തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ ഡ്രൈവര്‍ ഗവാസ്കറാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ അടിമപ്പണിയെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്. അതിനു പിന്നാലെ പലരും തങ്ങള്‍ അനുഭവിച്ച അടിമപ്പണിയെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തു വന്നിരുന്നു. നിലവില്‍ പോലീസിലെ 6000 പേരോളം ചെയ്യുന്നത് കാക്കി കുപ്പായമിട്ട് ചെയ്യരുതാത്ത കാര്യങ്ങളാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പോലീസ് യൂണിഫോമില്‍ പോലീസിന്റേതല്ലാത്ത ജോലി ചെയ്യേണ്ടി വരുന്ന ഇത്തരക്കാര്‍ കടുത്ത മാനസീക സമ്മര്‍ദ്ദത്തില്‍ ആണെന്നും വര്‍ഷംതോറും സേനയില്‍ ഏഴു പോലീസുകാര്‍ വീതം ആത്മഹത്യ ചെയ്യുന്നതായുമാണ് പറഞ്ഞിരിക്കുന്നത്. മാനസീക പീഡനം സഹിക്കുന്ന പലരും ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാരായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ വര്‍ഷം അദര്‍ഡ്യൂട്ടിയെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ക്കൊപ്പം കറങ്ങി നടക്കുന്നവരുടേയും വീട്ടുജോലി ചെയ്യുന്നവരുടെയും വിവരം അന്വേഷിക്കാന്‍ മുഖ്യമന്ത്രി ടോമിന് ജെ തച്ചങ്കരിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് അനാവശ്യമായി പോലീസിനെ കൊണ്ടുനടക്കുന്ന 60…
Read More