കാസര്ഗോട്ടുള്ള യുവതിയെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി ലൈംഗികപീഡനത്തിനിരയാക്കിയ പോലീസുകാരന് പിടിയില്‍. തൃശ്ശൂര്‍ കെ.എ.പി. ക്യാമ്പ് രണ്ടാംബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജിനെയാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് അയിലൂര്‍ സ്വദേശിയാണ് ഇയാള്‍. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ശ്രീരാജ് വിവാഹവാഗ്ദാനം നല്‍കിയാണ് തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്ത് പീഡിപ്പിക്കുകയായിരുന്നു. എതിര്‍ത്തപ്പോള്‍ ക്രൂരമായി മര്‍ദിച്ചു. ശരീരത്തിന് ക്ഷതമേറ്റതിന് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം പുറത്തുപറഞ്ഞാല്‍ പ്രചരിപ്പിക്കാനായി നഗ്നചിത്രങ്ങളെടുത്തെന്നും യുവതിയുടെ മൊഴിയിലുണ്ട്. വീട്ടില്‍ വിടാതെ തടഞ്ഞുവെച്ച് പീഡനം തുടര്‍ന്നെന്നും അതിനിടെ ഗര്‍ഭിണിയായി ഗര്‍ഭച്ഛിദ്രം ചെയ്യേണ്ടി വന്നെന്നും പരാതിയിലുണ്ട്. സ്വര്‍ണവള ഊരി വാങ്ങിയെന്നും പണമെല്ലാം കവര്‍ന്നെന്നും പരാതിയില്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ മൊഴി കൊടുക്കാനെത്തിയ യുവതിക്ക് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന് സഹായം നല്കി.
Read MoreTag: policeman
പോലീസുകാരന് സ്ഥലത്തില്ലാത്ത തക്കംനോക്കി രാത്രിയില്‍ ക്വാര്‍ട്ടേഴ്സിലെത്തി എസ്ഐ ! പോലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറി;എസ്ഐയ്ക്കെതിരേ കേസ്…
പോലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ സന്തോഷിനെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന് ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും രാത്രി ഇയാളുടെ ക്വാര്‍ട്ടേഴ്സില്‍ എത്തിയ സന്തോഷ് പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഒക്ടോബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്ഐ പോലീസുകാരനെ അന്വേഷിച്ചെന്ന വ്യാജേനയാണ് അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സിലെത്തിയത്. പോലീസ് ആസ്ഥാനത്തു നിന്നും വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇതറിഞ്ഞിട്ടും എസ്ഐ ദുരുദ്ദേശത്തോടെ പോലീസുകാരന്റെ ക്വാര്‍ട്ടേഴിലെത്തുകയായിരുന്നു.
Read Moreപീഡനത്തിനിരയായ യുവതിയെ പ്രതിയായ പോലീസുകാരന് വിവാഹം ചെയ്തു ! ഇരുവരും പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴി…
പീഡനക്കേസില്‍ ഇരയായ യുവതിയെ പ്രതിയായ പോലീസുകാരന് വിവാഹം ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണു 25 വയസുള്ള പരാതിക്കാരിയെ വിവാഹം ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പല തവണ പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപയും ആഭരണവും തട്ടിയെടുത്തുവെന്ന് കാണിച്ചാണ് യുവതി റാന്നി പോലീസില്‍ പരാതി നല്‍കിയത്. നിരവധി യുവതികള്‍ ഇയാള്‍ക്കെതിരേ തട്ടിപ്പ് പരാതിയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രസ്തുത യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസുകാരനും മാതാവും ചേര്‍ന്ന് പരാതിക്കാരിയുടെ അഭിഭാഷകനെ കാണുകയും വിവാഹ സന്നദ്ധത അറിയിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന് ഫെയ്സ്ബുക്ക് വഴിയാണ് പ്രതിയെ പരിചയപ്പെട്ടതെന്നും പിന്നീട് പല സ്ഥലങ്ങളിലായി പലതവണ പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.
Read Moreപോലീസുകാര്‍ക്ക് എന്തും ആകാമോ ? പോക്സോ കേസില്‍ പ്രതിയാക്കുമെന്നു പറഞ്ഞ് പോലീസുകാരന് യുവാവില്‍ നിന്നു പലപ്പോഴായി പണംതട്ടി; ഒടുവില്‍ കുടുങ്ങിയതിങ്ങനെ…
ഇല്ലാത്ത പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് നിരന്തരം പണം തട്ടിയ പോലീസുകാരന് വിജിലന്‍സിന്റെ പിടിയില്‍. 4000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഷൊര്‍ണൂര്‍ പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ കരുനാഗപ്പള്ളി പൂതന്തറ കല്ലാശ്ശേരി എ.വിനോദ് (46) ആണ് വിജിലന്‍സിന്റെ പിടിയിലായത്. ഇടനിലക്കാരനായ മുണ്ടായ മമ്മള്ളിക്കുന്നത്ത് സുബി എന്ന ഉണ്ണിക്കൃഷ്ണനെയും (36) അറസ്റ്റ് ചെയ്തു. വാടാനാംകുറുശ്ശി സ്വദേശി ബിനോയിയുടെ പരാതിയനുസരിച്ചാണു വിജിലന്‍സ് എത്തിയതും വിനോദിനെയും ഉണ്ണികൃഷ്ണനെയും കയ്യോടെ പൊക്കിയതും. കഴിഞ്ഞ മാസം ഷൊര്‍ണൂര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തതും പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലാത്തതുമായ പോക്സോ കേസില്‍ ബിനോയിയെ സംശയിക്കുന്നതായി അറിയിച്ച ശേഷം കേസില്‍ നിന്നും തലയൂരാന്‍ പലപ്പോഴായി പണം ചോദിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സിഐയും എസ്ഐയും ബിനോയിയെ സംശയിക്കുന്നതായി പറഞ്ഞായിരുന്നു വിനോദും സുബിയും സമീപിച്ചത്. ഇതോടെ പരിഭ്രാന്തനായ യുവാവിനെ വിരട്ടിയ വിനോദും സുബിയും കാര്യങ്ങള്‍…
Read Moreപ്രളയത്തില്‍ ദൈവദൂതനെപ്പോലെ എത്തി പോലീസുകാരന് ! കുട്ടികളെ തോളിലേറ്റി വെള്ളത്തിലൂടെ നടന്നത് 1.5 കിലോമീറ്റര്‍;വീഡിയോ വൈറലാകുന്നു…
പ്രളയത്തിലകപ്പെട്ട കുട്ടികളെ തോളിലേറ്റി പോലീസുകാരന് നടന്നത് ഒന്നര കിലോമീറ്റര്‍. കോണ്‍സ്റ്റബിള്‍ പൃഥ്വിരാജ് ജഡേജയാണ് അരയ്ക്കു മുകളില്‍ ഉയര്‍ന്ന വെള്ളത്തിലൂടെ കുട്ടികളെ തോളിലേറ്റി നടന്ന് സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്. ഗുജറാത്തിലെ മോര്‍ബി ജില്ലയിലെ കല്യാണ്്പര് ഗ്രാമത്തിലാണു സംഭവം. കുട്ടികള്‍ക്ക് നടക്കാനാവാത്ത വിധം ജലനിരപ്പ് ഉയര്‍ന്നതോടെ ഇദ്ദേഹം കുട്ടികളെ തോളിലേറ്റുകയായിരുന്നു. അരയ്ക്കൊപ്പം വെള്ളത്തിലൂടെ ശ്രദ്ധയോടെ ഇദ്ദേഹം നടന്നു. ഈ ദൃശ്യങ്ങള്‍ ഗുജറാത്ത് എ.ഡി.ജി.പി ഷംഷേര്‍ സിങ്ങാണ് ട്വിറ്ററില്‍ പങ്കുവച്ചത്. ഇതു സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. പൃഥ്വിരാജിന്റെ ധീരതയെ പ്രശംസിച്ച് മുഖ്യമന്ത്രി വിജയ് രൂപാനിയും രംഗത്തെത്തി. സര്‍ക്കാര്‍ ജീവനക്കാരുടെ ആത്മാര്‍ഥതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകം എന്നാണ് പൃഥ്വിരാജിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെ വിഡിയോ പങ്കുവയ്ക്കുകയും ചെയ്തു. A man in uniform on duty…!! Police constable Shri Pruthvirajsinh Jadeja is one of the many examples of Hard work…
Read Moreഇതു താന്‍ഡാ പോലീസ് ! തീര്‍ഥാടകന്റെ കാലുകള്‍ തിരുമ്മിക്കൊടുത്ത് എസ്പി; കാലുകള്‍ അടിച്ചൊടിക്കുന്നവര് കാണേണ്ട കാഴ്ച; വീഡിയോ വൈറലാകുന്നു…
കേരളാ പോലീസിന്റെ നിഷ്ഠൂര പ്രവൃത്തികള്‍ കേട്ട് മരവിച്ചിരിക്കുകയാണ് മലയാളികള്‍. ഈ സമയത്ത് ഉത്തര്‍പ്രദേശിലെ ഷമാലി ജില്ലയില്‍ തീര്‍ത്ഥാടകന്റെ കാലുകള്‍ തിരിമ്മിക്കൊടുക്കുന്ന പോലീസുകാരന്റെ ദൃശ്യം വൈറല്‍ ആവുകയാണ്. എസ്പി അജയ്കുമാര്‍ ഐപിഎസാണ് കാന്‍വാര്‍ തീര്‍ത്ഥാടകന്റെ കാലുകള്‍ മെഡിക്കല്‍ ക്യാമ്പില്‍ വച്ച് തിരുമ്മിക്കൊടുക്കുന്നത്. സുരക്ഷയ്ക്കൊപ്പം സേവനം എന്ന അടിക്കുറിപ്പോടെ ഷാംലി പോലീസ് ഔദ്യോഗിക ട്വിറ്റ് പേജിലൂടെയാണ് ദൃശ്യം പങ്കുവച്ചത്. തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക ഹെല്‍ത്ത് സെന്ററുകള്‍ അടക്കം നിരവധി സൗകര്യങ്ങളാണ് നഗരത്തിലെ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ക്ലീനിക്കില്‍ ഇരുന്നാണ് അജയ് കുമാര്‍ പാദം തിരുമ്മുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോ ഒരു ഹെല്‍ത്ത് ക്യാമ്പില്‍ നിന്നുള്ളത്. ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നതിനാണ് ഇവിടെ എത്തിയത് തീര്‍ത്ഥാടകര്‍ക്കായുള്ള സേവനത്തിന്റെ മാതൃക എന്ന നിലയിലാണ് താന്‍ ഇത് ചെയ്തതെന്ന് അജയ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. सुरक्षा के साथ-साथ सेवा भी। आज दिनांक…
Read Moreവേണ്ടാ…വേണ്ടാ…താടിയില്‍ തൊട്ടുള്ള കളിയൊന്നും വേണ്ട ! തന്റ താടിയില്‍ കയറിപ്പിടിച്ച പോലീസുകാരനെതിരേ വാളോങ്ങി സിഖുകാരനായ ലോറി ഡ്രൈവര്‍; വീഡിയോ വൈറലാകുന്നു…
വാഹന പരിശോധനയ്ക്കിടെ തന്റെ താടിയില്‍ കയറിപ്പിടിച്ച പോലീസുകാരനെതിരേ വാളോങ്ങി സിഖ് മതവിശ്വാസിയായ ലോറി ഡ്രൈവര്‍. ഷംലി-മുസാഫര്‍നഗര്‍ അതിര്‍ത്തിയിലാണ് സംഭവം. പൊലീസുകാരനും ഡ്രൈവറും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. തര്‍ക്കത്തിനിടയിലാണ് പൊലീസുകാരന് ഇയാളുടെ താടിയില്‍ കയറി പിടിച്ചത്. ഇതില്‍ രോഷാകുലനായ ഡ്രൈവര്‍ കൈകൊണ്ട് ഇയാളെ തള്ളിമാറ്റുകയും പിന്നീട് ലോറിയില്‍ നിന്നും വാളെടുത്ത് കൊണ്ട് വരികയുമായിരുന്നു. ട്രക്ക് ഡ്രൈവറായ സിഖുകാരന് പൊലീസ് വാഹനത്തിന് വഴി കൊടുക്കാതെ വാഹനമോടിച്ചു എന്നാരോപിച്ചാണ് പൊലീസ് ഇയാളെ തടഞ്ഞുവച്ചത്. ഇതിന് പിന്നാലെയാണ് താടിയില്‍ കയറി പിടിച്ചത്. ആള്‍ക്കൂട്ടത്തില്‍ ആരോ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
Read Moreഹെല്‍മറ്റ് ധരിക്കാത്തതിനാല്‍ പോലീസ് സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തി; റോഡില്‍ തെറിച്ചു വീണ് ഗര്‍ഭിണിയ്ക്ക് ദാരുണാന്ത്യം…വനിതാ ദിനത്തില്‍ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസുകാരന് ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് ഗര്‍ഭിണി മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. മൂന്നു മാസം ഗര്‍ഭിണിയായ ഉഷയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി തഞ്ചാവൂര്‍ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ നാട്ടുകാര്‍ വ്യാപകമായ ആക്രമം അഴിച്ചുവിടുകയും ചെയ്തു. കുറ്റക്കാരനായ പൊലീസുകാരനെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. ഉഷ സ്കൂട്ടറില്‍ ഭര്‍ത്താവ് രാജയുടെ കൂടെ സഞ്ചരിക്കുകയായിരുന്നു. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് മറ്റൊരുബൈക്കില്‍ പിന്തുടര്ന്ന് വന്ന കാമരാജ് എന്ന പൊലീസുകാരന് ഇവരുടെ സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഭര്‍ത്താവ് രാജ ചികിത്സയിലാണ്. ഇതേത്തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി തഞ്ചാവൂര്‍ പാത ഉപരോധിക്കുകയായിരുന്നു. ഉപരോധം അക്രമങ്ങളിലേക്ക് വഴിമാറി.…
Read More