പോണ്ടിച്ചേരിയില്‍ വ്യാജവിലാസമുണ്ടാക്കി രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിക്കുന്നവരില്‍ ഭൂരിഭാഗവും സിനിമാക്കാരും ബിസിനസുകാരും; തട്ടിപ്പുകാരെ പൂട്ടാന്‍ പോണ്ടിച്ചേരി സര്‍ക്കാര്‍ മെനയുന്ന പുതിയ തന്ത്രമിങ്ങനെ…

പുതുച്ചേരി: വ്യാജവിലാസമുണ്ടാക്കി പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്ന അയല്‍ സംസ്ഥാനക്കാരെ പൂട്ടാനൊരുങ്ങി പുതുച്ചേരി സര്‍ക്കാര്‍. ഇതിനിടെ നികുതി വെട്ടിപ്പുക്കാരെ കണ്ടെത്താന്‍ കേരളവും നടപടി കര്‍ശനമാക്കി. കോടിയേരി ബാലകൃഷ്ണന്റെ മിനി കൂപ്പര്‍ വിവാദമാണ് ഇതിലേക്ക് വഴിയൊരുക്കിയത്. ഇനി പുതുച്ചേരിക്കാര്‍ക്ക് മാത്രമേ പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നല്‍കൂ. വ്യാജ വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പ് നടത്തുന്നത് തടയാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഇത്. മതിയായ രേഖകളില്ലാതെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യരുത്, പുതുച്ചേരിയിലെ അഞ്ച് ആര്‍ടി ഓഫിസുകള്‍ക്കു കീഴില്‍ വരുന്ന സ്ഥിര താമസക്കാര്‍ക്കു മാത്രമേ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കൊടുക്കാവൂ തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് കിരണ്‍ ബേദി മുന്നോട്ട് വച്ചിരിക്കുന്നത്. ഇത് കര്‍ശനമായി നടപ്പാക്കിയാല്‍ തട്ടിപ്പുകാരുടെ പണിപൂട്ടും അതിനിടെ പുതുച്ചേരി അടക്കമുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ പ്രചാരണപരിപാടി…

Read More