ഇനി പോലീസിനെ ഊരാളുങ്കല്‍ സൊസൈറ്റി ശരിയാക്കും.സംസ്ഥാന പോലീസിന്റെ ഡാറ്റാ ബേസ് കോഴിക്കോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുക്കാനുള്ള നീക്കം വന്‍വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. വഴിവിട്ട നീക്കത്തിലൂടെ അനുമതി നല്‍കുന്നതിനെ രണ്ട് വിദഗ്ധ സമിതികള്‍ എതിര്‍ത്തിരുന്നു. ഇത് അവഗണിച്ചാണ് ഡാറ്റാ ബേസ് ഊരാളുങ്കല്‍ സൊസൈറ്റിക്ക് തുറന്നുകൊടുത്തത്. ഊരാളുങ്കലിന്റെ സാങ്കേതിക വിദ്യ പ്രായോഗികമല്ലെന്നായിരുന്നു വിദഗ്ധ സമിതിയുടെ കണ്ടെത്തലും തള്ളുകയായിരുന്നു. സോഫ്റ്റ്വെയറിനായി ഊരാളുങ്കല്‍ നല്‍കിയത് നാല് കോടിയുടെ പദ്ധതിയാണ്. ആദ്യപടിയായി കേന്ദ്രഫണ്ടില്‍ നിന്ന് 35 ലക്ഷം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഊരാളുങ്കലിന് ഒരു തുകയും നല്‍കിയിട്ടില്ലെന്ന് ഡിജിപി ലോകനാഥ് ബെഹ്റ അറിയിച്ചു. പോലീസിന്റെ പാസ്പോര്‍ട്ട് പരിശോധന പോലെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാന്‍ സൊസൈറ്റി വികസിപ്പിച്ച ആപ്പിന് വേണ്ടി പൊലീസ് ഡേറ്റാബേസ് ഉപയോഗിക്കാന്‍ നല്കുന്ന അനുമതി സംസ്ഥാനത്തെ മുഴൂവന്‍ പൊലീസ് വിവരങ്ങളും സിപിഎം നിയന്ത്രിക്കുന്ന സൊസൈറ്റിയുടെ പക്കലെത്തുമെന്നാണ് വിമര്‍ശനം. പാസ്പോര്‍ട്ട് പരിശോധന പോലെയുള്ള പൊലീസിന്റെ…
Read More