പൊള്ളാച്ചി പീഡനക്കേസില്‍ പരാതി നല്കിയ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ കടന്നുകൂടിയതിനു നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കണമെന്നു മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന എല്ലാ വിഡിയോകളും നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു. നൂറിലേറെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം പുറത്തുവന്നത് ഇരയായവരില്‍ ഒരാളായ പെണ്‍കുട്ടിയുടെ പരാതിയെത്തുടര്‍ന്നാണ്. കേസിലെ മുഖ്യപ്രതി തിരുനാവക്കരശിനെ നാലു ദിവസം സിബിസിഐഡി കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കോടതിയില്‍ നേരിട്ടെത്തിച്ചാല്‍ പൊതുജനങ്ങള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഇയാളെ ഹാജരാക്കിയത്. പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു തമിഴ്നാട്ടിലുടനീളം വിദ്യാര്‍ഥി പ്രതിഷേധം തുടരുകയാണ്. അതേ സമയം പൊളളാച്ചി പീഡനക്കേസിലെ പ്രതികളുടെ കുറ്റസമ്മത വിഡിയോ പുറത്തായി. നഗ്നയായി എന്നെ പീഡിപ്പിക്കല്ലേ അണ്ണാ… എന്ന് അലറിക്കരയുന്ന പെണ്‍കുട്ടിയുടെ മുഖം മറച്ചുളള വീഡിയോ പുറത്തു വിട്ടതിനു തൊട്ടുപിന്നാലെയായിരുന്നു പ്രതികളുടെ കുറ്റസമ്മത വീഡിയോ പുറത്ത് വന്നത്.…
Read More