ്ചാവുമായി യുവാവും യുവതിയും പോലീസിന്റെ പിടിയില്‍. അടൂര്‍ നൂറനാട് പടനിലം അരുണ്‍ നിവാസില്‍ അനില്‍ കുമാറാണ് (30) തിരുവല്ല പൊലീസിന്റെ പിടിയിലായത്. പിടിയിലായ കൊടുമണ്‍ സ്വദേശിനിക്കെതിരേ പോലീസ് കേസ് എടുത്തിട്ടില്ല. ഇവരെ കൊടുമണ്‍ പോലീസിന് കൈമാറി. അനില്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. അനിലിനെ കോടതിയില്‍ ഹാജരാക്കും. യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ കൊടുമണ്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരുവല്ല ചിലങ്ക ജംങ്ഷന് സമീപത്തെ ലോഡ്ജില്‍ നിന്നും വ്യാഴാഴ്ച രാത്രിയോടെ ഇരുവരും പിടിയിലായത്. മുറിയില്‍ നിന്ന് ലഭിച്ച ബാഗില്‍ നിന്നും 5, 10 ഗ്രാം പൊതികളിലാക്കിയ നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. എലിപ്പനി ബാധിതനായി അനില്‍ കുമാര്‍ മൂന്നാഴ്ച മുമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. കൊടുമണ്‍ സ്വദേശിയായ…
Read Moreവിടില്ല ഞാന്‍ ! കഞ്ചാവടിച്ച് മൂന്നു പേരെ അരിവാള്‍ കൊണ്ട് വെട്ടി; പോലീസിനെ വെറുതെ വിടില്ലെന്ന് ഭീഷണി; രണ്ടു പേര് പിടിയില്‍
കഞ്ചാവിന്റെ ലഹരിയില്‍ അരിവാള്‍ കൊണ്ട് മൂന്ന് പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരി, വിവേകാനന്ദപുരം സ്വദേശി മോഹന്‍ദാസ് (40), സുനാമി കോളനി സ്വദേശി ആക്നല് (18), ടൈസണ്‍ (27) എന്നിവരെ വെട്ടിയ സംഭവത്തിലാണ് സുനാമി കോളനി സ്വദേശി ജെഫ്രിന്‍(20), കാന്ഷ്ടന് റാഫിനായുമാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ഇതേക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ… മോഹന്‍ദാസ് ഇന്നലെ രാത്രി വിവേകാനന്ദപുരത്തുള്ള എടിഎമ്മില്‍ ബന്ധുവിന് പണം ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം ബൈക്കില്‍ തിരികെ വീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്പോള്‍ ജെഫ്രിന്റെ ബൈക്കില്‍ ചെറുതായി ഉരസി. താഴെ വീണ ജെഫ്രിനെ മോഹന്‍ദാസ് പിടിച്ചു എഴുന്നേല്‍പ്പിച്ചു. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റവുമുണ്ടായി. ലഹരിയിലായിരുന്ന ജെഫ്രിന്‍ തന്റെ സുഹൃത്തുക്കളെ സംഭവ സ്ഥലത്ത് വിളിച്ചുവരുത്തി. സുഹൃത്തുക്കള്‍ വന്നതും മറച്ച് വച്ചിരുന്ന അരിവാള്‍ കൊണ്ട് ജെഫ്രിന്‍ മോഹന്‍ദാസിന്റെ തലയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് അവിടെ…
Read Moreഇതൊരു പാഠമാകട്ടെ…വീട്ടമ്മയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ നടപടി വൈകി; എസ്ഐ ഉൾപ്പെടെ നാലു പേർക്ക് സസ്പെൻഷൻ
വൈക്കം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്കു മടങ്ങുമ്പോൾ തടഞ്ഞുനിർത്തി വീട്ടമ്മയെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ നടപടി വൈകിയതിൽ പ്രിൻസിപ്പൽ എസ്ഐ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. വൈക്കം പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ അജ്മൽ ഹുസൈൻ, പിആർഒ വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനോയ്, സാബു എന്നിവർക്കെതിരേയാണ് ഡിഐജിയുടെ നിർദേശത്തെ തുടർന്ന് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് നടപടി സ്വീകരിച്ചത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ശുചീകരണ തൊഴിലാളിയായ വീട്ടമ്മ കഴിഞ്ഞ 13ന് രാത്രി പുളിഞ്ചുവട്ടിൽ ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുമ്പോൾ സ്കൂട്ടറിൽ വന്ന അയൽവാസി വീട്ടമ്മയെ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്യുകയായിരുന്നു. യുവതി ബഹളം കൂട്ടിയപ്പോൾ യുവാവ് കടന്നുകളഞ്ഞു. ഈ സമയം വീട്ടമ്മയെ കൊണ്ടുപോകാൻ ഭർത്താവും അവിടേക്ക് എത്തിയിരുന്നു. ആ രാത്രിതന്നെ വീട്ടമ്മ വൈക്കം പോലീസിൽ പരാതിപ്പെട്ടു. വീട്ടമ്മ ജോലിക്കു പോയതിനെ തുടർന്ന് പിറ്റേന്ന് ഭർത്താവ് സ്റ്റേഷനിലെത്തി…
Read Moreജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നു പറഞ്ഞപ്പോള്‍…എയ് യന്ത്രം ചതിക്കില്ലെന്ന് വാദം ! ഡോക്ടറോട് ഒടുവില്‍ ക്ഷമ പറഞ്ഞ് പോലീസ്
മദ്യാപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ സാങ്കേതികതകരാറുള്ള ബ്രെത്തലൈസറുമായി ഇറങ്ങിയ പോലീസ് ആകെ നാണക്കേടാകുകയാണ് പുതിയ സംഭവം. ജീവിതത്തിലൊരിക്കലും മദ്യപിക്കാത്ത ആളെയാണ് യന്ത്രത്തിനു പറ്റിയ അബദ്ധം മൂലം പോലീസിനു കസ്റ്റഡിയിലെടുക്കേണ്ടി വന്നത്. ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലെന്നും യന്ത്രത്തകരാറാണെന്നും യന്ത്രം കാണ്‍പുര്‍ ഐഐടിയില്‍ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും ആശുപത്രിയിലെത്തിച്ചു പരിശോധിക്കണമെന്നും കസ്റ്റഡിയിലെടുത്തയാള്‍ അറിയിച്ചിട്ടും പോലീസിന് വിശ്വാസം യന്ത്രത്തിലായിരുന്നു. ബിസിനസ് മീറ്റിങ് കഴിഞ്ഞു സ്വന്തം കാറില്‍ വരികയായിരുന്ന കോളജ് അധ്യാപകന് കൂടിയായ ഡോ. ലാലു ജോര്‍ജിനാണ് പൊതുജനമധ്യത്തില്‍ ദുരനുഭവം. ലാലുവിനെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു കൊണ്ടുപോയി. ശനിയാഴ്ച രാത്രി 7.30ന് നോര്‍ത്ത് കളമശേരിയില്‍ ഡോ. ലാലുവിന്റെ വീടിനു സമീപത്താണു സംഭവം. സ്റ്റേഷനിലെത്തിച്ചപ്പോഴും മദ്യപിച്ചിട്ടില്ലെന്നു ഡോ. ലാലു ആവര്‍ത്തിച്ചു. അരമണിക്കൂറോളം സ്റ്റേഷനില്‍ നിര്‍ത്തി. മേലുദ്യോഗസ്ഥനോടു ലാലു പരാതി പറഞ്ഞു. തുടര്‍ന്നു മറ്റൊരു ബ്രെത്തലൈസര്‍ കൊണ്ടുവന്നു പരിശോധിച്ചു. ഫലം കണ്ടു പോലീസ് ഞെട്ടി. റീഡിങ്…
Read Moreജോലി ലഭിക്കാത്തതിന്റെ ആന്തരികസംഘര്‍ഷം വ്യാജരേഖ ചമയ്ക്കുന്നതിലേക്ക് നയിച്ചു ! യുവതി അറസ്റ്റില്‍
വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ജോലിക്ക് ചേരാന്‍ എത്തിയ യുവതി പിടിയില്‍. എഴുകോണ്‍ ബദാം ജംക്ഷന് രാഖി നിവാസില്‍ ആര്.രാഖിയെയാണ് (25) ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കരുനാഗപ്പള്ളി താലൂക്ക് ഓഫീസില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമാണ് യുവതി എത്തിയത്. റവന്യു വകുപ്പില്‍ ജോലി ലഭിച്ചതായുള്ള പിഎസ്സിയുടെ അഡൈ്വസ് മെമ്മോ, കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ഡി ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിക്കാനുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റര്‍ എന്നിവയും ഇവരുടെ കൈവശമുണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ച താലൂക്ക് ഓഫിസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് രേഖകള്‍ സ്വീകരിക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു. കരുനാഗപ്പള്ളി തഹസില്‍ദാര്‍ കലക്ടര്‍ക്കും കരുനാഗപ്പള്ളി പോലീസിലും പരാതി നല്കി. പിന്നീട് രാഖിയും കുടുംബവും കൊല്ലത്തെ പിഎസ്സി റീജനല്‍ ഓഫിസിലെത്തി റാങ്ക് ലിസ്റ്റില്‍ ആദ്യം പേരുണ്ടായിരുന്നെന്നും അഡൈ്വസ് മെമ്മോ തപാലില്‍ ലഭിച്ചെന്നും അവകാശവാദം ഉന്നയിച്ചു. പിഎസ്സി ഉദ്യോഗസ്ഥര്‍ റാങ്ക് ലിസ്റ്റ് തിരുത്തിയ…
Read Moreനോട്ടുകെട്ടുകള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ഭാര്യയും മക്കളും ! യുപിയില്‍ പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം…
ഭാര്യയും മക്കളും നോട്ടുകെട്ടുകള്‍ക്കൊപ്പം എടുത്ത സെല്‍ഫിയില്‍ വെട്ടിലായി പോലീസ് ഉദ്യോഗസ്ഥന്. എസ്.എച്ച്.ഒ രമേശ് ചന്ദ്ര സഹാനിയുടെ കുടുംബമാണ് 500 രൂപയുടെ നോട്ടുകെട്ടുകള്ക്കിടയില് ഇരുന്നുകൊണ്ട് സെല്‍ഫിയെടുത്തത്. ഉത്തര്‍ പ്രദേശിലെ ഉന്നാവിലാണ് സംഭവം. സഹാനിയുടെ ഭാര്യയും രണ്ട് മക്കളുമാണ് 14 ലക്ഷം രൂപ വിലമതിക്കുന്ന നോട്ടുകള്‍ക്കിടയിലിരുന്ന് സെല്‍ഫിയെടുത്തത്. ചിത്രം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. നിലവില്‍ ഇയാളെ സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. അതേസമയം തന്റെ കുടുംബസ്വത്ത് വിറ്റപ്പോള്‍ ലഭിച്ച പണമാണ് ചിത്രത്തിലുള്ളത് എന്നാണ് ഉദ്യോഗസ്ഥന്റെ വാദം. 2021 നവംബര്‍ 14-ന് എടുത്ത സെല്‍ഫിയാണ് നിലവില്‍ പ്രചരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read More