ടിവി ചര്‍ച്ചയ്ക്കിടെ പ്രവാചകന് മുഹമ്മദ് നബിയ്ക്കെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാന്‍ അനുമതി നല്കി ഡല്‍ഹി പോലീസ്. നൂപുര്‍ ശര്‍മ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വയം സുരക്ഷയ്ക്കായി തോക്ക് ലൈസന്‍സ് നല്‍കിയതായി ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു. മേയ് 26ന് നടത്തിയ പരാമര്‍ശത്തിനു പിന്നാലെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവര്‍ പരാതിപ്പെട്ടിരുന്നു. നൂപുര്‍ ശര്‍മയുടെ പരാമര്‍ശം രാജ്യവ്യാപകമായ പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയിരുന്നു. നൂപുര്‍ ശര്‍മയെ പിന്തുണച്ച മരുന്നുകട ഉടമ ഉമേഷ് കോല്‍ഹെ മഹാരാഷ്ട്രയിലെ അമരാവതിയില്‍ കൊല്ലപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ നൂപുര്‍ ശര്‍മയ്ക്ക് പിന്തുണ അറിയിച്ച രാജസ്ഥാനിലെ ഉദയ്പുരില്‍ തയ്യല്ക്കാരന് കനയ്യ ലാല്‍ തീവ്രവാദികളുടെ വെട്ടേറ്റു മരിച്ചിരുന്നു. നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു
Read MoreTag: police
സംസ്ഥാനത്തേക്ക് വന്‍തോതില്‍ എംഡിഎംഎ കടത്തിയത് പലസ്തീന്,സുഡാന് സ്വദേശികള്‍ ! ‘കെന്‍’ എന്ന ഇവരുടെ നേതാവിനെ കുടുക്കിയത് അതിസാഹസികമായി…
വന്‍തോതില്‍ കേരളത്തിലേക്ക് എംഡിഎംഎ അടക്കമുള്ള സിന്തറ്റിക് ലഹരിമരുന്നുകള്‍ കടത്തിയ സംഘത്തെ വേരുകളോടെ അകത്താക്കി തൃശൂര്‍ പോലീസ്. അന്വേഷണം കാരിയര്‍മാരില്‍ മാത്രം ഒതുക്കാതെ കിട്ടിയ തുമ്പുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെയാണ് വന്‍സംഘത്തിന്റെ തലവനുള്പ്പെടെയുള്ളവര് പിടിയിലായത്. 2022 മെയ് മാസം 13 ന് മണ്ണുത്തിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദ്ദീന്‍ എന്നയാളില്‍ നിന്നും 196 ഗ്രാം പിടികൂടിയതോടെയാണ് അന്വേഷണത്തിന് തുടക്കമായത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും സുഡാന് സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പാലസ്തീന് സ്വദേശി ഹസന് എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരേയും ബാംഗ്ലൂരില്‍ നിന്നും 300 ഗ്രാം എംഡിഎംഎ അടക്കം പിടികൂടി. എന്നാല്‍ ഇവരുടെയെല്ലാം തലവന്‍ കെന്‍ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരനാണെന്ന് മനസിലാക്കിയ പോലീസ് അയാള്‍ക്കായി വലവിരിച്ചു. കെന്‍ എന്ന പേരല്ലാതെ ഇയാളെക്കുറിച്ച് മറ്റൊരു വിവരവും പൊലീസിന് ഉണ്ടായിരുന്നില്ല. ഡല്‍ഹിയിലെത്തി…
Read Moreപോലീസ് ടെസ്റ്റില്‍ വിജയിക്കുന്നതിനായി തലമുടിയ്ക്കുള്ളില്‍ എം-സീല്‍ ഒട്ടിച്ച് യുവതി ! ഒടുവില്‍ പണിപാളിയതിങ്ങനെ…
പോലീസ് കായികക്ഷമത പരീക്ഷയ്ക്ക് യോഗ്യത നേടുന്നതിന് ഉയരം കൂട്ടാന്‍ തലമുടിയില്‍ എം-സീല്‍ വാക്സ് ഒട്ടിച്ച് യുവതി. തെലങ്കാനയിലെ മെഹ്ബൂബ്നഗറില്‍ നടന്ന പോലീസ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്കുള്ള യോഗ്യതാ പരീക്ഷയ്ക്കിടെയാണ് സംഭവം. ഓട്ടോമാറ്റിക്കായി ഉയരം അളക്കുന്ന ഇലക്ട്രോണിക് ഉപകരണം ഉദ്യോഗാര്‍ത്ഥിയുടെ ഉയരം രേഖപ്പെടുത്താതെ വന്നതോടെയാണ് യുവതി പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മുടിക്ക് താഴെ എം-സീല്‍ ഒട്ടിച്ചതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയെ അയോഗ്യയാക്കി. ”ഉദ്യോഗാര്‍ത്ഥിയുടെ ഉയരം അളക്കുന്നതിന് ഇലക്ട്രോണിക് ഉപകരണത്തിന് മുന്നില്‍ നിര്‍ത്തിയെങ്കിലും ഉപകരണം റീഡിംഗ് ഒന്നും കാണിച്ചില്ല. ഈ സമയം അവിടെ ഉണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥ ഉദ്യോഗാര്‍ത്ഥിയുടെ തല പരിശോധിക്കുമ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്. കൂടുതല്‍ ഉയരം കിട്ടാന്‍ മുടിയിഴകള്‍ക്കുള്ളില്‍ എം സീല്‍ വാക്സ് തേച്ച് പിടിപ്പിക്കുകയായിരുന്നു”മെഹ്ബൂബ് നഗര്‍ എസ്പി വെങ്കടേശ്വരലു പറഞ്ഞു. ഉയരം അളക്കുന്ന ഇലക്ട്രോണിക് ഉപകരണത്തില്‍ ഉദ്യോഗാര്‍ത്ഥി നില്ക്കുമ്പോള്, സെന്‍സറുകള്‍ പ്രതികരിക്കുകയും ഉയരവും ഭാരവും ഓട്ടോമാറ്റിക്കായി…
Read Moreകടുവയെ പിടിക്കുന്ന കിടുവ ! പോക്സോ കേസ് ‘ പ്രതിയെ’ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി പോലീസുകാരന്
പോക്സോ കേസ് പ്രതിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പോലീസുകാരനെതിരേ കേസ്. പത്തനംതിട്ട അയിരൂര്‍ പോലീസ് സ്റ്റേഷന് എസ്എച്ച്ഒ ആയിരുന്ന ജയ്സനിലിന് എതിരെയാണ് കേസെടുത്തത്. നിലവില്‍ ഇയാള്‍ സസ്പെന്‍ഷനിലാണ്. പോക്സോ കേസില്‍ കസ്റ്റഡിയിലെടുത്ത 27കാരനായ യുവാവിനെ പോലീസ് ക്വാട്ടേഴ്സില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്റ് ചെയ്യുകയായിരുന്നു. പീഡന വിവരം പുറത്തറിയാതിരിക്കാന്‍ മൂന്ന് ദിവസത്തിനകം പ്രതിക്കെതിരേ കുറ്റപത്രവും സമര്‍പ്പിച്ചു. എന്നാല്‍ പോക്സോ കേസ് പ്രതി ഇക്കാര്യം വീട്ടുകാരെ അറിയിച്ചതോടെ ബന്ധുക്കള്‍ ഉദ്യോഗസ്ഥനെതിരേ പരാതി നല്‍കുകയായിരുന്നു. പ്രതിയുടെ ജാമ്യം പരിഗണിക്കവേ കോടതിയിലും ഇക്കാര്യം അറിയിച്ചിരുന്നു. തുടര്‍ന്ന് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു. പ്രകൃതിവിരുദ്ധ പീഡന പരാതിയില്‍ പോലീസ് ഇയാളുടെ മൊഴിയെടുത്തിട്ടുണ്ട്. പോക്സോ കേസ് ഒതുക്കി തീര്‍ക്കാന്‍ ജയ്സനില് കൈക്കൂലി വാങ്ങിയെന്നും പരാതിയുണ്ട്. 1,35,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കൈക്കൂലി നല്‍കാത്തതില്‍ വ്യാജ കേസെടുത്തതിനാണ്…
Read Moreവിദ്യാര്‍ഥിനിയുടെ വേഷത്തില്‍ പോലീസുകാരി ക്യാമ്പസില്‍ കഴിഞ്ഞത് മൂന്നു മാസം ! റാഗിംഗുകാരെ ഈ 24കാരി കുടുക്കിയതിങ്ങനെ…
മാസങ്ങളോളം പോലീസിനെ അലട്ടിയ റാഗിംഗ് കേസിനു തുമ്പുണ്ടാക്കാന്‍ വിദ്യാര്‍ഥിനിയുടെ വേഷത്തില്‍ പോലീസുകാരി മെഡിക്കല്‍ കോളജ് ക്യാമ്പസില്‍ ചെലവഴിച്ചത് മൂന്നു മാസത്തോളം. രഹസ്യാന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ കണ്ടെത്തിയ മധ്യപ്രദേശ് പോലീസിലെ ഉദ്യോഗസ്ഥ ശാലിനി ചൗഹാന്(24) ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. ഇന്‍ഡോറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്ത 11 സീനിയര്‍ വിദ്യാര്‍ഥികളെയാണ് നീണ്ട നാളത്തെ അന്വേഷണത്തിനൊടുവില്‍ ശാലിനി കണ്ടെത്തിയത്. ഇവരെ മൂന്നു മാസത്തേക്ക് കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്യുന്നതായി കഴിഞ്ഞ ജൂലൈയിലാണ് പേര് വെളിപ്പെടുത്താത്ത വിദ്യാര്‍ഥികളുടെ പരാതി പോലീസ് ഹെല്പ്പ്ലൈനില് ലഭിച്ചത്. സംഭവം നടന്ന സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍ മാത്രമാണ് പരാതിയിലുണ്ടായിരുന്നത്. കോളജ് ക്യാമ്പസിലെത്തി അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. റാഗ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ ഭയംമൂലം പോലീസിനു നേരിട്ടു വിവരം നല്കാന്…
Read Moreട്രെയിനില്‍ വച്ച് ഒരാള്‍ കടന്നുപിടിച്ചു ! പരാതിപ്പെട്ടപ്പോള്‍ പോലീസ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി ഹനാന്…
സ്കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റതിലൂടെ മലയാളുകളുടെ ശ്രദ്ധപിടിച്ചു പറ്റിയ പെണ്‍കുട്ടിയാണ് ഹനാന്. യൂട്യൂബിലും സമൂഹമാധ്യമത്തിലും ഹനാന് സജീവമാണ്. ഇപ്പോഴിതാ ട്രെയിന്‍ യാത്രക്കിടയിലുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ഹനാന്. യാത്രക്കിടയില്‍ മദ്യലഹരിയിലുള്ള യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹനാന് പറയുന്നു. ഒരാള്‍ യാത്രയ്ക്കിടെ ശരീരത്ത് കടന്നുപിടിച്ചെന്നും ട്രെയിനില്‍ ഒരു സംഘം പരസ്യമായി മദ്യപിച്ചതു വിഡിയോയില്‍ പകര്‍ത്തിയപ്പോള്‍ അപമര്യാദയായി പെരുമാറിയെന്നും ഹനാന് പറയുന്നു. https://www.facebook.com/watch/?v=843276460282166&t=2 കൂടാതെ സംഭവം അറിഞ്ഞെത്തിയ പോലീസ് മോശമായി പെരുമാറിയെന്നും അവര്‍ ആരോപിക്കുന്നു. ജലന്തര്‍ യാത്രയ്ക്കിടെയാണ് സംഭവം. ജലന്തറില്‍ ഒരു പരീക്ഷ എഴുതാന്‍ പോകുന്ന വഴിക്കാണ് ഹനാന് ദുരനുഭവം ഉണ്ടായത്. ഹനാന്റെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പോലീസ് എത്തിയത്. അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം തന്നോട് ട്രെയിനില്‍ നിന്ന് ഇറങ്ങാനാണ് പോലീസ് ആവശ്യപ്പെട്ടതെന്നും ഹനാന് ആരോപിക്കുന്നു. https://www.facebook.com/watch/?v=676142737256786&t=1
Read Moreകടയില്‍ നിന്ന് പതിവായി പണം മോഷ്ടിച്ച പോലീസുകാരനെ കടയുടമ കൈയ്യോടെ പൊക്കി ! മാങ്ങാ,സ്വര്‍ണ മോഷണങ്ങള്‍ക്കു ശേഷം പോലീസിനു പുതിയ നാണക്കേട്…
പോലീസുകാരന്റെ മാങ്ങാമോഷണം കേരളത്തില്‍ സൃഷ്ടിച്ച വിവാദം ചെറുതല്ലായിരുന്നു. പിന്നാലെ പുറത്തു വന്ന പോലീസുകാരന്റെ സ്വര്‍ണമോഷണം ഡിപ്പാര്‍ട്ട്മെന്റിന് കൂനിന്മേല് കുരുവായി. ഇപ്പോഴിതാ കടയില്‍ നിന്ന് സ്ഥിരമായി പണം മോഷ്ടിക്കുന്ന പോലീസുകാരനെ കടയുടമ കൈയോടെ പിടികൂടിയിരിക്കുകയാണ്. എന്നാല്‍ പിടിക്കപ്പെട്ടതോടെ പോലീസുകാരന് പണം നല്കി തടിയൂരിയെന്നാണ് വിവരം. പാമ്പനാര്‍ ടൗണിലെ കടയിലായിരുന്നു സംഭവം. പതിവുപോലെ പണം കവരുന്നതിനിടെയാണ് പോലീസുകാരന് കുടുങ്ങിയത്. പതിവായി പണം നഷ്ടപ്പെടുന്നത് പതിവായതോടെ കടയുടമ കടയിലെത്തുന്നവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച പതിവുപോലെ കടയിലെത്തിയ പൊലീസുകാരന് 1000 രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇത് കടയുടമ കാണുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തി അടുത്തുള്ള വ്യാപാരികളെ വിളിച്ചുകൂട്ടി. ആളുകള്‍ കൂടിയതോടെ 40,000 രൂപ നല്‍കാമെന്ന് പറഞ്ഞ് പോലീസുകാരന് പ്രശ്നം ഒത്തുതീര്‍പ്പാക്കി. 5000 രൂപ നല്‍കുകയും ചെയ്തു. സ്ഥലത്തെത്തിയവരില്‍ ചിലര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുമ്പ് കടയില്‍…
Read Moreകഞ്ചന്‍ എലികള്‍ ! സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോ കഞ്ചാവ് എലി തിന്നു തീര്‍ത്തതായി പോലീസ് കോടതിയില്‍…
വിവിധ കേസുകളിലായി പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നതായി ഉത്തര്‍പ്രദേശ് പോലീസ്. കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് മഥുര പൊലീസ് ഇക്കാര്യം അറിയിച്ചത്. മഥുരയിലെ ഷെല്‍ഗഢ്, ഹൈവേ പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 581 കിലോഗ്രാം കഞ്ചാവ് എലി തിന്നെന്നാണ് പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിനാല്‍ തൊണ്ടിമുതല്‍ ഹാജരാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിടിച്ചെടുത്ത കഞ്ചാവ് ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി പോലീസിനു നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെയാണ് കഞ്ചാവ് മുഴുവന്‍ എലി തിന്നെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എലികള്‍ കാഴ്ചയ്ക്കു ചെറുതാണെങ്കിലും ഭയങ്കര ശല്യക്കാരാണെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇവയ്ക്കു പോലീസിനെയൊന്നും പേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. അറുപതു ലക്ഷത്തിന്റെ കഞ്ചാവാണ് എലികള്‍ തിന്നു നശിപ്പിച്ചത്. ഇതിനു തെളിവു ഹാജരാക്കാന്‍ അഡീഷനല്‍ ജില്ലാ ജഡ്ജി മഥുര എസ്എസ്പിക്കു നിര്‍ദേശം നല്കി.…
Read More” മൃദു ഭാവെ, ദൃഢ കൃത്യെ” ഇവരണ്ടും ഇല്ലാത്തവർ കടക്ക് പുറത്ത്; ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസുകാരെ പിരിച്ചുവിടും: പ്രാഥമിക പട്ടികയിൽ 85 പേർ
തിരുവനന്തപുരം:’മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ’ ഇവരണ്ടും ഇല്ലാത്തവരുടെ ജോലി തെറിക്കും. ; ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതികളായ പോലീസ് ഉദ്യോഗസ്ഥരെ സേനയില്‍ നിന്നും പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനം. ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയാറാക്കാന്‍ ഡിജിപി അനിൽകാന്ത് നിര്‍ദേശം നല്കി. പ്രാഥമിക ഘട്ടത്തില്‍ തയാറാക്കിയ 85 പേരുടെ പട്ടിയില്‍ സൂക്ഷ്മ പരിശോധന നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. സിഐ മുതല്‍ എസ്പിമാര് വരെയുള്ളവരുടെ സര്‍വീസ് ചരിത്രം പോലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പോലീസ് മേധാവിമാരും പരിശോധിക്കും. പീഡനം, മോഷണം, ലഹരികേസ്, ക്വട്ടേഷന്‍ സംഘവുമായുള്ള ബന്ധം, സ്വര്‍ണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയില്‍ ശിക്ഷ അനുഭവിച്ചവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യാന്‍ ഡിജിപി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. അതേസമയം, കോട്ടയത്ത് മാങ്ങ മോഷ്ടിച്ച പോലീസുകാരനേയും എറണാകുളം…
Read Moreകോർപറേഷനിലെ കത്തുന്ന കത്ത് വിവാദം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്; വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷിക്കും
തിരുവനന്തപുരം: കോർപറേഷനിലെ കത്ത് വിവാദത്തിൽ കേസെടുത്ത് അനേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് നടത്തിയ പ്രാഥമിക അനേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും ക്രൈം ബ്രാഞ്ച് മേധാവി ഷേക്ക് ദർബേഷ് സാഹിബിന്റെ ശിപാർശയുടെയും അടിസ്ഥാനത്തിലാണ് ഡിജിപി യുടെ ഉത്തരവ്. ക്രൈം ബ്രാഞ്ചിന്റെ ഏത് യൂണിറ്റാകും അന്വേഷിക്കുന്നത് എന്നതിനെ സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകും. താൽക്കാലിക ഒഴിവുകളി ലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ ആര്യരാജേന്ദ്രന്റെ പേരിൽ പ്രചരിച്ച കത്തിന്റെ ഒറിജിനൽ കണ്ടെടുക്കാൻ പ്രാഥമിക അനേഷണം നടത്തിയ ക്രൈം ബ്രാഞ്ച് സംഘത്തിന് സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് കേസെടുത്തു അനേഷണം നടത്തിയാൽ മാത്രമേ നിജ സ്ഥിതി പുറത്ത് വരികയുള്ളുവെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ട്. വ്യാജ രേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാകും ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്. അതേ സമയം മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷത്തിന്റെ…
Read More