നല്ല ദിവസം നോക്കി എന്തെങ്കിലും വീണുടഞ്ഞാൽ അതോടെ തീര്‍ന്നു ചിലരുടെ മനഃസമാധാനം. പല വിശ്വാസങ്ങളിലും ശുഭകാര്യങ്ങള്‍ നടക്കുന്ന ദിവസങ്ങളില്‍ എന്തെങ്കിലും വീണുടയുന്നത് അശുഭ ലക്ഷണമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍, ജര്‍മനിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ജര്‍മനിയില്‍ ചില മേഖലകളിൽ വിവാഹത്തലേന്ന് അതിഥികള്‍ പോര്‍സലെയ്ന്‍ പ്ലേറ്റുകള്‍ എറിഞ്ഞുടയ്ക്കുന്നതു ശുഭലക്ഷണമാണ്. വധൂവരന്മാരുടെ ജീവിതത്തില്‍ സര്‍വ ഐശ്വര്യവുമുണ്ടാകാനാണ് ഇവിടെ പോര്‍സലെയ്ന്‍ പ്ലേറ്റുകളും മഗും എറിഞ്ഞുടയ്ക്കുന്നത്. ചന്നംപിന്നം പൊട്ടിക്കാം വല്ലാതെ ബഹളം വയ്ക്കുന്ന എന്നര്‍ഥം വരുന്ന പോള്ട്ടേണ് എന്ന വാക്കും വൈകുന്നേരം എന്നര്‍ഥം വരുന്ന ഏബന്ഡ് എന്ന വാക്കും ചേര്‍ന്നാണ് പോള്ട്രാബെന്ഡ് എന്ന വാക്കുണ്ടായത്. സംഭവം കേള്‍ക്കുമ്പോള്‍ ബാച്ചലര്‍ പാര്‍ട്ടിയാണെന്നു തോന്നുമെങ്കിലും അല്ല. വധൂവരന്മാര് ഒരുമിച്ചാണ് ചടങ്ങില്‍ പങ്കെടുക്കുക. ഒപ്പം സുഹൃത്തുക്കളുംകൂടി ചേരുന്നതോടെ ആഘോഷം കൊഴുക്കും. വധുവിന്റെ വീട്ടുമുറ്റത്തൊരുക്കിയ മനോഹരമായ പന്തലിലാണ് പോള്ട്രാബെന്ഡ് നടക്കുക. എന്നാല്‍, സ്ഥലലഭ്യതയനുസരിച്ചു വരന്റെ വീട്ടിലേക്കോ ഓഡിറ്റോറിയത്തിലേക്കോ ആഘോഷങ്ങള്‍ മാറ്റാറുമുണ്ട്.…
Read More