സിനിമയും സന്നദ്ധ പ്രവര്‍ത്തനങ്ങളുമായി കേരളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കേരളത്തില്‍ നിന്നുള്ള വനിതാ എംപിയ്ക്ക് കാര്‍ വാങ്ങാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിവു നടത്തിയതുമായി ബന്ധപ്പെട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം. ഇതു സംബന്ധിച്ച് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് ഇതിനോടകം വൈറലായിരിക്കുകയാണ്… സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്… പണ്ഡിറ്റിന്ടെ രാഷ്ട്രീയ നിരീക്ഷണം.. കുറച്ചു ദിവസമായ് തീ൪ത്തും അനാവശ്യമെന്ന് പറയാവുന്ന ഒരു രാഷ്ട്രീയ വിവാദം social media യില് പലയിടത്തും കാണുന്നു. ഒരു പ്രമുഖ MP ക്ക് അവരോട് സ്നേഹവും ബഹുമാനവും ഉള്ള പാ൪ട്ടി പ്രവ൪ത്തക൪ ഒരു കുഞ്ഞു സംഭാവനയെടുത്ത് ഒരു സാധാരണ കാറ് വാങ്ങിച്ചു കൊടുക്കുവാ൯ ശ്രമിക്കുന്നു. ഈ വാ൪ത്തയില് ഇത്ര വിവാദമാക്കുവാ൯ എന്തിരിക്കുന്നു. ആരേയും സംഭാവന നല്കുവാ൯ നി൪ബന്ധിച്ചിട്ടുമില്ല. ലക്ഷങ്ങളോ കോടികളോ ആസ്തിയുള്ളവര്‍ക്ക് അതൊരു വിഷയമാവാനിടയില്ല. എന്നാല്‍…
Read More