കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്കെതിരേ പൊട്ടിത്തെറിച്ച് നടന് ശ്രീനിവാസന്. കഴിവുള്ള ആളുകളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവിനെയാണ് ജനാധിപത്യം എന്നു വിളിക്കേണ്ടതെന്ന് ശ്രീനിവാസന് പറഞ്ഞു. നമ്മുടെ നാട്ടില്‍ രാഷ്ട്രീയത്തിലേക്ക് വരുന്നത് കുറച്ചു കള്ളന്മാരാണെന്നും ഇതിനെ തെമ്മാടിപത്യം എന്നു വിളിക്കാനാണ് താല്പര്യപ്പെടുന്നതെന്നും ശ്രീനിവാസന് പറഞ്ഞു. ലവ്ഫുള്ളി യുവേഴ്സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കെയായിരുന്നു ശ്രീനിവാസന്റെ തുറന്നു പറച്ചില്. ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ…ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല എങ്കിലും മനസ്സില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങള്‍ ഒരു മൈക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നി. പ്രധാനമായിട്ട് നമ്മള് ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ്. ഒരു നരകത്തിലാണ് നമ്മള് ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് ഗ്രീസിലാണത്രെ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡല്‍ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അദ്ദേഹത്തിന്റെ അനുഭവത്തില്‍ നിന്ന് പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാന്‍ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്…
Read MoreTag: politics
വിജയ് രാഷ്ട്രീയത്തിലേക്ക് ! താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഉറപ്പിച്ച് ആരാധകര്‍; രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് വിജയ് നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുമ്പോള്‍…
ഇളയ ദളപതി വിജയിയുടെ രാഷ്ട്രീയപ്രവേശനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളാണ് ആരാധകരെ ഈ സംശയത്തിലേക്കെത്തിച്ചിരിക്കുന്നത്. ബി.ജെ.പി.ക്ക് തിരിച്ചടി കൊടുക്കാന്‍ ‘ഇളയദളപതി’ രാഷ്ട്രീയത്തിലേക്ക് എന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട.് രണ്ട് ദിവസം പരിശോധന നടത്തിയിട്ടും കണക്കില്‍ പെടാത്ത ഒരു രൂപ പോലും വിജയിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുക്കാന്‍ സാധിച്ചില്ല. ഇതോടെ വിജയ് സംശുദ്ധനാണെന്ന് ആരാധകര്‍ വാദിക്കുന്നു. അതേസമയം വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് നേരിട്ട് പ്രതികരിക്കാന്‍ താരം തയ്യാറായിട്ടില്ല. 2018 ല്‍ പുറത്തെത്തിയ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസിനിടെ വിജയ് നടത്തിയ പരാമര്‍ശം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ജീവിതത്തില്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ അഭിനയിക്കില്ലെന്നും പകരം എങ്ങനെ ഒരു മുഖ്യമന്ത്രി പ്രവര്‍ത്തിക്കണമെന്ന് കൊടുക്കും എന്നായിരുന്നു വിജയ് പറഞ്ഞത്. വിജയിയുടെ…
Read Moreഎല്ലാം കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ് ! ഒരു പണിയും ചെയ്യാത്ത ഘോഷയാത്രികരായ വാഴപ്പിണ്ടി രാഷ്ട്രീയക്കാരെ തിരസ്കരിക്കാന്‍ കഴിയുന്ന ഒരു തലമുറയ്ക്കേ ഇനി ഈ നാടിനെ രക്ഷിക്കാനാകൂവെന്ന് ജോയ് മാത്യു
കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ബാക്കിപത്രമായ കൊലപാതകങ്ങളെയും ഇതിനെത്തുടര്‍ന്നുണ്ടാകുന്ന ഹര്‍ത്താലുകാരെയും നിശിതമായി വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. കൊല്ലപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന ദുഃഖം അവരുടെ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണെന്നും, ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ അവര്‍ തിരിച്ചുവരുമോയെന്നും ജോയ് മാത്യു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ഓരോ ജില്ലക്കാരും വിചാരിച്ചാല്‍ തന്നെ പ്രഹസനങ്ങളായ ശവഘോഷയാത്രകള്‍ അവസാനിപ്പിക്കാന്‍ കഴിയുമെന്നും ജോയ് മാത്യു വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ശവഘോഷയാത്രകള്‍ ഘോഷയാത്രകള്‍ ജനങ്ങളെ പേടിപ്പിക്കാനുള്ളതാണ് .അത് ജനസമ്പര്‍ക്കമായാലും ജനമൈത്രി ആയാലും ജനസംരക്ഷണമായാലും ഇനി മറ്റുവല്ല പേരിലായാലും എല്ലാം കൊലവിളികള്‍ ഉള്ളില്‍ ഒളിപ്പിച്ച് വെച്ചുള്ള ആഘോഷയാത്രകളാണ്. അപരനെ പോരിന് വിളിക്കുകയാണ് ഓരോ പാര്‍ട്ടിക്കാരനും. ബലിയാകുന്നതോ സാധാരണക്കാരായ ജനങ്ങളും. ഇന്നു കാസര്‍കോഡ് രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത് . നാളെ സര്‍വ്വകക്ഷി യോഗം ചേരും ,നേതാക്കള്‍പരസ്പരം കൈകൊടുത്തും കെട്ടിപ്പിടിച്ചും പിന്നെ ചായകുടിച്ചും പിരിയും .കൊല്ലപ്പെട്ടവരുടെ വേര്‍പാട് സൃഷ്ടിക്കുന്ന ദുഃഖം…
Read Moreആക്ഷന്‍ റാണി വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക് ! പ്രമുഖ പാര്‍ട്ടിയുമായി ചര്‍ച്ച നടത്തി; വാണിയുടെ വരവ് മുതല്‍ക്കൂട്ടാകുമെന്ന് പാര്‍ട്ടി..
ഹൈദരാബാദ്: മലയാളത്തിന്റെ ആക്ഷന്‍ നായിക വാണി വിശ്വനാഥ് തെലുങ്ക് രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തെലുങ്കാനയാണ് രാഷ്ട്രീയ തട്ടകമായി വാണി തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളത്തിലേതിനു തുല്യമായ സ്വീകാര്യതയാണ് വാണിക്ക് തെലുങ്കിലുള്ളത്. എന്‍ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന പ്രത്യേകതയും വാണിക്കുണ്ട്. ഈ സ്നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാനാകും എന്ന പ്രതീക്ഷയില്‍ തെലുങ്കുദേശം പാര്‍ട്ടി വാണിയെ സമീപിച്ചു. പാര്‍ട്ടി പലതവണ ചര്‍ച്ച നടത്തിയെങ്കിലും വാണി തീരുമാനം അറിയിച്ചിട്ടില്ല. 1992ലാണ് എന്‍ടിആറിനൊപ്പം വാണി അഭിനയിച്ചത്. ‘സാമ്രാട്ട് അശോക’ എന്ന ചിത്രത്തില്‍ അശോക ചക്രവര്‍ത്തിയായെത്തിയ എന്‍ടിആറിന്റെ ഭാര്യയുടെ വേഷമായിരുന്നു വാണിക്ക്. ഇതോടെ ആന്ധ്രക്കാര്‍ക്ക് പരിചിതയായി മാറി. തെലുങ്കുദേശം പാര്‍ട്ടിയുടെ താരമുഖമായിരുന്ന റോജ വൈഎസ്ആര്‍ കോണ്‍ഗ്രസിലേയ്ക്ക് മാറിയതും വാണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തില്‍ തെലുങ്കാനയില്‍ ടിഡിപി 14 സീറ്റ് നേടിയെങ്കിലും പിന്നീട് എംഎല്‍എമാരില്‍ പലരും പാര്‍ട്ടിയില്‍ നിന്നു കൂറുമാറി.
Read Moreഹില്ലരിയെ ചതിച്ചത് റഷ്യന്‍ ഹാക്കര്‍മാര്‍! റഷ്യന്‍ ഹാക്കര്‍മാരും ട്രംപിന്റെ സംഘവും തമ്മില്‍ അടുത്ത ബന്ധം; വെളിപ്പെടുത്തലുമായി എഫ്ബിഐ ഡയറക്ടര്‍
ഏതാനും മാസങ്ങള്‍ മുമ്പാണ് ലോകം മുഴുവന്‍ പ്രതീക്ഷിച്ചതിന് നേര്‍വിപരീതമായി റിപ്പബ്ലിക് പാര്‍ട്ടി അനുകൂലിയായ ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ലോകം പ്രതീക്ഷിച്ചത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റണ് പ്രസിഡന്റാവുമെന്നായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണസമയങ്ങളിലെ ഹില്ലരിയുടെ പ്രകടനവും ജനപ്രീതിയും ട്രപ് സ്വയം വരുത്തിവച്ച പിഴവുകളുമായിരുന്നു പ്രസിഡന്റ് കസേരയില്‍ ഹില്ലരി തന്നെയാവുമെന്ന് എതിര് പാര്ട്ടിക്കാര് പോലും കരുതാന്‍ കാരണം. എന്നാല്‍ ശക്തമായ അട്ടിമറിയിലൂടെ ട്രംപ് അധികാരത്തിലേറുകയായിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നതുമുതല്‍ ട്രംപിനെ സഹായിച്ചത് റഷ്യയാണെന്നും തെരഞ്ഞെടുപ്പുഫലം റഷ്യന്‍ ഹാക്കര്‍മാര്‍ അട്ടിമറിച്ചതാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രംപോ മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളോ ഈ ആരോപണം ശരിവച്ചിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹില്ലരി ക്ലിന്റന്റെ തോല്‍വിക്ക് പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് വ്യക്തമായ സൂചന നല്കി ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ രംഗത്തെത്തിയിരിക്കുന്നു. എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമയാണ് ഇത്…
Read More