വാട്സ് ആപ്പ് ഗ്രൂപ്പില്‍ സിപിഎമ്മിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന് പോലീസ് നടപടിയെന്ന് ആരോപണം. കോട്ടയം മൂന്നിലവിലാണ് സംഭവം. ഗ്രൂപ്പ് അഡ്മിന് അടക്കം മൂന്ന് പേരോട് സ്റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം നല്കി. സിപിഎം മേലുകാവ് ലോക്കല്‍ സെക്രട്ടറിയാണ് പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിനാണ് പരാതി നല്‍കിയതെന്നാണ് സിപിഎം നല്കുന്ന വിശദീകരണം. നമ്മുടെ മൂന്നിലവ് എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയാണ് ഇത്തരം നടപടികളിലേക്ക് നയിച്ചത്. വര്‍ഗീയ പരാമര്‍ശം അടങ്ങിയ ഓഡിയോ ക്ലിപ്പുകള്‍ ഈ ഗ്രൂപ്പില്‍ വന്നെന്നും ഇത് ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയതെന്നാണ് സിപിഎം മേലുകാവ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം. പോലീസും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഗ്രൂപ്പില്‍ ഇത്തരം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ബോധ്യപ്പെട്ടതിനാല്‍ അഡ്മിനെ അടക്കം വിളിച്ചുവരുത്തി വിഷയത്തില്‍ വിശദീകരണം ലഭ്യമാക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചതെന്നും പ്രശ്നത്തില്‍ കേസെടുക്കുകയോ…
Read MoreTag: police
പിണറായിയെയും ജയരാജനെയും വധിക്കാന്‍ സുധാകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന ! പോലീസ് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ട് ഇങ്ങനെ…
സിപിഎം നേതാക്കളായ പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, ഇപി ജയരാജന് എന്നിവരെ വധിക്കാന്‍ 1995ല്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് ഗൂഢാലോചന നടത്തിയെന്ന റിപ്പോര്‍ട്ടുമായി പോലീസ് ഹൈക്കോടതിയില്‍. ഇപി ജയരാജനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരന് നല്കിയ ഹര്‍ജിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. 2016 മുതല്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അന്തിമ വാദത്തിനായി ഈ മാസം 27ലേക്കു മാറ്റിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുധാകരന്റെ ഹര്‍ജിയില്‍ 2016 ഓഗസ്റ്റ് 10നാണ് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ മൂന്നു സിപിഎം നേതാക്കളെയും വധിക്കാന്‍ സുധാകരന് മറ്റുള്ളവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ജയരാജന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തമ്പാനൂര്‍ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിണറായിയെയും കോടിയേരിയെയും സാക്ഷികളായാണ് ഉള്‍പ്പെടുത്തിയത്.…
Read Moreകണ്ണൂര്‍ സിറ്റിയില്‍ സദാചാര സംഘം അറസ്റ്റില്‍
കണ്ണൂര്‍: നിയമവിദ്യാര്‍ഥിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സദാചാര സംഘം അറസ്റ്റില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഷുഹൈബ്, അഞ്ചുകണ്ടി സ്വദേശി ഷമോജ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. 22 നാണ് കേസിനാസ്പദമായ സംഭവം. നിയമ വിദ്യാര്‍ഥിയായ അക്ഷയുടെ പരാതിയിലാണ് കണ്ണൂര്‍ സിറ്റി പോലീസ് കേസെടുത്തത്. 22ന് വൈകുന്നേരം താവക്കരയിലെ ഹോസ്റ്റലില്‍ ഒരുമിച്ച് പഠിക്കുന്ന സുഹൃത്തിന് പുസ്തകം കൊടുക്കാന്‍ എത്തിയതായിരുന്നു അക്ഷയ്. പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോള്‍ നീ എന്തിനാണ് ലേഡീസ് ഹോസ്റ്റലില്‍ പോയത്, എന്താണ് കാര്യം എന്ന് ചോദിച്ച് ഷമോജും ഷുഹൈബും അക്ഷയിയെ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അക്ഷയിയെ കൈയേറ്റം ചെയ്യുകയുമായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read Moreഒരു എസ്പിയുടെ രണ്ട് മക്കള്‍ ലഹരിക്കടിമപ്പെട്ടവര്‍ ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ് കമ്മീഷണര്‍…
പോലീസ് ഉദ്യോഗസ്ഥരുടെ മക്കളില്‍ പോലും ലഹരിക്കടിമപ്പെട്ടവര്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്. ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്വയം പരിശോധിക്കണം. ഒരു എസ്പിയുടെ രണ്ട് ആണ്മക്കളും ലഹരിക്ക് അടിമയാണെന്നും കെ സേതുരാമന് പറഞ്ഞു. പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനത്തിലാണ് സിറ്റി പൊലീസ് കമ്മീഷണറുടെ തുറന്നു പറച്ചില്. നമ്മുടെ സഹപ്രവര്‍ത്തകരുടെ കുട്ടി ലഹരിക്ക് അടിമയായി കൊല്ലപ്പെട്ട സംഭവമുണ്ടായിട്ടുണ്ട്. നമ്മള് ജീവിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്സിന് അകത്ത് ഇത്തരത്തില്‍ സംഭവിക്കുന്നത് പോലീസ് ഉദ്യോഗസ്ഥര്‍ കണ്ണു തുറന്ന് പരിശോധിക്കണം. എല്ലാ റാങ്കിലുമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മക്കളും ഉള്‍പ്പെടെ മയക്കുമരുന്നിന് അടിമയായ ആള്‍ക്കാരുണ്ട്. ഒരു എസ്പിയുടെ രണ്ട് ആണ്മക്കളും ലഹരിക്ക് അടിമയായതോടെ, അദ്ദേഹത്തിന്റെ കുടുംബവും വലിയ പ്രശ്നത്തിലായി. ഇത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. ഇതു വളരെ ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്. കേരളത്തില്‍ കഞ്ചാവ്, എംഡിഎംഎ ഉപയോഗം വര്‍ധിക്കുകയാണ്. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം…
Read Moreഎസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടം ! പ്രിന്‍സിപ്പലിനെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കും
കാട്ടാക്കട : കൗണ്‍സിലര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കാട്ടാക്കട ക്രിസ്ത്യന്‍ കോളജില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ ഒന്നാം പ്രതിയായ പ്രിന്‍സിപ്പല്‍ ജി.ജെ.ഷൈജുവിനെ പോലീസ് ഇന്ന് ചോദ്യം ചെയ്യാന്‍ സാധ്യത. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ കുറ്റം ചുമത്തിയതിനാല്‍ രണ്ടു പ്രതികളേയും ചോദ്യം ചെയ്യുമെന്നാണ് കരുതുന്നത്. അതേസമയം ആള്‍മാറാട്ടത്തില്‍ സിപിഎം നേതാക്കള്‍ക്ക് പങ്കുണ്ടോ എന്നതടക്കം പരിശോധിക്കുകയാണ് പാര്‍ട്ടി. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഡി.കെ.മുരളി, പുഷ്പലത എന്നിവരുടെ അന്വേഷണ കമ്മീഷന് രൂപീകരിച്ചു. തട്ടിപ്പില്‍ പങ്കില്ലെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എംഎല്‍എമാരായ ഐ.ബി.സതീഷും ജി.സ്റ്റീഫനും സിപിഎമ്മിന് കത്ത് നല്‍കിയിരുന്നു. കോളേജിലെ എസ് എഫ് ഐ ആള്‍മാറാട്ടത്തില്‍ എസ്എഫ്ഐ നേതാവ് വിശാഖിനെതിരെ പോലീസ് കേസെടുത്തതോടെ എസ് എഫ് ഐയില്‍ വിഭാഗിയത വര്‍ധിക്കാന്‍ സാധ്യത. വിശാഖിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നിലവില്‍ ചേരിപ്പോര് ഉയര്‍ന്നിരിക്കെയാണ്. ആള്‍മാറാട്ടം, വ്യാജ രേഖ ചമക്കല്‍, വിശ്വാസ…
Read Moreസന്ദീപ് അക്രമാസക്തനായപ്പോള്‍ തന്നെ പോലീസ് പുറത്തേക്കോടി ! ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തില്‍ പോലീസിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്…
ഡോക്ടര്‍ വന്ദനയുടെ ജീവനെടുത്ത ആക്രമം തടയുന്നതില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കൃത്യസമയത്ത് ഇടപെട്ടിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമം ഉണ്ടായപ്പോള്‍ പോലീസ് പുറത്തേക്കോടി. വാതില്‍ പുറത്തു നിന്ന് അടച്ചതിനാല്‍ സന്ദീപ് അത്യാഹിത വിഭാഗത്തില്‍ അക്രമം തുടര്‍ന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടപെട്ടില്ല. വന്ദന മെഡിക്കല്‍ ഓഫീസറെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പോയ സമയത്താണ് അക്രമം നടന്നത്. അതേസമയം, ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കിയുള്ള ഓര്‍ഡിനന്‍സിന് നിയമവകുപ്പിന്റെ അംഗീകാരം ലഭിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ചര്‍ച്ച ചെയ്ത ശേഷമാണ് ഓര്‍ഡിനന്‍സ് വ്യവസ്ഥകള്‍ നിയമ സെക്രട്ടറി പരിശോധിച്ചത്. മുഖ്യമന്ത്രിയുടെ അംഗീകാരത്തിന് ശേഷം ഓര്‍ഡിനന്‍സ് നാളെ മന്ത്രിസഭ പരിഗണിക്കും. ഡോക്ടര്‍മാരെ ആക്രമിക്കുന്നവര്‍ക്ക് കനത്ത ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. ഇതിന് അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍…
Read Moreരാത്രിയില്‍ സിഐയെയും സംഘത്തെയും ആക്രമിച്ചു ! യുവ നടനും എഡിറ്ററും അറസ്റ്റില്‍…
കൊച്ചിയില്‍ രാത്രി സിഐയെയും സംഘത്തെയും ആക്രമിച്ച യുവ നടനും എഡിറ്ററും പിടിയില്‍. തൃശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. നോര്‍ത്ത് സിഐയെയും സംഘത്തിനെയുമാണ് ആക്രമിച്ചത്. പ്രതികളില്‍ നിന്ന് പിടികൂടിയ ബൈക്കിന്റെ കീച്ചെയിന് കത്തിയുടെ രൂപത്തിലാണ്. നാലു ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു. മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇന്നലെ രാത്രി സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് ആക്രമണമുണ്ടായത്. ഗതാഗതം തടസ്സപ്പെടുത്തുന്ന നിലയില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. ബൈക്കുകളുടെ വിവരം ശേഖരിക്കുന്നതിനിടെ ഒരു ബൈക്ക് ബ്ലാക്ക് ലിസ്റ്റില്‍ പെട്ടതാണെന്ന് കണ്ടെത്തി. യുവനടനും എഡിറ്ററും കൂടാതെ മൂന്നു സുഹൃത്തുക്കളും സ്ഥലത്തുണ്ടായിരുന്നു. ഇവരുടെ ബൈക്കിന്റെ രേഖകള്‍ പൊലീസ് ചോദിച്ചപ്പോള്‍, സംഘം തട്ടിക്കയറി. ബൈക്ക് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നറിയിച്ചതോടെ എഎസ്ഐയെയും കോണ്‍സ്റ്റബിളിനെയും ആക്രമിച്ചു. സിഐ വിഷയത്തില്‍ ഇടപെട്ടതോടെ സിഐയെയും ആക്രമിച്ചു. പ്രതികളുടെ രണ്ടു ബൈക്കുകളും മറ്റു രണ്ടു ബൈക്കുകളുമാണ് പിടിച്ചെടുത്തത്. യുവനടനും എഡിറ്ററും കൊച്ചിയില്‍…
Read Moreപോലീസുകാരി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍ ! ചിലപ്പോഴൊക്കെ സീരിയല്‍ നടിയുമാകും…
പോലീസുകാരി ചമഞ്ഞ് പണം തട്ടിയ കേസില്‍ യുവതി പിടിയില്‍. വെങ്ങാനൂര്‍ സ്വദേശിനി അശ്വതി കൃഷ്ണ(29)യാണ് അറസ്റ്റിലായത്. മേനംകുളം സ്വദേശിനിയും ഇപ്പോള്‍ കോട്ടുകാല്‍ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടില്‍ അനുപമയുടെ പരാതിയിലാണ് അറസ്റ്റ്. ഭര്‍ത്താവുമായി അകന്ന് കഴിയുന്ന ഇവര്‍ വിഴിഞ്ഞം സ്റ്റേഷനിലെ പോലീസ് ആണെന്നും ഭര്‍ത്താവ് പോലീസ് ഡ്രൈവറാണെന്നും പലരെയും വിശ്വസിപ്പിച്ചിരുന്നു. സമീപത്തെ സ്കൂളിലെ എസ്.പി.സി പരിശീലനത്തിനിടെ പോലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകളും ഇതിനായി ഉപയോഗിച്ചിരുന്നു. എന്നാല്‍ കുറച്ചുപേരോട് സീരിയല്‍ നടിയാണെന്നും തിരക്കഥാകൃത്ത് ആണെന്നുമാണ് പ്രതി പറഞ്ഞിരുന്നത്. ആള്‍മാറാട്ടം നടത്തിയതിനും വഞ്ചനാക്കുറ്റത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജോലി വാഗ്ദാനം നല്‍കിയും വീട് വയ്ക്കാന്‍ ലോണ്‍ ഏര്‍പ്പാടാക്കി കൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ജനുവരി വരെ തവണകളായി പരാതിക്കാരിയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഗൂഗിള്‍ പേ വഴി 1,60,000 രൂപ തട്ടിച്ചുവെന്നാണ് പരാതി. ഏഴു ലക്ഷം…
Read Moreലഹരിക്കേസില്‍ യുവാക്കള്‍ ജയിലില്‍ കിടന്നത് മൂന്നുമാസം ! ഒരാളെ ഭാര്യ ഉപേക്ഷിച്ചു; ഫലം വന്നപ്പോള്‍ സംഗതി എംഡിഎംഎ അല്ല
മേലാറ്റൂരില്‍ എംഡിഎംഎയുമായി നാലു യുവാക്കളെ പിടികൂടിയ വന്‍ ട്വിസ്റ്റ്. പ്രസ്തുത കേസില്‍ യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്നതിനു ശേഷം കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ലാബുകളിലും ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഇനി മൂന്നാമതൊരു ലാബില്‍ക്കൂടി പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. മലപ്പുറം മേലാറ്റൂര്‍ പോലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പോലീസിന്റെ വാദം. മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരാണ് പിടിയിലായത്. പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം…
Read Moreബസില്‍ വച്ചു കയറിപ്പിടിച്ച യുവാവിനെ ശരിയാക്കി യുവതി ! ധൈര്യം കണ്ട് അമ്പരന്ന് സഹയാത്രികര്‍…
ഓടുന്ന ബസില്‍ വച്ച് തന്നെ കയറിപ്പിടിച്ച യുവാവിനെ വലിച്ചിഴച്ച് പൊലീസിന് മുന്നിലെത്തിച്ച് യുവതി. ബസില്‍ തനിക്ക് നേരെ നടന്ന അതിക്രമത്തില്‍ ആരും പ്രതികരിക്കാതെ വന്നതോടെ, യുവതി ധൈര്യം സംഭരിച്ച് ശക്തമായി പ്രതികരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊല്‍ക്കത്തയിലാണ് സംഭവം. കൊല്‍ക്കത്ത വിമാനത്താവളത്തിലെ ജീവനക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. വീട്ടിലേക്ക് ബസില്‍ പോകുമ്പോഴാണ് യുവാവ് കയറിപ്പിടിച്ചതെന്ന് പരാതിയില്‍ പറയുന്നു. സീറ്റില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ നിന്ന് തനിക്ക് നേരെ കമന്റുകള്‍ പറഞ്ഞായിരുന്നു തുടക്കം. ഇതിനെതിരെ താന്‍ പ്രതിഷേധിച്ചതായി യുവതി പറയുന്നു. മറ്റു യാത്രക്കാരോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല. കണ്ടക്ടറോട് പോലും സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് യുവാവിന്റെ മോശം പെരുമാറ്റം വീഡിയോയില്‍ പകര്‍ത്താന്‍ തുടങ്ങി. ഇതില്‍ കുപിതനായ 30കാരന് തന്നെ ആക്രമിച്ചതായും ദേഹത്ത്…
Read More