മോഷ്ടാക്കള്‍ പലവിധമുണ്ടെങ്കിലും ചൂടുകാലത്ത് ഏറ്റവും പ്രയോജനമുള്ള എസി മോഷ്ടിച്ചു കടന്നു കളഞ്ഞ കള്ളനാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. മലപ്പുറം വളാഞ്ചേരിയിലാണ് മോഷണം. പട്ടാപ്പകല്‍ എ സി ഇന്‍ഡോര്‍ യൂണിറ്റ് മോഷ്ടിച്ച് യുവാവ് കടന്നു കളയുകയായിരുന്നു. വളാഞ്ചേരി സിറ്റി ചോയ്സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. മോഷ്ടാവിനായി വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരി ടൗണിലെ സിറ്റി ചോയ്സില്‍ ഇക്കഴിഞ്ഞ ബുധനാഴ്ച പകലാണ് സംഭവം നടന്നത്. എ.സി ഇന്‍ഡോര്‍ യൂണിറ്റുമായി യുവാവ് നടന്നു വരുന്നതും ഓട്ടോറിക്ഷയെ കൈകാട്ടി വിളിച്ച് അതില്‍ കയറി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. വളാഞ്ചേരി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read MoreTag: police
അലമാരയുടെ ചില്ല് തല കൊണ്ടടിച്ചു തകര്‍ത്തു ! പീഡനക്കേസ് പ്രതി പോലീസ് സ്റ്റേഷനില്‍ അഴിഞ്ഞാടിയത് ഇങ്ങനെ…
സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനില്‍ പീഡനക്കേസ് പ്രതിയുടെ അഴിഞ്ഞാട്ടം. ഇയാള്‍ സ്റ്റേഷനിലെ അലമാരയുടെ ചില്ല് തലകൊണ്ട് ഇടിച്ച് തകര്‍ത്തു. അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതി മീനങ്ങാടി സ്വദേശി ലെനിനാണ് സ്റ്റേഷനില്‍ പരാക്രമം കാട്ടിയത്. പ്രതിയെ പൊലീസ് സ്റ്റേഷനില്‍ നിന്നും പീഡനം നടന്ന റിസോര്‍ട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് ഇയാള്‍ അക്രമാസക്തനായത്. കേസില്‍ പതിനഞ്ചാം പ്രതിയാണ് ഇയാള്‍. തലയ്ക്ക് പരിക്കേറ്റ ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുക്കയാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞു. തന്റെ തല താന്‍ ചില്ലില്‍ ഇടിച്ച് പൊട്ടിച്ചതാണെന്നും പ്രതി പറഞ്ഞു. തമിഴ്നാട് അമ്പലമൂലയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൂടിയാണ് ലെനിന്.
Read Moreപോലീസില്‍ പിരിച്ചുവിടല്‍ മഹാമഹം ! ഇത്തവണ തൊപ്പി തെറിക്കുന്നത് മൂന്ന് ഡിവൈഎസ്പിമാരടക്കം 10 പേരുടെ…
പോലീസില്‍ അടുത്തഘട്ട പിരിച്ചുവിടല്‍ നടപടി തുടങ്ങി. ഇത്തവണ ഡിവൈഎസ്പിമാരടക്കം പത്തുപേര്‍ക്ക് ജോലി നഷ്ടമാകും. ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് ഉടന്‍ നല്‍കും. തുടര്‍നടപടികളും വേഗത്തിലാക്കും. പിരിച്ചുവിടേണ്ട 59 ഉദ്യോഗസ്ഥരുടെ പട്ടികയാണു ജില്ലാ പോലീസ് മേധാവികളും സംസ്ഥാന സ്പെഷല്‍ ബ്രാഞ്ചും നല്‍കിയത്. ഇതില്‍ മൂന്ന് ഡിവൈഎസ്പിമാര്‍, നാല് ഇന്‍സ്പെക്ടര്‍മാര്‍, മൂന്ന് എസ്ഐമാര്‍ എന്നിവര്‍ക്കെതിരെയാണു നടപടി തുടങ്ങിയത്. പലരും ഇപ്പോള്‍ സേനയ്ക്കു പുറത്തുള്ള സ്പെഷല്‍ യൂണിറ്റുകളിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ജോലി ചെയ്യുമ്പോള്‍ ഒന്നിലധികം കേസുകളില്‍പ്പെടുകയും തുടര്‍ച്ചയായി അച്ചടക്കനടപടി നേരിടുകയും ചെയ്തവരാണ് പട്ടികയിലുള്ള നാല് ഇന്‍സ്പെക്ടര്‍മാരും. ഗുണ്ടമണ്ണുമാഫിയ ബന്ധവും സ്പെഷല്‍ ബ്രാഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. സമാന കുറ്റമാണ് മൂന്ന് ഡിവൈഎസ്പിമാരിലും കണ്ടെത്തിയത്. ക്രിമിനല്‍ കേസുകളില്‍പ്പെട്ട പൊലീസുകാരുടെ പൂര്‍ണ പട്ടിക നല്കാന് ജില്ലാ പൊലീസ് മേധാവികള്‍ക്കു ഡിജിപി ഒരു മാസംകൂടി
Read Moreപോക്സോ കേസില്‍ പ്രതിയായ റിട്ട.എസ് ഐയെ അതിജീവിതയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി !
പോക്സോ കേസില്‍ പ്രതിയായ റിട്ട. എസ്.ഐയെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോടാണ് സംഭവം. പുറ്റെക്കാട് പീസ് നെറ്റില്‍ കെ. പി. ഉണ്ണി (57) ആണു മരിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് ഉള്‍പ്പടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എട്ടു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍, റിട്ട.എസ്ഐ ആയ ഉണ്ണിയെ 2021ല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഈ കേസില്‍ കെ.പി ഉണ്ണിക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികളിലേക്ക് കടക്കാനാരിക്കെയാണ് പ്രതിയായ മുന്‍ എസ്.ഐയെ അതിജീവിതയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഎഴുതി കൈതളര്‍ന്നു ! മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവര്‍മാര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് പോലീസ്…
മദ്യപിച്ച് വാഹനം ഓടിച്ചവര്‍ക്ക് ഇമ്പോസിഷന്‍ ശിക്ഷ വിധിച്ച് തൃപ്പൂണിത്തുറ പോലീസ്.ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ലെന്ന് ആയിരം തവണയാണ് പൊലീസ് ഇമ്പോസിഷന്‍ എഴുതിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മദ്യപിച്ച് വാഹനമോടിച്ചാല്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും, അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിടുകയാണ് ചെയ്യുന്നത്. നിയമപരമായ നടപടികള്‍ സ്വീകരിക്കുമ്പോഴും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു പോലീസിന്റെ വ്യത്യസ്ഥമായ ഒരു നടപടി. ഏതാണ്ട് അമ്പതോളം ഡ്രൈവര്‍മാരെ കൊണ്ടാണ് തൃപ്പൂണിത്തുറ സ്റ്റേഷനില്‍ വച്ച് പോലീസ് ഇമ്പോസിഷന്‍ എഴുതിച്ചത്. അതേസമയം, പോലീസ് ഇമ്പോസിഷന്‍ എഴുതിച്ച നടപടിക്കെതിരെയും ചിലര്‍ രംഗത്തെത്തി. നിയമപരമായ നടപടികള്‍ സ്വീകരിക്കേണ്ടിടത്ത് ഇത്തരം നടപടികള്‍ പ്രാകൃതമാണെന്നാണ് ഇവരുടെ വാദം.
Read Moreഗുണ്ടാ, മാഫിയ ബന്ധം: 23 പോലീസുകാർക്കെതിരേ വിജിലൻസ് അന്വേഷണം; പട്ടികയിൽ ഇടംപിടിച്ചവരിലധികം തലസ്ഥാനത്തെ പോലീസുകാർ
തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരെയുള്ള അന്വേഷണങ്ങൾ തുടരുന്നു. സ്പെഷൽ ബ്രാഞ്ചിന്റെയും വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി 23 പോലീസുകാരുടെ പട്ടിക തയാറാക്കി. ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള 23 പോലീസുകാർക്കെതിരേ വിജിലൻസ് അന്വേഷണം നടത്തും.10 പോലീസുകാർക്കെതിരേ പ്രാഥമിക അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലും. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക മൂന്ന് മാസത്തിനുള്ളിൽ തയാറാക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്. മറ്റ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. പരാതിയോ രഹസ്യ വിവരമോ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് ഇന്റലിജൻസ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകും. തുടർന്ന് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ ആവശ്യമെങ്കിൽ അന്വേഷണം നടത്തും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ പൊലീസ് ആസ്ഥാനത്ത് അനുമതി തേടും. പിന്നീട് തുടർ നടപടികൾ സ്വീകരിക്കും.…
Read Moreഈ വൈറൽ വീഡിയോയുടെ വാസ്തവം എന്താണ്? സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ; വൈറൽ വീഡിയോയുടെ ഒറിജിനൽ പുറത്ത് വിട്ട് പോലീസ്
കോഴിക്കോട്: സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന പല വാർത്തകളും ചിത്രങ്ങളും വീഡിയോകളും യഥാർഥത്തിൽ സത്യവുമായി യാതൊരു ബന്ധവും ഇല്ലാത്തവയായി പിന്നീട് മാറാറുണ്ട്. ഇത്തരം വാർത്തകളും ചിത്രങ്ങളും പ്രചരിക്കുന്പോൾ തന്നെ ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ചിലരെങ്കിലും ശ്രദ്ധിക്കാറുമുണ്ട്. എന്നിരുന്നാലും പലപ്പോഴും വ്യാജ വാർത്തകളും വീഡിയോകളും ഭൂരിപക്ഷം പേരെയും തെറ്റിദ്ധരിപ്പിച്ച് കുഴിയിൽ ചാടിക്കുന്നതും നിത്യേന കാണുന്നതാണ്. ഇത്തരം സംഭവങ്ങൾ തടയുന്നതിന് കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് ലൈവ് ആക്കി നിർത്താൻ തുടങ്ങിയത് അടുത്തിടെയാണ്. ഇതോടെ സോഷ്യൽ മീഡയയിൽ വൈറൽ ആകുന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും വാർത്തകളുടെയും ഉള്ളറകൾ തെരഞ്ഞ് കേരള പോലീസ് പിറകെ പോയി സത്യം കണ്ടെത്താറുമുണ്ട്. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസം വൈറലായ വീഡിയോയുടെ കള്ളത്തരം പൊളിച്ചും കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ഇട്ടിരുന്നു. സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കരുതേ എന്ന മുന്നറിയിപ്പോടെയാണ് കേരള…
Read Moreവീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീയെ ആക്രമിച്ച് പോലീസുകാരൻ; പരിചയത്തിന്റെ പേരിൽ യുവതിക്ക് ഒരുലക്ഷത്തിന് അടുത്ത് പണം കടം നൽകി; ഒടുവിൽ…
കണ്ണൂർ: വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ആക്രമിച്ച പോലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ റൂറൽ ഹെഡ്ക്വാർട്ടേഴ്സിലെ സീനിയർ സിപിഒ ആയ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ടി.വി. പ്രദീപാണ് പിടിയിലായത്. ഹൊസ്ദുർഗ് പോലീസാണ് ഇയാളെ പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയും പോലീസുകാരനും പരിചയമുണ്ടായിരുന്നു. കോവിഡ് സമയത്ത് സ്ത്രീക്ക് പ്രദീപ് 80,000 രൂപ കടം നൽകിയിരുന്നു. ആ പണം തിരികെ ചോദിച്ചാണ് പ്രദീപ് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയും കസേരയുൾപ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തത്.
Read Moreമെഡിക്കല്‍ കോളജിലെ ശുചിമുറിയില്‍ കയറിയ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം ! പോലീസുകാരന് അറസ്റ്റില്‍…
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് യുവതിയുടെ ശുചിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്താന്‍ ശ്രമിച്ച പോലീസുകാരന് അറസ്റ്റില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി പ്രിനു (32) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട യുവതി ബഹളം വെച്ചതിന് പിന്നാലെ മെഡിക്കല്‍ കോളേജ് പോലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. രോഗിയായ ബന്ധുവിന് കൂട്ടിരിക്കാനെത്തിയ യുവതി ശുചിമുറിയില്‍ കയറിയ ദൃശ്യമാണ് ഇയാള്‍ പകര്‍ത്താന്‍ ശ്രമിച്ചത്. രോഗിയായ ബന്ധുവിന് കൂട്ടിരിക്കാനാണ് ഇയാളും മെഡിക്കല്‍ കോളേജില്‍ എത്തിയത്. ശുചിമുറിയില്‍ കയറിയ യുവതി വെന്റിലേറ്റിന് പിന്നില്‍ വെളിച്ചം കണ്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് മൊബൈല്‍ ഫോണ്‍ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് യുവതി ബഹളം വെച്ചപ്പോള്‍ ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഇതിനിടയില്‍ ഇയാള്‍ ഫോണ്‍ വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ ശ്രമം നടത്തിയെങ്കിലും…
Read Moreപ്രണയത്തിന് സംരക്ഷണം തേടിയെത്തിയ അതേ സ്റ്റേഷനില്‍ പോലീസുകാരനായി യുവാവ് ! ഭാര്യ തൊട്ടടുത്ത സ്കൂളിലെ ടീച്ചറും…
പല പ്രണയങ്ങളും പ്രതിബന്ധങ്ങളെ അതിജീവിച്ചാകും സഫലമാകുന്നത്. പലപ്പോഴും പ്രണയം സാക്ഷാത്കാരത്തിന് സഹായത്തിനായി പല കമിതാക്കളും ആശ്രയിക്കുന്നത് പോലീസിനെയാവും. അത്തരത്തില്‍ സഹായം തേടി പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് ഇപ്പോള്‍ അതേ സ്റ്റേഷനില്‍ പോലീസുകാരനായി മാറിയ കഥയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വാകത്താനംകാരനായ അഭിലാഷിന്റെയും ഭാര്യ മായാമോളിന്റെയും ജീവിതത്തിലാണ് ഈ അപൂര്‍വ ട്വിസ്റ്റ്. എട്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഇരുവരും തെരഞ്ഞെടുത്തത് ജീവിതം തുടങ്ങിയപ്പോള്‍ സംരക്ഷണം തേടിയെത്തിയ അതേ പോലീസ് സ്റ്റേഷന് തന്നെയാണ് എന്നതും കൗതുകം. വാകത്താനം പോലീസ് സ്റ്റേഷനിലെ ഡ്രൈവറാണ് അഭിലാഷ്. ഭാര്യ മായാമോള്‍ തൊട്ടടുത്ത് തന്നെ വെള്ളുത്തുരുത്തി എല്‍.പി.സ്കൂള്‍ അദ്ധ്യാപികയും. 2014 ജനുവരി 16 നായിരുന്നു ഇവരുടെ പ്രണയവിവാഹം. കോട്ടയം റജിസ്റ്റാര്‍ ആഫീസില്‍ വിവാഹിതരായതിന് പിന്നാലെ ഇവര്‍ സംരക്ഷണ തേടി നേരെയെത്തിയത് വാകത്താനത്ത് പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. വിവരം പറഞ്ഞപ്പോള്‍ പ്രശ്നം ഏറ്റെടുത്ത അന്നത്തെ വാകത്താനം സി.ഐ. അനീഷ് രണ്ടുപേരുടേയും…
Read More