നഗരത്തിലെ പാര്‍ക്കില്‍ രാത്രിയില്‍ തനിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പോലീസുകാരന് അറസ്റ്റില്‍. ഗോവിന്ദരാജനഗര്‍ പോലീസ് സ്റ്റേഷനിലെ പ്രൊബേഷനറി കോണ്‍സ്റ്റബിള്‍ പവന് ദ്യാവണ്ണനവര്‍(25) ആണ് പിടിയിലായത്. കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയാണ് പവന്. ജൂലൈ 27 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാമരാജനഗര്‍ സ്വദേശിയായ പതിനേഴുകാരിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ…ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി ഒളിച്ചോടാനാണ് പെണ്‍കുട്ടി ജൂലൈ 27ന് ബംഗളൂരുവിലെ വിജയ്നഗറിലുള്ള പാര്‍ക്കിലെത്തിയത്. പെണ്‍കുട്ടിയുടെ കയ്യില്‍ പണം ഉണ്ടായിരുന്നില്ല. എന്നാല്‍ പാര്‍ക്കില്‍ കാമുകനെത്തിയില്ല. പെണ്‍കുട്ടിയുടെ സന്ദേശങ്ങള്‍ക്കോ, ഫോണ്‍ വിളികള്‍ക്കോ മറുപടിയുണ്ടായില്ല. പിന്നാലെ കാമുകന്റെ ഫോണ്‍ സിച്ച് ഓഫ് ആകുകയും ചെയ്തു. എങ്ങോട്ടാണ് പോകേണ്ടത് എന്നറിയാതെ പെണ്‍കുട്ടി പാര്‍ക്കില്‍ ഒറ്റപ്പെട്ടു പോവുകയായിരുന്നു. ഈ സമയത്ത് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പവന് പാര്‍ക്കില്‍ ഒറ്റയ്ക്കായ പെണ്‍കുട്ടിയെ കാണുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും…
Read MoreTag: police man
എന്തൊരു ധൈര്യം ! പട്ടാപ്പകല്‍ മൊബൈല്‍ മോഷണം പതിവാക്കിയ കള്ളന്മാരെ എഎസ്ഐ പിടികൂടിയത് സിനിമസ്റ്റൈലില്‍…
പണ്ടൊക്കെ മോഷ്ടാക്കള്‍ ഇറങ്ങിയിരുന്നത് രാത്രിയിലായിരുന്നെങ്കില്‍ ഇപ്പോള്‍ പട്ടാപ്പകലാണ് പല കള്ളന്മാരും മോഷണം നടത്തുന്നത്. ഇത്തരത്തില്‍ പകല്‍ സമയത്ത് മൊബൈല്‍ ഫോണ്‍ കവരുന്ന കള്ളന്മാരെ സിനിമാസ്റ്റൈലില്‍ പിടികൂടിയ എഎസ്ഐയാണ് ഇപ്പോള്‍ ഹീറോ. ചെന്നൈ മാധവാരം സമീപം ശനിയാഴ്ച രാവിലെയാണ് സംഭവം. മാധവാരം സ്റ്റേഷനിലെ സൈബര്‍ സെല്‍ ക്രൈം വിഭാഗത്തിലെ എഎസ്ഐ അന്റലിന്‍ രമേശാണ് കവര്‍ച്ചാ സംഘത്തെ പിന്തുടര്ന്ന് പിടികൂടിയത്. നഗരത്തിലെ വ്യാപാരിയായ രവി ഇരുചക്രവാഹനത്തില്‍ വരുന്നതിനിടെ രണ്ടുപേര്‍ വാഹനം തടഞ്ഞുനിര്‍ത്തി. രവിയുടെ പോക്കറ്റിലുണ്ടായിരുന്ന ഐ ഫോണ്‍ തട്ടിപ്പറിച്ചു രക്ഷപ്പെട്ടു. ഈസമയത്താണു മാധവാരം സ്റ്റേഷനിലെ സൈബര്‍ സെല്‍ ക്രൈം വിഭാഗത്തിലെ എഎസ്ഐ. അന്റലിന്‍ രമേശ് ഓഫീസിലേക്കുള്ള യാത്രക്കിടെ അവിടെ എത്തുന്നത്. ബഹളം കേട്ടു രമേശ് കവര്‍ച്ചക്കാരുടെ ഇരുചക്രവാഹനത്തെ പിന്തുടര്ന്നു. കിലോമീറ്ററുകള്‍ക്കപ്പുറത്തു കവര്‍ച്ചക്കാരുടെ ഇരുചക്രവാഹനം അപകടത്തില്‍പെട്ടു. ബൈക്കിന് പിന്നിലിരുന്നയാള്‍ തെറിച്ചുവീണു. പിറകെയെത്തിയ എഎസ്ഐ സിനിമാ സ്റ്റൈലില്‍ കള്ളനെ പിടികൂടി. അനുരാജ് എന്നയാളാണു…
Read Moreഹര്‍ത്താല്‍ ദിവസം വിശന്നു വലഞ്ഞ മനുഷ്യനൊപ്പം അന്നം പങ്കിട്ട് പോലീസുകാരന് ! നന്മ നിറഞ്ഞ പ്രവൃത്തി ചര്‍ച്ച ചെയ്ത് കേരളം; വീഡിയോ വൈറലാകുന്നു…
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. മുഷിഞ്ഞ വസ്ത്രധാരിയായ ഒരാള്‍ക്കൊപ്പം ഭക്ഷണം പങ്കുവച്ചു കഴിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളായിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്. തന്നോടൊപ്പം ഭക്ഷണം കഴിക്കുന്നയാള്‍ക്കു കഴിക്കുന്നതിനായി നീക്കിവച്ചു കൊടുക്കുന്നതും വിഡിയോയില്‍ കാണാം. തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ എസ്.എസ്. ശ്രീജിത്താണ് സമൂഹമാധ്യമങ്ങളില്‍ താരമായത്. തിരുവനന്തപുരം ആലങ്കോട് സ്വദേശിയാണ് ശ്രീജിത്ത്. ഹര്ത്താലായിരുന്ന കഴിഞ്ഞ ദിവസം പൂന്തുറപ്പള്ളിയില് വച്ചാണ് സംഭവം. ഉച്ചയ്ക്ക് ഒരുമണിക്കു ശേഷമാണ് ഭക്ഷണമെത്തുന്നത്. കൈകഴുകാനും മറ്റുമുള്ള സൗകര്യത്തിനാണ് പള്ളിയില്‍ ഭക്ഷണം എത്തിച്ചത്. വരാന്തയില്‍ എല്ലാവരും സീറ്റു പിടിച്ച് ഭക്ഷണത്തിനിരുന്നു. പൊതി തുറക്കുമ്പോള്‍ മുഷിഞ്ഞ വേഷധാരിയായി മുന്നില്‍ വന്ന മധ്യവയസ്കന് തന്റെ ഭക്ഷണപ്പൊതിയിലേയ്ക്ക് നോക്കുന്നതു കണ്ടാണ് ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നത്. ഇല്ല എന്നു മറുപടി. എങ്കില്‍, വരൂ നമുക്ക് കഴിക്കാമെന്നു പറഞ്ഞു. ആദ്യം അദ്ദേഹം…
Read More