നായികയാകാന്‍ സിനിമയില്‍ നിന്ന് അവസരങ്ങള്‍ വന്നിരുന്നു, എന്നാല്‍ അതൊന്നും ബാബുച്ചന്‍ എന്നെ അറിയിച്ചില്ല, പതിനാറാം വയസില്‍ ഭദ്രന്‍ ചിത്രത്തിലെ നായികവേഷവും കൈവിട്ടുപോയി, നടി പൊന്നമ്മ ബാബുവിന് പറയാനുള്ളത്

മലയാള സിനിമയിലെ എണ്ണംപറഞ്ഞ കോമഡി താരങ്ങളിലൊരാളാണ് പൊന്നമ്മ ബാബു. നാടകത്തിലൂടെ സീരിയലിലെത്തി അവിടെനിന്ന് സിനിമയോട് ഇഷ്ടം കൂടിയ താരം. ഒന്നാന്തരം അഭിനേത്രിയെന്ന പേരെടുത്ത അവര്‍ ഇടയ്ക്ക് തമിഴിലും കൈവച്ചിരുന്നു. സിനിമകളില്‍ സജീവമായിരിക്കെ തന്നെ ബിസിനസിലും ഒരു കൈനോക്കുന്ന പൊന്നമ്മ അടുത്തിടെ ഒരു സത്യം വെളിപ്പെടുത്തിയിരുന്നു. പണ്ട് നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചതും പിന്നീട് ഭദ്രന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാകേണ്ടിവന്നതുമായ സംഭവം. എനിക്ക് പതിനാറ് വയസുള്ളപ്പോഴാണ് ഭദ്രന്‍സാര്‍ ‘എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു’ എന്ന സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് ഞാന്‍ ഡാന്‍സില്‍ കത്തിനില്‍ക്കുന്ന കാലമാണ്. അന്നത്തെ സ്ഥിരംനായികയായ മേനകയെ വരെ മാറ്റിനിര്‍ത്തിയാണ് എന്നെ ഫോട്ടോഷൂട്ടിന് വിളിച്ചത്. ഒടുവില്‍ സെലക്ട് ചെയ്തു. പിന്നീട് പടം തുടങ്ങാന്‍ താമസിച്ചു. ഞങ്ങളുടെ കല്യാണത്തിന് ഒരാഴ്ച മുമ്പാണ് ഷൂട്ടിംഗ് തുടങ്ങുന്ന കാര്യം ഭദ്രന്‍ സാര്‍ വിളിച്ചുപറയുന്നത്. പക്ഷേ പോകാന്‍ പറ്റില്ലായിരുന്നു. പിന്നീട് അദ്ദേഹം മേനകയെ നായികയാക്കി.…

Read More