വൈ.എസ്. ജയകുമാർതിരുവനന്തപുരം: ഭക്തിയുടെ അന്തരീക്ഷത്തിൽ ആറ്റുകാലമ്മയ്ക്ക് ക്ഷേത്രമുറ്റത്തെ പാട്ടുപുരക്കു മുന്നിൽ തോറ്റംപാട്ടുകാർ പൊങ്കാലയിട്ടു. കോവിഡ് മാനദണ്ഡങ്ങൾ ഉള്ളതിനാൽ ക്ഷേത്രമുറ്റത്തും വഴിയോരങ്ങളിലും പൊങ്കാല ഇല്ലായിരുന്നു. പൊതു ഇടങ്ങളിൽ പൊങ്കാല ഒഴിവാക്കാനായി ക്ഷേത്ര ട്രസ്റ്റും ജില്ലാ ഭരണകൂടവും നിർദേശിച്ചിരുന്നു. ക്ഷേത്ര പരിസരം മുതൽ പതിവ് പൊങ്കാലയിടുന്ന 10കിലോമീറ്ററോളം ചുറ്റളവിലെ പല വീടുകളിലും നഗരത്തിലെ മറ്റ് ക്ഷേത്രാങ്കണങ്ങളിലും പൊങ്കാലയർപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ഈ വർഷത്തെ പൊങ്കാല. ഇത് ഉറപ്പാക്കാനായി ജില്ലാഭരണകൂടവും പോലീസും സുരക്ഷക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഒന്പതാം ഉത്സവ ദിവസമായ ഇന്ന് രാവിലെ ക്ഷേത്രമുറ്റത്തെ പാട്ടുപുരയിൽ തമിഴ് കാവ്യമായ ചിലപ്പതികാരത്തിൽ പാണ്ഡ്യ രാജാവിനെ വധിക്കുന്ന ഭാഗം പാടിത്തീർന്നു. ശേഷം തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നുള്ള ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നന്പൂതിരിക്ക് കൈമാറി. രാവിലെ 10.50ന് മേൽശാന്തി ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ…
Read More